നാഗ്‌പൂര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ (09.02.23) നാഗ്‌പൂരില്‍ തുടക്കമാവുകയാണ്. ഇരു ടീമുകള്‍ക്കും അഭിമാനപ്പോരാട്ടമാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാന്‍ പരമ്പരയുടെ ഫലം ഏറെ നിര്‍ണാകമാണ്. 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പരയാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.
-
My 11 for first test 😊
— DK (@DineshKarthik) February 8, 2023 " class="align-text-top noRightClick twitterSection" data="
Kl
Rohit
Pujara
Virat
SKY
Jadeja
K S Bharat
Ashwin
Axar
Shami
Siraj #BGT2023 #1stTest#IndiaVsAustralia
">My 11 for first test 😊
— DK (@DineshKarthik) February 8, 2023
Kl
Rohit
Pujara
Virat
SKY
Jadeja
K S Bharat
Ashwin
Axar
Shami
Siraj #BGT2023 #1stTest#IndiaVsAustraliaMy 11 for first test 😊
— DK (@DineshKarthik) February 8, 2023
Kl
Rohit
Pujara
Virat
SKY
Jadeja
K S Bharat
Ashwin
Axar
Shami
Siraj #BGT2023 #1stTest#IndiaVsAustralia
നാഗ്‌പൂരില്‍ മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, കാമറൂൺ ഗ്രീൻ എന്നിവരില്ലാതെയാണ് ഓസീസ് ഇറങ്ങുക. ശ്രേയസ് അയ്യരുടെ അഭാവം ഇന്ത്യയ്‌ക്ക് തിരിച്ചടിയാണ്. ഇതോടെ ആതിഥേയരുടെ മധ്യനിരയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
മധ്യനിരയില്‍ സ്ഥാനം നേടാന്‍ ശുഭ്‌മാന്‍ ഗില്ലും അരങ്ങേറ്റക്കാരൻ സൂര്യകുമാർ യാദവും തമ്മിലാണ് മത്സരമെന്നാണ് സംസാരം. ഇതിനിടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്. ട്വിറ്ററിലൂടെയാണ് താരം തന്‍റെ ഫേവറേറ്റ് ഇലവന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഫോമിലുള്ള ഗില്ലിന് പകരം സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തിയാണ് കാര്‍ത്തികിന്‍റെ തെരഞ്ഞെടുപ്പെന്നത് ശ്രദ്ധേയം. കെഎൽ രാഹുലും രോഹിത് ശർമയുമാണ് ഓപ്പണര്‍മാര്‍. ചേതേശ്വര്‍ പുജാരയും വിരാട് കോലിയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലെത്തും. ഗില്ലിന് പകരം തെരഞ്ഞെടുത്ത സൂര്യയ്‌ക്ക് അഞ്ചാം നമ്പറിലാണ് കാര്‍ത്തിക് സ്ഥാനം നല്‍കിയിരിക്കുന്നത്.
മൂന്ന് സ്‌പിന്നര്‍മാരാണ് പ്ലേയിങ് ഇലവനിലുള്ളത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഇടം നേടിയപ്പോള്‍ കുല്‍ദീപ് യാദവ് പുറത്തായി. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് ടീമിലെ പേസര്‍മാര്‍.
ടീമിലെ വിക്കറ്റ് കീപ്പറുടെ ഡികെയുടെ തെരഞ്ഞെടുപ്പും രസകരമാണ്. ഇഷാൻ കിഷന് പകരം കെഎസ് ഭാരതിലേക്കാണ് താരം വിരല്‍ ചൂണ്ടിയിരിക്കുന്നത്. അതേസമയം നാല് മത്സര പരമ്പയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിനെ പിന്നീട് പ്രഖ്യാപിക്കും.
നാഗ്‌പൂര്‍ ടെസ്റ്റിന് ശേഷം ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് ശേഷിക്കുന്ന മത്സരങ്ങള്‍.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.
ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ് (നായകന്‍), ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നഥാന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ് സ്‌മിത്ത് (വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍. ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്.
ALSO READ: നാഗ്‌പൂര്‍ പിച്ചിനെച്ചൊല്ലി 'ഓസീസിന്‍റെ കരച്ചില്‍'; ഐസിസി ഇടപെടണമെന്ന് ആവശ്യം