കൊൽക്കത്ത: വരാനിരിക്കുന്ന ഐപിഎൽ 15-ാം സീസണ് മുന്നോടിയായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ ബോളിങ് പരിശീലകനായി ഇന്ത്യൻ മുൻ ബോളിങ് കോച്ച് ഭരത് അരുണ്‍ ചുമതലയേറ്റു. ഇന്ത്യൻ ടീമിൽ തന്‍റെ കാലവധി കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ഭരത് കൊൽക്കത്തക്കൊപ്പം ചേരുന്നത്.
-
🚨 𝘼𝙉𝙉𝙊𝙐𝙉𝘾𝙀𝙈𝙀𝙉𝙏 🚨
— KolkataKnightRiders (@KKRiders) January 14, 2022 " class="align-text-top noRightClick twitterSection" data="
We are delighted to introduce you to our new bowling coach! Welcome to the Knight Riders family, Bharat Arun 💜💛#KKR #AmiKKR #IPL2022 #BharatArun pic.twitter.com/MpAXJMa67C
">🚨 𝘼𝙉𝙉𝙊𝙐𝙉𝘾𝙀𝙈𝙀𝙉𝙏 🚨
— KolkataKnightRiders (@KKRiders) January 14, 2022
We are delighted to introduce you to our new bowling coach! Welcome to the Knight Riders family, Bharat Arun 💜💛#KKR #AmiKKR #IPL2022 #BharatArun pic.twitter.com/MpAXJMa67C🚨 𝘼𝙉𝙉𝙊𝙐𝙉𝘾𝙀𝙈𝙀𝙉𝙏 🚨
— KolkataKnightRiders (@KKRiders) January 14, 2022
We are delighted to introduce you to our new bowling coach! Welcome to the Knight Riders family, Bharat Arun 💜💛#KKR #AmiKKR #IPL2022 #BharatArun pic.twitter.com/MpAXJMa67C
2015 മുതൽ 2017 വരെ ഭരത് അരുണ്‍ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനൊപ്പമുണ്ടായിരുന്നു. എന്നാൽ ടീമുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഭരത് ആർ.സി.ബി വിടുകയായിരുന്നു. പിന്നാലെ 2017ൽ ഭരതിനെ ഇന്ത്യൻ ദേശീയ ടീമിന്‍റെ ബോളിങ് പരിശീലകനായി നിയമിച്ചു.
ALSO READ: Virat Kohli: പടനയിക്കാൻ ഇനി രാജാവില്ല; ടെസ്റ്റിൽ നിന്നും നായകസ്ഥാനം രാജി വച്ച് വിരാട് കോലി
ഭരതിന്‍റെ കീഴിൽ ഇന്ത്യൻ ടീമിന്‍റെ ബോളിങ് നിര വളരെയേറെ പുരോഗമിച്ചിരുന്നു. ഇന്ത്യൻ പേസ് നിരയെ ലോകത്തിലെ തന്നെ മികച്ച അറ്റാക്കിങ് ബോളിങ് യുണിറ്റായി മാറ്റുന്നതിലും ഭരത് അരുണ്‍ വഹിച്ച പങ്ക് വളരെ വലുതാണ്.