ETV Bharat / sports

'അക്കാര്യം മറന്നേ പറ്റൂ' ; ലോകകപ്പില്‍ ഓപ്പണറാവാന്‍ ഇഷാന് ഉപദേശവുമായി ബ്രെറ്റ് ലീ

ഇന്ത്യന്‍ ടീമിലെ തന്‍റെ സ്ഥാനം ഉറപ്പിക്കാന്‍ ഇഷാന്‍ കിഷന്‍ വരും മത്സരങ്ങളില്‍ സ്ഥിരത പുലര്‍ത്തുകയും ഫിറ്റ്‌നസ് നിലനിര്‍ത്തുകയും വേണമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ബ്രെറ്റ് ലീ.

Brett Lee  Brett Lee on Ishan Kishan  Ishan Kishan  India vs Bangladesh  Brett Lee on Ishan Kishan s ODI double century  ബ്രെറ്റ് ലീ  ഇഷാന്‍ കിഷാനെക്കുറിച്ച് ബ്രെറ്റ് ലീ  ഇഷാന്‍ കിഷാന്‍  ഇന്ത്യ vs ബംഗ്ലാദേശ്  വിരാട് കോലി  virat kohli  ഇഷാന് ഉപദേശവുമായി ബ്രെറ്റ് ലീ
ഇഷാന് ഉപദേശവുമായി ബ്രെറ്റ് ലീ
author img

By

Published : Dec 28, 2022, 1:27 PM IST

സിഡ്‌നി : ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാനായി വലിയ മത്സരമാണ് യുവതാരങ്ങള്‍ക്കിടയില്‍ നടക്കുന്നത്. ടീമിലെ ചില മുതിർന്ന അംഗങ്ങൾക്ക് പരിക്കേൽക്കുകയോ വിശ്രമം അനുവദിക്കുകയോ ചെയ്യുമ്പോഴാണ് ഇവര്‍ക്ക് അവസരം ലഭിക്കുന്നത് എന്നതാണ് ഇതിന് കാരണം. ഏകദിന ലോകകപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ടീമിലിടം ലഭിക്കാനുള്ള മത്സരം വീണ്ടും കടുക്കുമെന്നുറപ്പ്.

ഇതിനിടെ ഇന്ത്യന്‍ ടീമില്‍ തന്‍റെ സ്ഥാനമുറപ്പിക്കാന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ബ്രെറ്റ് ലീ. അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണറായി ഉണ്ടാവുമെന്ന് ഉറപ്പിക്കാനാണ് ബ്രെറ്റ് ലീ ഇഷാന്‍ കിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ ഏകദിനത്തിൽ ഏറ്റവും വേഗമേറിയ ഡബിൾ സെഞ്ച്വറി നേടിയ ഇഷാൻ തന്‍റെ കഴിവ് തെളിയിച്ചിരുന്നു. ഇത് നിഷേധിക്കാനാവില്ലെങ്കിലും വരുന്ന മത്സരങ്ങളിലും ഫിറ്റ്നസും സ്ഥിരതയും 24കാരന്‍ നിലനിര്‍ത്തേണ്ടതുണ്ടെന്നും ബ്രെറ്റ് ലീ പറഞ്ഞു.

"മികച്ച ഒരു ഡബിൾ സെഞ്ച്വറിയിലൂടെ, 2023-ൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യാനുള്ള ശക്തമായ അവകാശവാദം ഇഷാൻ ഉന്നയിച്ചു. ഇത് നടക്കുമോയെന്നുറപ്പില്ല. എന്നാല്‍ അത് സംഭവിക്കേണ്ടതുണ്ട്.

ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറിയാണ് അവന്‍ നേടിയത്. വരും മത്സരങ്ങളില്‍ സ്ഥിരത കാണിക്കാനും ഫിറ്റ്‌നസ് നിലനിർത്താനും കഴിയുമെങ്കില്‍ ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ഒരു മികച്ച ഓപ്പണറാകാന്‍ അവന് കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്" - ലീ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

അക്കാര്യം മറന്നേ പറ്റൂ : ഇരട്ട സെഞ്ച്വറി നേട്ടം മറന്ന് വരും മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തുന്നതില്‍ ഇഷാന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു. "ഇരട്ട സെഞ്ച്വറിക്ക് ലഭിച്ച വളരെയധികം പ്രശംസകൾ ഉള്ളില്‍ ധാരാളം ചിന്തകളുണ്ടാക്കിയിരിക്കാം. അതിനാൽ ഇഷാൻ കിഷനോടുള്ള എന്‍റെ ഉപദേശം ഇതായിരിക്കും...

കഴിയുന്നത്ര വേഗത്തില്‍ ആ നാഴികക്കല്ലിനെക്കുറിച്ചും ഇരട്ട സെഞ്ച്വറിയെക്കുറിച്ചും മറക്കുക. ഇനിയും ഏറെ വലിയ നാഴികക്കല്ലുകളും വിജയത്തിന്‍റെ കൊടുമുടികളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ആ പ്രക്രിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഫിറ്റായി തുടരുക, വലിയ റൺസ് അടിച്ചുകൂട്ടുന്നത് തുടരുക" - ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.

ഇഷാന്‍റെ ഇരട്ട സെഞ്ച്വറി നേട്ടത്തോടുള്ള വിരാട് കോലിയുടെ പ്രതികരണം ഹൃദ്യമായിരുന്നുവെന്നും ലീ വ്യക്തമാക്കി. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ 131 പന്തില്‍ 24 ഫോറും പത്ത് സിക്‌സും അടക്കം 210 റൺസാണ് താരം അടിച്ച് കൂട്ടിയത്. ഇതിന് പിന്നാലെ ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 ടീമുകളില്‍ ഇടം നേടാന്‍ ഇഷാന് കഴിഞ്ഞു.

also read: കട്ട ആരാധികയ്‌ക്ക് ജഴ്‌സി സമ്മാനിച്ച് ലയണല്‍ മെസി ; സന്തോഷമടക്കാനാവാതെ ധോണിയുടെ മകള്‍ സിവ

ഇന്നലെയാണ് ശ്രീലങ്കയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയ്‌ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഏകദിന ടീമിലേക്ക് പരിഗണിച്ചില്ല. താരത്തിന്‍റെ മോശം ഫോമിനൊപ്പം ഇഷാന്‍റേയും ശുഭ്‌മാന്‍ ഗില്ലിന്‍റേയും മികച്ച പ്രകടനവുമാണ് ധവാന് പുറത്തേക്കുള്ള വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.