ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ അഞ്ചില്‍ ഇടം പിടിച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടമാണ് താരത്തിന് തുണയായത്. രണ്ടാം ടെസ്റ്റില്‍ നാട്ടിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടമടക്കം എട്ടു വിക്കറ്റ് വീഴ്ത്തിയ ബുംറ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
-
🔹 Jasprit Bumrah breaks into top 5 💪
— ICC (@ICC) March 16, 2022 " class="align-text-top noRightClick twitterSection" data="
🔹 Jason Holder reclaims top spot 🔝
🔹 Dimuth Karunaratne rises 📈
Some big movements in the latest @MRFWorldwide ICC Men's Test Player Rankings 🔢
Details 👉 https://t.co/MQENhZlPP8 pic.twitter.com/8OClbDeDtS
">🔹 Jasprit Bumrah breaks into top 5 💪
— ICC (@ICC) March 16, 2022
🔹 Jason Holder reclaims top spot 🔝
🔹 Dimuth Karunaratne rises 📈
Some big movements in the latest @MRFWorldwide ICC Men's Test Player Rankings 🔢
Details 👉 https://t.co/MQENhZlPP8 pic.twitter.com/8OClbDeDtS🔹 Jasprit Bumrah breaks into top 5 💪
— ICC (@ICC) March 16, 2022
🔹 Jason Holder reclaims top spot 🔝
🔹 Dimuth Karunaratne rises 📈
Some big movements in the latest @MRFWorldwide ICC Men's Test Player Rankings 🔢
Details 👉 https://t.co/MQENhZlPP8 pic.twitter.com/8OClbDeDtS
പാകിസ്ഥാന്‍റെ ഷഹീന്‍ അഫ്രീദി, കിവീസിന്‍റെ കെയ്ല്‍ ജാമിസണ്‍, ടിം സൗത്തി, ഇംഗ്ലണ്ടിന്‍റെ ജെയിംസ് ആന്‍ഡേഴ്സണ്‍, സൗത്ത് ആഫ്രിക്കയുടെ നീല്‍ വാഗ്നര്‍, ഓസീസ് താരം ജോഷ് ഹേസല്‍വുഡ് എന്നിവരെയാണ് 28കാരനായ ബുംറ പിന്നിലാക്കിയത്.
മുഹമ്മദ് ഷമി ഒരു സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിനാറാം സ്ഥാനത്തുണ്ടായിരുന്ന രവീന്ദ്ര ജഡേജയെയാണ് ഷമി മറികടന്നത്. അതേസമയം ശ്രീലങ്കയുടെ ലസിത് എംബുൽഡെനിയയും പ്രവീൺ ജയവിക്രമയും അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യഥാക്രമം 32, 45 സ്ഥാനങ്ങളിലെത്തി.
ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ എന്നിവരാണ് ബൗളര്‍മാരില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.
കോലിക്ക് തിരിച്ചടി
ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി നാല് സ്ഥാനങ്ങള്‍ താഴ്‌ന്ന് ഒമ്പതാം സ്ഥാനത്തെത്തി. എന്നാല്‍ ശ്രീലങ്കൻ നായകന്‍ ദിമുത് കരുണരത്‌നെ കരിയറിലെ മികച്ച റാങ്കിങ്ങിലെത്തി. ബെംഗളൂരുവിൽ നടന്ന പിങ്ക് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ താരം മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാം നമ്പറിലേക്കാണ് കുതിച്ചത്. പാക് നായകന്‍ ബാബര്‍ അസം എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഓസ്ട്രേലിയയുടെ മാര്‍നസ് ലാബുഷെയ്നാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്, ഓസീസ് താരം സ്റ്റീവ് സ്മിത്ത്, കിവീസ് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്ല്യംസണ്‍ എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ നാല് വരെയുള്ള സ്ഥാനത്തുള്ളത്. ഇന്ത്യന്‍ ബാറ്റര്‍ റിഷഭ് പന്ത് പത്താം സ്ഥാനത്തുണ്ട്.
അതേസമയം ഇന്ത്യയുടെ ശ്രേയസ് അയ്യര്‍, വെസ്റ്റ്ഇന്‍ഡീസ് താരം എൻക്രുമ ബോണർ എന്നിവരാണ് നേട്ടമുണ്ടാക്കിയ മറ്റ് താരങ്ങള്‍. ലങ്കയ്‌ക്കെതിരായ പരമ്പരയോടെ ശ്രേയസ് അയ്യര്‍ 40 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 37ാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ബോണര്‍ 22ാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലീഷ് താരം സാക് ക്രാളിയും പട്ടികയില്‍ നേട്ടമുണ്ടാക്കി. വിന്‍ഡീസിനെതിരെ സെഞ്ചുറി നേടിയ താരം 13 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 49ാം സ്ഥാനത്തെത്തി.
also read: ചാഹലിനെ നായകനാക്കി രാജസ്ഥാന്‍ റോയല്‍സ്; ആശംസകളുമായി സഞ്‌ജു, ആരാധകര്‍ക്ക് ഞെട്ടല്‍
ഓള്‍ റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജയെ മറികടന്ന് വിന്‍ഡീസ് താരം ജേസണ്‍ ഹോള്‍ഡര്‍ ഒന്നാമതെത്തി. ലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ (മൊഹാലി) 175 റണ്‍സും ഒമ്പത് വിക്കറ്റും നേടിയതോടെയാണ് ജഡേജ ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. ഇന്ത്യയുടെ ആര്‍ അശ്വിന്‍, ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍, ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സ് എന്നിവരാണ് യഥാക്രമം അദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്.