ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പയിലെ രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ തകരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 34 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 118 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. അര്‍ധ സെഞ്ചുറി പിന്നിട്ട ഉസ്മാന്‍ ഖവാജയും 10 റണ്‍സുമായി പീറ്റർ ഹാൻഡ്‌സ്‌കോംബുമാണ് ക്രീസില്‍.
-
Marnus Labuschagne ✅
— BCCI (@BCCI) February 17, 2023 " class="align-text-top noRightClick twitterSection" data="
Steve Smith ✅@ashwinravi99 gets 2⃣ big wickets in one over 💪💥#TeamIndia #INDvAUS pic.twitter.com/UwSIxep8q2
">Marnus Labuschagne ✅
— BCCI (@BCCI) February 17, 2023
Steve Smith ✅@ashwinravi99 gets 2⃣ big wickets in one over 💪💥#TeamIndia #INDvAUS pic.twitter.com/UwSIxep8q2Marnus Labuschagne ✅
— BCCI (@BCCI) February 17, 2023
Steve Smith ✅@ashwinravi99 gets 2⃣ big wickets in one over 💪💥#TeamIndia #INDvAUS pic.twitter.com/UwSIxep8q2
ഡേവിഡ് വാര്‍ണര്‍, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. നല്ല തുടക്കത്തിന് ശേഷമാണ് ഓസീസ് പ്രതിരോധത്തിലായത്. ശ്രദ്ധയോടെയാണ് ഓസീസ് ഓപ്പണര്‍മാര്‍ ബാറ്റ് വീശിയത്. വാര്‍ണര്‍ പ്രതിരോധത്തിലൂന്നിയപ്പോള്‍ ഖവാജയായിരുന്നു സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്.
16ാം ഓവറിന്‍റെ രണ്ടാം പന്തില്‍ വാര്‍ണറെ വീഴ്‌ത്തി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 44 പന്തില്‍ 15 റണ്‍സെടുത്ത വാര്‍ണറെ ഷമി വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. മൂന്നാമതായെത്തിയ ലാബുഷെയ്ന്‍ ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അശ്വിന് മുന്നില്‍ വീണു.
25 പന്തില്‍ 18 റണ്‍സെടുത്ത താരത്തെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഈ സമയം 22.4 ഓവറില്‍ 91 റണ്‍സാണ് ഓസീസ് ടോട്ടലിലുണ്ടായിരുന്നത്. ഇതേ ഓവറിന്‍റെ അവസാന പന്തില്‍ സ്‌മിത്തിനെയും അശ്വിന്‍ മടക്കിയത് സന്ദര്‍ശകര്‍ക്ക് ഇരട്ടി പ്രഹരമായി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന സ്‌മിത്തിനെ അശ്വിന്‍റെ പന്തില്‍ ശ്രീകര്‍ ഭരത് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഒന്നിച്ച ഖവാജയും ഹെഡും ചേര്‍ന്ന് 28ാം ഓവറില്‍ ഓസീസിനെ 100 കടത്തി. എന്നാല്‍ അധികം വൈകാതെ ഹെഡ്‌സിനെ പുറത്താക്കിയ ഷമി ഓസീസിനെ പ്രതിരോധത്തിലാക്കി. 30 പന്തില്‍ 12 റണ്‍സാണ് ഹെഡ്‌സിന് നേടാന്‍ കഴിഞ്ഞത്. നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ഫീല്‍ഡിങ്ങിന് അയയ്‌ക്കുകയായിരുന്നു.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റതിനെ തുടര്‍ന്ന് പുറത്തിരിക്കേണ്ടിവന്ന ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിനാണ് ഇടം നഷ്‌ടമായത്. ഓസീസ് നിരയില്‍ രണ്ട് മാറ്റങ്ങളുണ്ട്.
റെൻഷോയ്ക്ക് പുറത്തായപ്പോള്‍ ട്രാവിസ് ഹെഡ് ടീമില്‍ ഇടം നേടി. സ്‌കോട്ട് ബൊലാന്‍ഡിന് പകരം സ്‌പിന്നര്‍ കുഹ്‌നെമാൻ ഓസീസിനായി അരങ്ങേറ്റം കുറിച്ചു. കാമറൂണ്‍ ഗ്രീനും മിച്ച് സ്റ്റാർക്കും ഈ മത്സരത്തിലും കളിക്കുന്നില്ല. നാല് മത്സരങ്ങളടങ്ങിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ കളി വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ്.
നാഗ്‌പൂരില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ ഡല്‍ഹിയില്‍ കളിപിടിച്ച് ഒപ്പമെത്താനാവും ഓസീസിലന്‍റെ ശ്രമം. 2017 ഡിസംബറിന് ശേഷം ഡല്‍ഹിയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണിത്. 63 വർഷം മുമ്പ് 1959 ഡിസംബറിന് ശേഷം ഡൽഹിയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ ഓസീസിന് കഴിഞ്ഞിട്ടില്ലെന്ന് ഇന്ത്യയ്‌ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതാണ്.
കാണാനുള്ള വഴി: ഇന്ത്യ ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെയും ഈ മത്സരങ്ങള്‍ സ്‌ട്രീം ചെയ്യാം.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), കെ എൽ രാഹുൽ, ചേതേശ്വര് പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകർ ഭരത്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍ , സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, പീറ്റർ ഹാൻഡ്‌സ്‌കോംബ്, അലക്‌സ് കാരി, പാറ്റ് കമ്മിൻസ്(സി), ടോഡ് മർഫി, നഥാൻ ലിയോൺ, മാത്യു കുഹ്‌നെമാൻ.