ഇസ്ലാമാബാദ് : ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്മര്‍ദം തോന്നാറില്ലെന്നും അഭിമാനമാണ് തോന്നുന്നതെന്നും പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. “ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് വിരാട് കോലി. എല്ലായിടത്തും വലിയ മത്സരങ്ങളില്‍ കോലി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ആളുകൾ ഞങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ, എനിക്ക് സമ്മർദം തോന്നുന്നില്ല, അഭിമാനമാണ് തോന്നാറ്, കാരണം അവർ എന്നെ എത്ര വലിയ ഒരു കളിക്കാരനുമായാണ് താരതമ്യപ്പെടുത്തുന്നത് ” ബാബര്‍ പറഞ്ഞു.
“ വ്യക്തിപരമായി, ഞങ്ങള്‍ തമ്മില്‍ താരതമ്യം ഉണ്ടാവേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ ആളുകൾ അത് ചെയ്യുന്നു, അതില്‍ എനിക്ക് സന്തോഷമുണ്ട്. ഏത് സാഹചര്യത്തിലും മികവ് പ്രകടിപ്പിക്കുന്ന താരമാണ് കോലി. അദ്ദേഹം കളിക്കുന്നത് പോലെ കളിക്കാനും ടീമിനെ വിജയങ്ങളിലേക്ക് നയിക്കാനും എനിക്കും അവസരമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്“- ബാബര്‍ കൂട്ടിച്ചേര്‍ത്തു.
also read: സിമോൺ ഇൻസാഗി ഇന്‍റര്‍ മിലാന്‍റെ പുതിയ പരിശീലകന്‍
അതേസമയം ഈ വര്‍ഷത്തില്‍ ഏകദിന ബാറ്റ്സ്മാന്‍മാരുടെ ഐസിസി റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ മറികടന്ന് ബാബര്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ടി20 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തും ടെസ്റ്റ് റാങ്കിങ്ങില്‍ 10ാം സ്ഥാനത്തുമാണ് പാക് ക്യാപ്റ്റനുള്ളത്. അതേസമയം ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റിലും ബാറ്റ്സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ അഞ്ചിനുള്ളിലുള്ള ഏക താരമാണ് വിരാട് കോലി.