ETV Bharat / sports

കോലി ടി20 ലോകകപ്പ് പ്ലാനിലുണ്ടോ...സെലക്‌ടർമാർ കാര്യം പറഞ്ഞിട്ടുണ്ട്...ഇനിയെല്ലാം കോലിയുടെ ബാറ്റില്‍ - വിരാട് കോലി

BCCI Selectors Met Virat Kohli: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി വിരാട് കോലിയുമായി ബിസിസിഐ സെലക്‌ടര്‍മാര്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്.

Virat Kohli  India vs Afghanistan  വിരാട് കോലി  ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍
BCCI Selectors Met Virat Kohli ahead of India vs Afghanistan T20Is
author img

By ETV Bharat Kerala Team

Published : Jan 10, 2024, 4:42 PM IST

മുംബൈ: ഇന്ത്യ-അഫ്‌ഗാനിസ്ഥാൻ ടി20 പരമ്പര വ്യാഴാഴ്ച മൊഹാലിയിൽ ആരംഭിക്കുമ്പോൾ, ശ്രദ്ധാകേന്ദ്രങ്ങള്‍ വിരാട് കോലിയും രോഹിത് ശർമ്മയുമാണ്. 2022-ലെ ടി20 ലോകകപ്പിന് ശേഷം രോഹിത്തും കോലിയും ഇന്ത്യയ്‌ക്കായി ടി20 കളിച്ചിട്ടില്ല. ഇതോടെ 14 മാസങ്ങള്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഇരുവരും ഫോര്‍മാറ്റിലേക്ക് തിരികെ എത്തുന്നത്.

2022-ലെ ടി20 ലോകകപ്പിന് ശേഷം രോഹിത്തിന്‍റേയും കോലിയുടേയും ടി20 കരിയര്‍ ഏറെക്കുറെ അവസാനിച്ചുവെന്നായിരുന്നു പൊതുവെയുള്ള സംസാരം. സ്‌പെഷ്യലിസ്റ്റുകളെ ഉള്‍പ്പെടുത്തി 2024-ലെ ടി20 ലോകകപ്പിനായി ടീം തയ്യാറാക്കാനുള്ള ബിസിസിഐയുടെ ശ്രമമായിരുന്നു ഇതിന് അടിവരയിട്ടത്. എന്നാല്‍ ടി20 ലോകകപ്പിന് തൊട്ടുമുമ്പെ രോഹിത്തും കോലിയും ടീമിലേക്ക് മടങ്ങിയെത്തിയതോടെ ഇരുവരും ടൂര്‍ണമെന്‍റില്‍ സെലക്‌ടര്‍മാരുടെ പദ്ധതികളിലുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.

ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുന്നെ ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് അഫ്‌ഗാനിസ്ഥാനെതിരായത്. ഇതോടെ പര്യടനത്തില്‍ ഇരുവരുടേയും ഫോം സൂക്ഷ്‌മമായി തന്നെ നിരീക്ഷിക്കപ്പെടും. ഇതിനിടെ വിരാട് കോലിയുമായി ബിസിസിഐ സെലക്‌ടര്‍മാര്‍ ചര്‍ച്ച നടത്തിയെന്ന വിവരം പുറത്ത് വന്നിരിക്കുകയാണ്. (BCCI Selectors Met Virat Kohli ahead of India vs Afghanistan T20Is)

ബിസിസിഐ കേന്ദ്രങ്ങളെ ഉദ്ധരിച്ചുള്ള ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, ക്രിക്കറ്റിന്‍റെ ചെറിയ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ കോലിയുടെ റോളും, തങ്ങള്‍ എന്താണ് താരത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്നതും സംബന്ധിച്ച കാര്യങ്ങളിലാണ് ചര്‍ച്ച നടന്നതെന്നാണ് വിവരം. നേരത്തെ കേപ്‌ടൗണില്‍ വച്ച് ബിസിസിഐ ചീഫ് സെലക്‌ടർ അജിത് അഗാർക്കർ കോലിയെ കണ്ടതായും റിപ്പോർട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ രോഹിത് ശർമ്മയുമായും ശുഭ്‌മാൻ ഗില്ലുമായും സമാനമായ ചർച്ച നടന്നിട്ടുണ്ടോയെന്ന് വ്യക്തമല്ല. നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്ന വിരാട് കോലിയുടെ ബാറ്റിങ് ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ലെന്ന് നേരത്തെ തന്നെ വിമര്‍ശനങ്ങളുണ്ട്. എന്നാല്‍ മിന്നും ഫോമിലാണ് കോലിയുള്ളത്. അടുത്തിടെ അവസാനിച്ച ഏകദിന ലോകകപ്പിലെ റണ്‍വേട്ടക്കാരനായിരുന്നു വിരാട് കോലി. കഴിഞ്ഞ ടി20 ലോകകപ്പിലും റണ്‍വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്താണ് താരത്തിന്‍റെ സ്ഥാനം.

അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും റണ്‍സടിച്ച താരമെന്ന നേട്ടവും കോലിയുടെ പേരിലാണുള്ളത്. 115 മത്സരങ്ങളില്‍ നിന്നും 4008 റണ്‍സാണ് 35-കാരന്‍ ഇതേവരെ നേടിയിട്ടുള്ളത്. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറികളുമുള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയുണ്ട്. 148 മത്സരങ്ങളില്‍ നിന്നും നാല് സെഞ്ചുറിയും 29 അര്‍ധ സെഞ്ചുറികളുമായി 3853 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.

ALSO READ: ഹാര്‍ദിക്കിന്‍റെ പൂതി മനസിലിരിക്കത്തേയുള്ളൂ ; ടി20 ലോകകപ്പില്‍ രോഹിത് നയിക്കുമെന്ന് ശ്രീകാന്ത്

അഫ്‌ഗാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ആവേശ് ഖാൻ, മുകേഷ് കുമാർ (India Squad for T20I Series).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.