ETV Bharat / sports

BCCI | മുന്നില്‍ ഏകദിന ലോകകപ്പ്, സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവ് നികത്താന്‍ ബിസിസിഐ - ഇന്ത്യന്‍ ക്രിക്കറ്റ് ടീം

ചേതന്‍ ശര്‍മ്മ രാജിവെച്ച ഒഴിവിലേക്കാണ് ബിസിസിഐ പുതിയ അപേക്ഷകരെ പരിഗണിക്കുന്നത്.

BCCI  selection committee  BCCI selection committee  bcci invites application for selection committee  Chetan Sharma  ODI World Cup  Asia Cup  സെലക്ഷന്‍ കമ്മിറ്റി  ബിസിസിഐ  ചേതന്‍ ശര്‍മ്മ  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി
BCCI
author img

By

Published : Jun 23, 2023, 10:39 AM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ബിസിസിഐ (BCCI). മുഖ്യ സെലക്‌ടര്‍ ചേതന്‍ ശര്‍മ്മ (Chetan Sharma) രാജിവെച്ച ഒരു ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ ജൂണ്‍ 30നാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ഏഷ്യകപ്പ് (Asia Cup), ഏകദിന ലോകകപ്പ് (ODI World Cup) എന്നീ രണ്ട് വലിയ ടൂര്‍ണമെന്‍റുകള്‍ വരാനിരിക്കെയാണ് ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവ് നികത്താന്‍ തയ്യാറെടുക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി എത്തിയേക്കുമെന്നാണ് സൂചന. ഒളി കാമറ വിവാദത്തില്‍ ചേതന്‍ ശര്‍മ്മ രാജിവച്ചെ സാഹചര്യത്തില്‍ ശിവ്‌സുന്ദര്‍ ദാസാണ് (Shivsundar Das) നിലവില്‍ കമ്മിറ്റിയെ താല്‍ക്കാലികമായി നയിക്കുന്നത്.

സുബ്രതോ ബാനര്‍ജി, സലീല്‍ അങ്കോള, എസ് ശരത് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. അഞ്ച് അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് നിലവില്‍. നോര്‍ത്ത് സോണ്‍ സെലക്‌ടറുടെ സ്ഥാനമാണ് ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ ഒഴിഞ്ഞുകിടക്കുന്നത്.

ചേതന്‍ ശര്‍മ്മ നോര്‍ത്ത് സോണിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ പുതിയതായി ലഭിക്കുന്ന അപേക്ഷകളില്‍ നോര്‍ത്ത് സോണില്‍ നിന്നുള്ള അപേക്ഷകര്‍ക്കായിരിക്കും പ്രഥമ പരിഗണന എന്നാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് സോണില്‍ നിന്നും സെലക്ഷന്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗിനാണ് (Virender Sehwag).

സെവാഗിനെ കൂടാതെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് (Lucknow Super Giants) മെന്‍ററും മുന്‍ ഇന്ത്യന്‍ താരവുമായ ഗൗതം ഗംഭീര്‍ (Gautham Gambhir), മുന്‍താരങ്ങളായ ഹര്‍ഭജന്‍ സിങ് (Harbhajan Singh), യുവരാജ് സിങ് (Yuvraj Singh) എന്നിവരും സാധ്യത പട്ടികയിലുണ്ട്. എന്നാല്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞവര്‍ക്ക് മാത്രമെ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. ഗംഭീര്‍ 2018ലും യുവരാജ് സിങ് 2019ലും ഹര്‍ഭജന്‍ 2022ലും ആണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

അതേസമയം, ഇന്ത്യന്‍ ടീമിലുള്ള താരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളായെത്തുന്നവര്‍ക്ക് വളരെ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ പല പ്രമുഖരും സെലക്ഷന്‍ കമ്മിറ്റിയിലേക്ക് വരാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

അപേക്ഷ നല്‍കാനുള്ള യോഗ്യതകള്‍: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ കുറഞ്ഞത് ഏഴ് മത്സരം എങ്കിലും കളിച്ചിരിക്കണം. അല്ലെങ്കില്‍ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കണം അല്ലെങ്കില്‍ 10 ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങിയിരിക്കണം.

സെലക്ഷന്‍ കമ്മിറ്റി അംഗത്തിന്‍റെ ചുമതലകള്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷന്‍ കമ്മിറ്റിയുടെ പ്രധാന ചുമതല വിവിധ പരമ്പരകള്‍ക്കും ടൂര്‍ണമെന്‍റുകള്‍ക്കുമായി ദേശീയ സീനിയര്‍ ടീമിനെ സുതാര്യതയോടെ തെരഞ്ഞെടുക്കുക എന്നതാണ്. കൂടാതെ ആവശ്യ ഘട്ടങ്ങളില്‍ ടീം മീറ്റിങ്ങുകളിലും പങ്കെടുക്കണം. ആഭ്യന്തര മത്സരങ്ങളും ഇന്ത്യന്‍ സീനിയര്‍ ടീമുകളുടെയും മത്സരങ്ങള്‍ കൃത്യമായി വീക്ഷിച്ച് ഓരോ മൂന്ന് മാസങ്ങളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നതും സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുടെ ചുമതലയാണ്.

Also Read: WI vs IND | ' നായകന് വിശ്രമമില്ല'; വിന്‍ഡീസ് പര്യടനത്തിലും രോഹിത് തന്നെ നയിക്കുമെന്ന് ബിസിസിഐ പ്രതിനിധി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.