ETV Bharat / sports

ഇന്ത്യ ടി20 ലോകകപ്പ് കളിക്കുന്നത് പുതിയ ജേഴ്‌സിയുമായി, 'Billion Cheers Jersey'ക്ക് വൻ സ്വീകരണം

author img

By

Published : Oct 13, 2021, 5:02 PM IST

കടുംനീല നിറത്തിലുള്ള പുതിയ ജേഴ്‌സിക്ക് 'Billion Cheers Jersey' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

India jersey unveiled  T20 World Cup jersey unveiled  Team India in T20 World Cup  India jersey at T20 WC  ഇന്ത്യന്‍ ക്രിക്കറ്റ്  വിരാട് കോലി  രോഹിത് ശര്‍മ  T20 World Cup  ടി20 ലോക കപ്പ്
ടി20 ലോക കപ്പ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്‌സി അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്‌സി അവതരിപ്പിച്ചു. ഈ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് പുതിയ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കടുംനീല നിറത്തിലുള്ള പുതിയ ജേഴ്‌സിക്ക് 'Billion Cheers Jersey' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ജേഴ്‌സിയിലെ പാറ്റേണുകൾ ഇന്ത്യക്കായി ആർപ്പുവിളിക്കുന്ന ആരാധകരെ പ്രതിനിധീകരിക്കുന്നതാണെന്ന് കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎൽ സ്‌പോര്‍ട്‌സ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

Presenting the Billion Cheers Jersey!

The patterns on the jersey are inspired by the billion cheers of the fans.

Get ready to #ShowYourGame @mpl_sport.

Buy your jersey now on https://t.co/u3GYA2wIg1#MPLSports #BillionCheersJersey pic.twitter.com/XWbZhgjBd2

— BCCI (@BCCI) October 13, 2021 ">

"ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള പിന്തുണ ആസ്വദിക്കുന്നു, അവരുടെ ആവേശവും ഊർജ്ജവും ആഘോഷിക്കാൻ ഈ ജേഴ്സിയെക്കാൾ മികച്ച മാർഗമില്ല" ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പ്രതികരിച്ചു.

കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മാറ്റിയ ടി20 ലോകകപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് നടക്കുക. ഒക്ടോബർ 24നാണ് ഇന്ത്യ- പാക് മത്സരം. ഗ്രൂപ്പ് രണ്ടിന്‍റെ ഭാഗമായ മത്സരം ദുബായിലാണ് നടക്കുക.

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ ജേഴ്‌സി അവതരിപ്പിച്ചു. ഈ മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായാണ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, കെ.എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരാണ് പുതിയ ജേഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കടുംനീല നിറത്തിലുള്ള പുതിയ ജേഴ്‌സിക്ക് 'Billion Cheers Jersey' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ജേഴ്‌സിയിലെ പാറ്റേണുകൾ ഇന്ത്യക്കായി ആർപ്പുവിളിക്കുന്ന ആരാധകരെ പ്രതിനിധീകരിക്കുന്നതാണെന്ന് കിറ്റ് സ്പോണ്‍സര്‍മാരായ എംപിഎൽ സ്‌പോര്‍ട്‌സ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

"ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള പിന്തുണ ആസ്വദിക്കുന്നു, അവരുടെ ആവേശവും ഊർജ്ജവും ആഘോഷിക്കാൻ ഈ ജേഴ്സിയെക്കാൾ മികച്ച മാർഗമില്ല" ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി പ്രതികരിച്ചു.

കൊവിഡിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും മാറ്റിയ ടി20 ലോകകപ്പ് ഒക്ടോബർ 17 മുതൽ നവംബർ 14 വരെ യുഎഇയിലും ഒമാനിലുമായാണ് നടക്കുക. ഒക്ടോബർ 24നാണ് ഇന്ത്യ- പാക് മത്സരം. ഗ്രൂപ്പ് രണ്ടിന്‍റെ ഭാഗമായ മത്സരം ദുബായിലാണ് നടക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.