ETV Bharat / sports

വമ്പന്‍ ലീഡെഡുക്കാന്‍ ഓസ്‌ട്രേലിയ, എറിഞ്ഞിടാന്‍ ഇന്ത്യ; ഇന്‍ഡോറില്‍ ഇന്ന് രണ്ടാം ദിനം

ഇന്നലെ 156-4 എന്ന നിലയിലാണ് ഓസ്‌ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. നിലവില്‍ 47 റണ്‍സിന്‍റെ ലീഡ് ഓസീസിനുണ്ട്.

border gavasker trophy  india vs australia  india vs australia third test day 2  Cricket Live  India  BCCI  Cricket Australia  ഇന്ത്യ  ഇന്ത്യ ഓസ്‌ട്രേലിയ  ഇന്‍ഡോര്‍ ടെസ്റ്റ്  ഓസ്‌ട്രേലിയ  ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ്
IND VS AUS
author img

By

Published : Mar 2, 2023, 9:12 AM IST

ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിന്‍റെ രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിക്കുന്ന ഓസ്‌ട്രേലിയയുടെ ലക്ഷ്യം കൂറ്റന്‍ ലീഡ്. നിലവില്‍ 47 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ട് ഓസ്‌ട്രേലിയക്ക്. നാലിന് 156 എന്ന നിലയില്‍ ഇന്നലെ കളിയവസാനിപ്പിച്ച സന്ദര്‍ശകര്‍ക്കായി പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (7), ക്രിസ് ഗ്രീന്‍ (6) എന്നിവരാണ് ക്രീസില്‍.

ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, ക്യാപ്‌റ്റന്‍ സ്റ്റീവ് സ്‌മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ ഓസ്‌ട്രേലിയക്ക് നഷ്‌ടമായത്. അര്‍ധസെഞ്ച്വറി നേടിയ ഉസ്‌മാന്‍ ഖവാജയുടെ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് ഒന്നാം ദിനത്തില്‍ തുണയായത്. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച ഖവാജ 147 പന്ത് നേരിട്ട് 60 റണ്‍സ് നേടിയിരുന്നു.

ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ ഓസ്‌ട്രേലിയക്ക് ട്രാവിസ് ഹെഡിനെ (12) നഷ്‌ടമായി. രണ്ടാം വിക്കറ്റില്‍ ഖവാജയും, ലബുഷെ്‌നും ചേര്‍ന്നാണ് സന്ദര്‍ശകരുടെ സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 96 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു.

സ്‌കോര്‍ 108-ല്‍ നില്‍ക്കെ ലബുഷെയ്‌ന്‍ (31) മടങ്ങി. പിന്നാലെ ഖവാജയും സ്‌മിത്തും (26) പുറത്തായി. രവീന്ദ്ര ജഡേജയായിരുന്നു ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റും നേടിയത്.

കറങ്ങി വീണ് ഇന്ത്യ: ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ തന്നെ 108 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. ഇന്‍ഡോറില്‍ ഓസീസ് സ്‌പിന്‍ കെണിയിലാണ് ആതിഥേയര്‍ കറങ്ങി വീണത്. ഓസീസിന്‍റെ മാത്യു കുഹ്‌നെമാന്‍ ഇന്ത്യയുടെ അഞ്ച് വിക്കറ്റുകള്‍ പിഴുതിരുന്നു.

നാഥന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും ടോഡ് മര്‍ഫി ഒരു വിക്കറ്റും ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കി. 55 പന്ത് നേരിട്ട് 22 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍.

ഇന്‍ഡോറില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിവനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ ആറാം ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്‍ക്കേണ്ടി വന്നു. മാത്യു കുഹ്‌നെമാനെ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ച രോഹിതിനെ ഓസീസ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്‌ത് പുറത്താക്കി.

23 പന്ത് നേരിട്ട ഇന്ത്യന്‍ നായകന്‍ 12 റണ്‍സായിരുന്നു നേടിയത്. പിന്നാലെ ഗില്ലിനെയും കുഹ്‌നെമാന്‍ മടക്കി. പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയ ഗില്‍ 18 പന്തില്‍ 21 റണ്‍സ് നേടിയാണ് പുറത്തായത്.

മൂന്നാമനായി ക്രീസിലെത്തിയ ചേതേശ്വര്‍ പുജാര നാല് പന്തുകള്‍ മാത്രമായിരുന്നു കളിച്ചത്. ഒരു റണ്‍ എടുത്ത പുജാരയെ ക്ലീന്‍ ബൗള്‍ഡാക്കിയത് നാഥന്‍ ലിയോണ്‍ ആയിരുന്നു. ഒരറ്റത്ത് വിരാട് കോലി നിലയുറപ്പിച്ച് കളിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ എന്നിവരെ അതിവേഗം മടക്കി ഓസീസ് മത്സരത്തില്‍ പിടിമുറുക്കി.

രവീന്ദ്ര ജഡേജ (4) ലിയോണിന് മുന്നിലും ശ്രേയസ് (0) കുഹ്‌നെമാന് മുന്നിലുമാണ് വീണത്. പിന്നാലെ ടോഡ് മര്‍ഫിയുടെ പന്തില്‍ വിരാട് കോലിയും പുറത്തായി. ഇതോടെ ഇന്ത്യ 70-6 എന്ന നിലയിലേക്ക് വീണു.

തുടര്‍ന്ന് ക്രീസിലെത്തിയ ആര്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. കെ എസ് ഭരത് (17), ആര്‍.അശ്വിന്‍ (3), ഉമേഷ് യാദവ് (17), മുഹമ്മദ് സിറാജ് (0) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. 12 റണ്‍സ് നേടിയ അക്സര്‍ പട്ടേല്‍ പുറത്താകാതെ നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.