ETV Bharat / sports

പന്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി; ചികിത്സ ചെലവ് വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ്‌ പന്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി. വെള്ളിയാഴ്‌ച പുലര്‍ച്ചെ കാറപടത്തില്‍ പെട്ട താരം ഡെറാഡൂണിലെ ആശുപത്രിയില്‍ ചികിത്സയില്‍.

BCCI Secretary Jay Shah  Jay Shah Provides Update On rishabh pant s health  rishabh pant injury updates  rishabh pant  rishabh pant car accident  റിഷഭ്‌ പന്ത്  റിഷഭ്‌ പന്ത് കാറപടത്തില്‍ പെട്ടു  പന്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ജയ്‌ ഷാ  ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ  റിഷഭ്‌ പന്ത് ഹെല്‍ത്ത് അപ്‌ഡേറ്റ്
പന്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി; ചികിത്സ ചിലവ് വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
author img

By

Published : Dec 30, 2022, 1:12 PM IST

Updated : Dec 31, 2022, 11:42 AM IST

പന്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

ഡെറാഡൂൺ: കാറപടത്തില്‍ പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ്‌ പന്തിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ബിസിസിഐ സെക്രട്ടറി ജയ്‌ ഷാ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയ്‌ ഷാ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. താരത്തിന്‍റെ കുടുംബവുമായും ഡോക്ടർമാരുമായും സംസാരിച്ചു.

പരിക്ക് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ എല്ലാ പിന്തുണ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഉത്തരാഖണ്ഡിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പന്ത് സഞ്ചരിച്ചിരുന്ന മേർസിഡസ് ജിഎൽസി കൂപ്പ് കാര്‍ ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ 25കാരന്‍ നിലവില്‍ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ്.

  • My thoughts and prayers are with Rishabh Pant as he fights his way back to recovery. I have spoken to his family and the doctors treating him. Rishabh is stable and undergoing scans. We are closely monitoring his progress and will provide him with all the necessary support.

    — Jay Shah (@JayShah) December 30, 2022 " class="align-text-top noRightClick twitterSection" data=" ">

താരത്തിന്‍റെ ചികിത്സയുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ്‌ ധാമി പറഞ്ഞു. കാറോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് കാറിൽ പന്ത് തനിച്ചായിരുന്നുവെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാർ സ്ഥിരീകരിച്ചു.

അപകടത്തിൽ പന്തിന്‍റെ തലയ്ക്കും കാൽമുട്ടിനും കണങ്കാലിനും പരിക്കേറ്റിട്ടുണ്ട്. കാലിന് പൊട്ടലുണ്ടാവാന്‍ സാധ്യതയുണ്ടെന്നും ഡിജിപി പറഞ്ഞിരുന്നു. വാഹനത്തിന്‍റെ ചില്ലുകള്‍ തകര്‍ത്താണ് പന്തിനെ പുറത്തെടുത്തത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.

Last Updated : Dec 31, 2022, 11:42 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.