ETV Bharat / sports

മുഹമ്മദ് സിറാജിന് നേരെ ഇംഗ്ലണ്ടിന്‍റെ വികൃതിക്കൂട്ടം പന്ത് വലിച്ചെറിഞ്ഞെന്ന് വെളിപ്പെടുത്തല്‍

ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്‌ത സിറാജിനോട് പന്ത് തിരിച്ചെറിയാന്‍ ക്യാപ്റ്റൻ വിരാട് കോലി ആവശ്യപ്പെടുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു.

Mohammed Siraj  Rishabh Pant  Ball thrown at Siraj  Virat Kohli  India vs England  മുഹമ്മദ് സിറാജ്  റിഷഭ് പന്ത്
മുഹമ്മദ് സിറാജിന് നേരെ ഇംഗ്ലണ്ടിന്‍റെ വികൃതിക്കൂട്ടം പന്ത് വലിച്ചെറിഞ്ഞെന്ന് വെളിപ്പെടുത്തല്‍
author img

By

Published : Aug 26, 2021, 3:24 PM IST

ലീഡ്‌സ് : ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് നേരെ കാണികളില്‍ ഒരാള്‍ പന്തെറിഞ്ഞതായി വെളിപ്പെടുത്തല്‍. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ഇക്കാര്യം പുറത്തുവിട്ടത്.

സംഭവത്തില്‍ പ്രകോപിതനായ ക്യാപ്റ്റൻ വിരാട് കോലി, ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിനോട് തിരിച്ചെറിയാന്‍ ആവശ്യപ്പെടുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു റിഷഭ് പന്തിന്‍റെ പ്രതികരണം.

'ആരോ സിറാജിന് നേരെ പന്ത് എറിഞ്ഞെന്നാണ് ഞാന്‍ കരുതുന്നത്. അതിനാൽ തന്നെ വിരാട് കോലി അസ്വസ്ഥനായിരുന്നു.

നിങ്ങള്‍ക്ക് പറയാനുള്ളതെന്തും ഗ്യാലറിയിലിരുന്ന് വിളിച്ച് പറഞ്ഞോളൂ.എന്നാല്‍ ഫീല്‍ഡര്‍മാര്‍ക്കെതിരെ ഒന്നും വലിച്ചെറിയരുത്. അത് ക്രിക്കറ്റിന് നല്ലതല്ല' - റിഷഭ് പന്ത് പറഞ്ഞു.

also read: ജി സത്യന് ചെക്ക് ഇന്‍റര്‍നാഷണൽ ഓപ്പണ്‍ കിരീടം

ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പ്രകടനം നടത്തിയ താരമാണ് സിറാജ്.

ലോർഡ്‌സ് ടെസ്റ്റിനിടെ ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുകയായിരുന്ന കെഎൽ രാഹുലിന് നേരെ ഒരു വിഭാഗം കാണികൾ കുപ്പി കോർക്കുകൾ വലിച്ചെറിഞ്ഞത് വിവാദമായിരുന്നു.

അതേസമയം നേരത്തേ ഓസ്​ട്രേലിയക്കെതിരായ പരമ്പരക്കിടെ താരത്തിന് നേരെ വംശീയാധിക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് കുറ്റക്കാരായവരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.