ETV Bharat / sports

ഈ ലോകകപ്പിലും ഇന്ത്യക്ക് കപ്പില്ല; സെമി കടക്കാൻ പ്രയാസപ്പെടുമെന്ന് ബ്രയാൻ ലാറ - ഇന്ത്യ പാകിസ്ഥാൻ

ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ ടീമുകൾക്കാണ് ലോകകപ്പ് നേടാൻ എറ്റവും സാധ്യതയെന്നും ലാറ പറഞ്ഞു.

sports  Brian Lara  World Cup t20  ബ്രയാൻ ലാറ  ടി20 ലോകകപ്പ്  ഇന്ത്യ പാകിസ്ഥാൻ  കെ.എൽ.രാഹുൽ
ഈ ലോകകപ്പിലും ഇന്ത്യക്ക് കപ്പില്ല; സെമി കടക്കാൻ പ്രയാസപ്പെടുമെന്ന് ബ്രയാൻ ലാറ
author img

By

Published : Oct 24, 2021, 5:24 PM IST

ദുബായ്‌ : ഇത്തവണത്തെ ലോകകപ്പിലും ഇന്ത്യക്ക് കിരീടം നേടാൻ സാധിക്കില്ലെന്ന് പ്രവചിച്ച് മുൻ വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. സെമി ഫൈനൽ വരെ മാത്രമേ ഇന്ത്യക്ക് എത്താൻ സാധിക്കുകയുള്ളു എന്നും പിന്നീടുള്ള വിജയങ്ങൾ ടീമിന്‍റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കുമെന്നും ലാറ പറഞ്ഞു.

കെ.എൽ.രാഹുൽ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നീ യുവതാരങ്ങൾ ഇന്ത്യൻ ടീമിന് ഒരു എക്സ് ഫാക്‌ടർ തന്നെയാണ്. കൂടാതെ വിരാടും, രോഹിതും ചെരുന്നതോടെ ടീം കൂടുതൽ ശക്തി പ്രാപിക്കും, ലാറ പറഞ്ഞു.

ALSO READ : പുൽത്തകിടിയിൽ വേലികെട്ടിത്തിരിച്ച് ഫാമിലി പോഡുകൾ, വ്യത്യസ്തമായി ടി20 ലോകകപ്പിലെ ഗ്യാലറികൾ

അതേസമയം ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ ടീമുകൾക്കാണ് ലാറ ഏറ്റവുമധികം വിജയ സാധ്യത കൽപ്പിക്കുന്നത്. സെമി ഫൈനൽ വരെ എത്തിയാൽ പിന്നീട് ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ ടീമുകളെ കടത്തിവെട്ടുക എന്നത് എളുപ്പമായിരിക്കില്ല. അതിനായി മറ്റ് ടീമുകൾ ഒരുപാട് കഠിനാധ്വാനം ചെയ്യേണ്ടതായി വരും, ലാറ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.