ETV Bharat / sports

സ്‌മിത്തിനെ പൂട്ടാന്‍ അക്‌സറിന് കഴിയും; കാരണം ചൂണ്ടിക്കാട്ടി ഇര്‍ഫാന്‍ പഠാന്‍ - സ്‌റ്റീവ് സ്‌മിത്ത്

സ്‌റ്റീവ് സ്‌മിത്ത് ഓസ്‌ട്രേലിയൻ ഇതിഹാസമെന്ന് ഇന്ത്യയുടെ മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ താരം ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വെല്ലുവിളിയാവുമെന്നും ഇര്‍ഫാന്‍ പഠാന്‍.

Border Gavaskar Trophy  Irfan Pathan  Irfan Pathan on Steve Smith  Steve Smith  Axar Patel  Irfan Pathan on Axar Patel  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇര്‍ഫാന്‍ പഠാന്‍  അക്‌സര്‍ പട്ടേല്‍  സ്‌റ്റീവ് സ്‌മിത്ത്  സ്‌റ്റീവ് സ്‌മിത്ത് ഇതിഹാസമെന്ന് ഇര്‍ഫാന്‍ പഠാന്‍
സ്‌മിത്തിനെ പൂട്ടാന്‍ അക്‌സറിന് കഴിയും
author img

By

Published : Feb 4, 2023, 12:53 PM IST

മുംബൈ: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പയില്‍ ഇന്ത്യയെ നേരിടാനിറങ്ങുന്ന ഓസ്‌ട്രേലിയയ്‌ക്ക് മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ബാറ്റില്‍ വലിയ പ്രതീക്ഷയാണുള്ളത്. ഇന്ത്യന്‍ ടെസ്റ്റില്‍ ഇന്ത്യന്‍ മണ്ണില്‍ മികച്ച റെക്കോഡുള്ള സ്‌മിത്ത് ആറ് മത്സരങ്ങളില്‍ നിന്നും മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെ 660 റൺസ് നേടിയിട്ടുണ്ട്. ഈ പ്രകടനം നടക്കാനിരിക്കുന്ന പരമ്പയിലും നിലവിലെ ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ 33കാരന് ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് ഓസീസിന്‍റെ പ്രതീക്ഷ.

എന്നാല്‍ സ്‌മിത്തിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് കഴിയുമെന്നാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. സ്‌മിത്തിനെ ഓസീസ് ഇതിഹാസമെന്ന് വിശേഷിപ്പിച്ച ഇര്‍ഫാന്‍ അതിനായി കൃത്യമായ പദ്ധതി വേണമെന്നും പറഞ്ഞു.

"സ്‌മിത്ത് ഒരു ഓസ്‌ട്രേലിയൻ ഇതിഹാസമാണെന്നതില്‍ യാതൊരു സംശയമില്ല. നിങ്ങൾ ഓസ്‌ട്രേലിയയുടെ ചരിത്രവും നോക്കുകയാണെങ്കില്‍ അദ്ദേഹം അവിടെയുണ്ട്. നിരവധി റണ്ണടിച്ച് കൂട്ടി ഇന്ത്യന്‍ ബോളര്‍മാരെ പ്രയാസപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Border Gavaskar Trophy  Irfan Pathan  Irfan Pathan on Steve Smith  Steve Smith  Axar Patel  Irfan Pathan on Axar Patel  ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി  ഇര്‍ഫാന്‍ പഠാന്‍  അക്‌സര്‍ പട്ടേല്‍  സ്‌റ്റീവ് സ്‌മിത്ത്  സ്‌റ്റീവ് സ്‌മിത്ത് ഇതിഹാസമെന്ന് ഇര്‍ഫാന്‍ പഠാന്‍
സ്‌റ്റീവ് സ്‌മിത്ത്

മികച്ച ബോട്ടം ഹാന്‍ഡാണ് അദ്ദേഹത്തിനുള്ളത്. വിക്കറ്റുകൾക്ക് മുന്നിലും ഓഫ്, ലെഗ് സൈഡിലും റൺസ് നേടാനുള്ള വഴികൾ അദ്ദേഹം എപ്പോഴും കണ്ടെത്തും. അതിനെതിരെ നമുക്ക് കൃത്യമായ പദ്ധതികള്‍ വേണം". ഇര്‍ഫാന്‍ പറഞ്ഞു.

"സ്റ്റീവ് സ്‌മിത്തിന്‍റെ വെല്ലുവിളി ഇന്ത്യയ്‌ക്കുണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ സ്‌മിത്തിനെ പൂട്ടാന്‍ അക്‌സര്‍ പട്ടേലിന് കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. സ്‌മിത്തിനെതിരെ മികച്ച പ്രകടനം നടത്താന്‍ അക്‌സറിന് കഴിഞ്ഞിട്ടുണ്ട്.

അക്‌സർ എല്ലാ മത്സരങ്ങളും സ്ഥിരമായി കളിക്കുകയാണെങ്കിൽ സ്‌മിത്തിന് വലിയ ഭീഷണിയാണിയാകും. ധാരാളം ബോട്ടം ഹാന്‍ഡില്‍ കളിക്കുന്ന സ്‌മിത്തിന് അക്‌സര്‍ തുടർച്ചയായി സ്‌റ്റംപില്‍ പന്തെറിയുന്നത് പ്രയാസമാവും. അക്‌സർ പട്ടേലിന്‍റെ ലൈനിനാലും ലെങ്ത്തിനാലും അല്ലെങ്കില്‍ സ്‌ട്രെയിറ്റ് ബോളിനാലും സ്‌മിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കാനോ അല്ലെങ്കില്‍ ബൗള്‍ഡ് ചെയ്യാനോ കഴിയും" ഇർഫാൻ പഠാൻ ചൂണ്ടികാട്ടി.

ഈ മാസം ഒമ്പതിന് നാഗ്പൂരിലാണ് നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് ( മാര്‍ച്ച് 9-13) എന്നിവിടങ്ങളിലും മറ്റ് മത്സരങ്ങള്‍ നടക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്നതിന് ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്.

2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പര ലക്ഷ്യം വയ്‌ക്കുന്ന പാറ്റ് കമ്മിന്‍സിനും കൂട്ടര്‍ക്കും ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ ഭീഷണിയാകുമെന്ന കണക്കൂട്ടലുകളുണ്ട്. ഇതോടെ സ്‌പിന്നിനെ നേരിടുന്നതിനായി ഓസീസ് ബാറ്റര്‍മാര്‍ പ്രത്യേക പരിശീലനമാണ് നടത്തുന്നത്.

ഓസ്‌ട്രേലിയ സ്ക്വാഡ് : പാറ്റ് കമ്മിൻസ് (സി), ആഷ്ടൺ അഗർ, സ്കോട്ട് ബോലാൻഡ്, അലക്സ് കാരി, കാമറൂൺ ഗ്രീൻ, പീറ്റർ ഹാൻഡ്‌സ്‌കോംബ്, ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാൻ ഖവാജ, മർനസ് ലബുഷെയ്‌ന്‍, നഥാൻ ലിയോൺ, ലാൻസ് മോറിസ്, ടോഡ് മർഫി, മാത്യു റെൻഷോ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മിച്ചൽ സ്വെപ്സൺ, ഡേവിഡ് വാർണർ.

ആദ്യ രണ്ട് ടെസ്റ്റിനായുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്‌റ്റൻ), കെ എൽ രാഹുൽ( വൈസ് ക്യാപ്‌റ്റൻ), ശുഭ്‌മാൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ അശ്വിൻ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്‌ഘട്ട്.

ALSO READ: ഓസ്‌ട്രേലിയ പരിഭ്രാന്തരാണ്; ഇതെല്ലാം അതിന്‍റെ സൂചനയെന്ന് മുഹമ്മദ് കൈഫ്‌

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.