അഡ്‌ലെയ്‌ഡ് : ടി20 ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനക്കാരായി സെമിയിൽ പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം. വ്യാഴാഴ്‌ച ഇംഗ്ലണ്ടുമായാണ് ഇന്ത്യയുടെ സെമി പോരാട്ടം. അതേസമയം മത്സരത്തിന് മുൻപായി ഇന്ത്യൻ ടീം ഗംഭീര വിരുന്നിലും ഇന്ന് പങ്കെടുത്തു. ഓസ്‌ട്രേലിയയിലെ പ്രശസ്‌തമായ ഇന്ത്യൻ റസ്റ്റോറന്‍റായ 'ബ്രിട്ടീഷ് രാജി'ലാണ് ഇന്ത്യൻ താരങ്ങൾ വിരുന്നിന് ഒത്തുചേർന്നത്.
ഓസ്‌ട്രേലിയയിൽ എത്തിയത് മുതൽ മത്സരത്തിന്‍റെ തിരക്കിലായിരുന്നു ഇന്ത്യൻ ടീം. ഇടവേളകളില്ലാത്ത പരിശീലനങ്ങളും മത്സരങ്ങളും കാരണം ഇന്ത്യൻ സംഘത്തിന് ഓസ്‌ട്രേലിയയിൽ ഷോപ്പിങ്ങിനോ, മറ്റ് വിനോദോപാധികൾക്കോ സമയം ലഭിച്ചിരുന്നില്ല. ഇതിനെത്തുടർന്നാണ് മത്സരത്തിന് മുന്നോടിയായി ടീം അംഗങ്ങൾക്ക് ഇന്ത്യൻ ഭക്ഷണം ആസ്വദിക്കാനും വിശ്രമിക്കാനും ബ്രിട്ടീഷ് രാജിൽ വിരുന്നൊരുക്കിയത്.
-
Indian cricketers with their families and support staffs leaving for Team Dinner at Adelaide. @ImRo45 and his boys will take on England in the second semi-final on Thursday. #T20WorldCup #INDvENG pic.twitter.com/oUuYvJ4Gm8
— XtraTime (@xtratimeindia) November 8, 2022 " class="align-text-top noRightClick twitterSection" data="
">Indian cricketers with their families and support staffs leaving for Team Dinner at Adelaide. @ImRo45 and his boys will take on England in the second semi-final on Thursday. #T20WorldCup #INDvENG pic.twitter.com/oUuYvJ4Gm8
— XtraTime (@xtratimeindia) November 8, 2022Indian cricketers with their families and support staffs leaving for Team Dinner at Adelaide. @ImRo45 and his boys will take on England in the second semi-final on Thursday. #T20WorldCup #INDvENG pic.twitter.com/oUuYvJ4Gm8
— XtraTime (@xtratimeindia) November 8, 2022
ടോറൻസ് വില്ലിലെ ഹെൻലി ബീച്ച് റോഡിലെ 170-ൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് രാജ് റസ്റ്റോറന്‍റ് ചിക്കൻ ടിക്ക, കാശ്‌മീരി പുലാവ്, ലാംബ് റോഗൻ ജോഷ് എന്നീ ഭക്ഷണ ഇനങ്ങൾക്ക് ഏറെ പ്രശസ്‌തമാണ്. നേരത്തെ ഓസ്‌ട്രേലിയയിലെ ഭക്ഷണക്രമത്തിൽ ഇന്ത്യൻ ടീം ചില പരാതികൾ ഉന്നയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സെമി ചൂടിലേക്ക് കടക്കുന്നതിന് മുന്നേ ടീം അംഗങ്ങൾക്ക് അത്താഴ വിരുന്ന് ഒരുക്കിയത്.
'ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റിന്‍റെ സമ്മർദത്തിൽ വിശ്രമിക്കാൻ ടീമിനും കളിക്കാർക്കും സമയമുണ്ടായിരുന്നില്ല. കാരണം മത്സരങ്ങൾക്കിടയിൽ ഒഴിവ് സമയം ലഭിച്ചിരുന്നില്ല. എന്നാൽ അഡ്‌ലെയ്‌ഡിലെ മൂന്ന് ദിവസം ടീമിന് ഏറെ ആനന്ദം നൽകി. അതിനാൽ കുടുംബ സമേതമാണ് ടീം അംഗങ്ങൾ അത്താഴ വിരുന്നിൽ പങ്കെടുത്തത്. ഇത് ടീമിന്‍റെ കൂട്ടായ്‌മ വർധിപ്പിക്കുന്നതിനും വിശ്രമത്തിനുമുള്ള അവസരം കൂടിയായി' - ബിസിസിഐയുടെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാഴാഴ്‌ച അഡ്‌ലെയ്‌ഡിൽ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30നാണ് ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം. ഗ്രൂപ്പ് രണ്ടിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് വിജയവുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ഇന്ത്യ സെമി ഫൈനലിനെത്തുന്നത്. അതേസമയം ഗ്രൂപ്പ് ഒന്നിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 3 ജയവുമായി രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് വരുന്നത്.