കറാച്ചി : ടി20 ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയ്‌ക്കെതിരെ പാക് നായകൻ ബാബർ അസം തന്‍റെ ടീമിനെ തകർപ്പൻ വിജയത്തിലേക്ക് നയിച്ചിരുന്നു. എന്നാൽ ബാബർ കടുത്ത വിഷമത്തിലാണ് ടൂർണമെന്‍റിലുടനീളം കളിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്‍റെ പിതാവ് അസം സിദ്ദിഖി.
- " class="align-text-top noRightClick twitterSection" data="
">
ഇന്ത്യക്കെതിരായ മത്സരത്തിൽ ബാബർ കളിക്കുമ്പോൾ തന്‍റെ അമ്മ അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഈ സമ്മർദം എല്ലാം ഉള്ളിലൊതുക്കിയാണ് താരം ഇന്ത്യക്കെതിരെ പുറത്താകാതെ 68 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്.
'ലോകകപ്പിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ച പാക് ടീമിന് അഭിനന്ദനങ്ങൾ. എന്‍റെ രാജ്യം ചില സത്യങ്ങൾ മനസിലാക്കേണ്ട സമയമാണിത്. ഇന്ത്യക്കെതിരായ മത്സരത്തിനിടെ ഞങ്ങളുടെ വീട് ഒരു വലിയ പരീക്ഷണത്തിലൂടെയാണ് കടന്നുപോയത്. മത്സര ദിവസം ബാബറിന്‍റെ അമ്മയെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു, അസം സിദ്ദിഖി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ലോകകപ്പിലെ മൂന്ന് മത്സരങ്ങളിലും വിഷമം ഉള്ളിലൊതുക്കിയാണ് ബാബർ കളിച്ചത്. ബാബർ തളർന്നുപോകാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഇവിടേക്ക് വന്നിരിക്കുന്നത്. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് മാത്രമാണ് ബാബർ ഇപ്പോൾ സുഖമായിരിക്കുന്നത്.
നമ്മുടെ രാജ്യത്തിന്‍റെ നായകൻമാരെ ഒരു കാരണവും കൂടാതെ വിമർശിക്കരുത് എന്നറിയിക്കാനാണ് ഞാൻ ഇത് കുറിച്ചത്,' കുടുംബ ഫോട്ടോയ്‌ക്കൊപ്പം സിദ്ദിഖി കുറിച്ചു.
ALSO READ : ബാറ്റിങ്ങിൽ ബാബർ, ബോളിങ്ങിൽ റാഷിദ് ; ടി20യിൽ രണ്ട് പുത്തൻ റെക്കോഡുകൾ കൂടി
അതേസമയം ടി20 ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് പാകിസ്ഥാൻ കാഴ്‌ചവയ്‌ക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച പാക് പട തങ്ങളുടെ സെമിഫൈനൽ പ്രവേശനം ഉറപ്പിച്ചു കഴിഞ്ഞു.