ETV Bharat / sports

36 റണ്‍സിന് ഓള്‍ ഔട്ട്‌,.. ഇന്ത്യയെ കളിയാക്കി ഓസ്‌ട്രേലിയ; ഒറ്റ ചോദ്യത്തില്‍ കിളി പാറിച്ച് ആകാശ് ചോപ്ര

അഡ്‌ലെയ്‌ഡ് ടെസ്റ്റിൽ ഇന്ത്യ 36 റൺസിന് പുറത്താകുന്ന വീഡിയോ പങ്കുവച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്ക് ഉചിതമായ മറുപടിയുമായി മുന്‍ താരം ആകാശ് ചോപ്ര.

Aakash Chopra  Aakash Chopra Response to Cricket Australia  Cricket Australia twitter  Border Gavaskar Trophy  ആകാശ് ചോപ്ര  ക്രിക്കറ്റ് ഓസ്‌ട്രേലിയ  ഓസ്‌ട്രേലിയയ്‌ക്ക് മറുപടിയുമായി ആകാശ് ചോപ്ര  ബോർഡർ ഗവാസ്‌കർ ട്രോഫി
ഇന്ത്യയെ കളിയാക്കി ഓസ്‌ട്രേലിയ; ഒറ്റ ചോദ്യത്തില്‍ കിളി പാറിച്ച് ആകാശ് ചോപ്ര
author img

By

Published : Feb 6, 2023, 1:48 PM IST

മുംബൈ: ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായി ഓസ്‌ട്രേലിയയും രണ്ടാം സ്ഥാനക്കാരായ ഇന്ത്യയും നേര്‍ക്കുനേരെത്തുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയുടെ ആവേശത്തിലാണ് ആരാധകര്‍. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുകയാണ്. നാല് മത്സര പരമ്പരയ്‌ക്ക് എതാനും ദിവസങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്.

ഇതിനിടെ അഡ്‌ലെയ്‌ഡ് ടെസ്റ്റിൽ ഇന്ത്യ 36 റൺസിന് പുറത്താകുന്ന വീഡിയോ ക്രിക്കറ്റ് ഓസ്‌ട്രേലിയ പങ്കുവച്ചിരുന്നു. ഇതിന് ഉചിതമായ മറുപടി ഒരു ചോദ്യത്തിലൂടെയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര നല്‍കിയിരിക്കുന്നത്. ഈ പരമ്പരയുടെ മുഴുവന്‍ ഫലമാണ് ചോപ്ര പ്രതികരിച്ചത്.

അതു പറയുകയാണെങ്കില്‍ ഓസീസിന് വീമ്പുകാട്ടാന്‍ അവസരമില്ലെന്നതാണ് സത്യം. കാരണം 2020-21വര്‍ഷത്തില്‍ അഡ്‌ലെയ്‌ഡില്‍ നടന്ന മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സിലാണ് ഇന്ത്യ വെറും 36 റണ്‍സിന് പുറത്തായിരുന്നത്. ടെസ്റ്റ് ചരിത്രത്തില്‍ ടീമിന്‍റെ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നാണിത്.

മത്സരത്തില്‍ ഇന്ത്യ എട്ട് റണ്‍സിന് തോല്‍ക്കുകയും ചെയ്‌തു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളിലും നാടകീയമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഒടുവില്‍ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കിയാണ് സന്ദര്‍ശകര്‍ തിരികെ പറന്നത്.

അതേസമയം ഫെബ്രുവരി ഒമ്പതിന് നാഗ്‌പൂരിലാണ് നാല് മത്സരങ്ങളടങ്ങിയ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയ്‌ക്ക് തുടക്കമാവുക. തുടര്‍ന്ന് ഡൽഹി (ഫെബ്രുവരി 17-21), ധർമശാല (മാര്‍ച്ച് 1-5), അഹമ്മദാബാദ് (മാര്‍ച്ച് 9-13) എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍.

അവസാന രണ്ട് തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയാണ് ഇന്ത്യ മടങ്ങിയത്. ഇതിന് പകരം വീട്ടി 2004ന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പരയാണ് ഓസീസിന്‍റെ മനസിലുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്. ഇതോടെ കളിക്കളത്തിലും പോരുകടുക്കുമെന്നുറപ്പ്.

ALSO READ: കണ്ടതൊന്നുമല്ല, കാണാനിരിക്കുന്നതാണ് പൂരം; കോലിയുടെ മികച്ച പ്രകടനം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് സല്‍മാന്‍ ബട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.