ദുബൈ : ഐസിസി ക്രിക്കറ്റ് കമ്മിറ്റി (ICC Cricket Council) ചെയര്‍മാനായി ബിസിസിഐ അധ്യക്ഷനും (BCCI president) ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ (Sourav Ganguly) നിയമിച്ചു. ദീര്‍ഘകാലമായി സ്ഥാനം വഹിച്ചിരുന്ന അനില്‍ കുംബ്ലെയുടെ (Anil Kumble) പിന്‍ഗാമിയായാണ് ഗാംഗുലി എത്തുന്നത്.
ലോകത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളെന്ന നിലയിലും ക്രിക്കറ്റിന്‍റെ ഭരണ രംഗത്തുമുള്ള ഗാംഗുലിയുടെ അനുഭവപരിചയവും ഐസിസിക്ക് മുതല്‍ക്കൂട്ടാവുമെന്ന് ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ (ICC Chairman Greg Barclay) പറഞ്ഞു.
also read:സഞ്ജു സാംസണ് ചോദിക്കാനും പറയാനും ആളുണ്ട്, ചർച്ചയായി മന്ത്രി ശിവൻകുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
അതേസമയം 2012 മുതല്‍ മൂന്ന് വര്‍ഷക്കാലയളവിലുള്ള മൂന്ന് ടേം പൂര്‍ത്തിയാക്കിയാണ് കുംബ്ലെയുടെ പടിയിറക്കം. പദവിയില്‍ പരമാവധി കാലം സേവനമനുഷ്‌ഠിച്ച കുംബ്ലെയ്‌ക്ക് നന്ദി പറയുന്നതായും ഗ്രെഗ് ബാര്‍ക്ലേ പ്രതികരിച്ചു. 2015-2019 കാലഘട്ടത്തില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (Bengal Cricket Association) പ്രസിഡന്‍റായിരുന്ന ഗാംഗുലി 2019 ഒക്ടോബറിലാണ് ബിസിസിഐയുടെ (BCCI) തലപ്പത്തെത്തുന്നത്.