ഇസ്ലാമാബാദ്: അയല്‍ക്കാരായ ഇന്ത്യയുടെ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പിന് (Cricket World Cup 2023) ഫേവറേറ്റുകളായി എത്തിയ ടീമായിരുന്നു പാകിസ്ഥാന്‍ (Pakistan Cricket Team). എന്നാല്‍ ടൂര്‍ണമെന്‍റില്‍ നിരാശാജനകമായ പ്രകടനമായിരുന്നു ബാബര്‍ അസമിന്‍റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം നടത്തിയത്. കളിച്ച ഒമ്പത് മത്സരങ്ങളിലും അഞ്ചിലും ടീം തോല്‍വി വഴങ്ങി (Pakistan in Cricket World Cup 2023).
ഇതോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. ഇനി ഓസ്‌ട്രേലിയയ്‌ക്ക് എതിരെ അവരുടെ മണ്ണില്‍ നടക്കുന്ന പരമ്പരയാണ് പാകിസ്ഥാനെ കാത്തിരിക്കുന്നത് (Pakistan vs Australia). ഡിസംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കുന്ന പരമ്പരയ്‌ക്കായുള്ള തയ്യാറുടുപ്പുകള്‍ പാക് ടീം തുടങ്ങിക്കഴിഞ്ഞു.
-
A wholesome moment between Babar Azam & Mohammad Rizwan 😁#PakistanCricket#PakistanCricketTeam#PakistanUnderFascism#BabarAzam#MohammadRizwan#BabarAzam𓃵#BabarAzamIsMyCaptian#الاهلي_الشباب#كتائب_االقسام#عمران_خان_تو_آئے_گا pic.twitter.com/zRiaGmlKp8
— Salman Khan (@SalmanK53465481) November 26, 2023 " class="align-text-top noRightClick twitterSection" data="
">A wholesome moment between Babar Azam & Mohammad Rizwan 😁#PakistanCricket#PakistanCricketTeam#PakistanUnderFascism#BabarAzam#MohammadRizwan#BabarAzam𓃵#BabarAzamIsMyCaptian#الاهلي_الشباب#كتائب_االقسام#عمران_خان_تو_آئے_گا pic.twitter.com/zRiaGmlKp8
— Salman Khan (@SalmanK53465481) November 26, 2023A wholesome moment between Babar Azam & Mohammad Rizwan 😁#PakistanCricket#PakistanCricketTeam#PakistanUnderFascism#BabarAzam#MohammadRizwan#BabarAzam𓃵#BabarAzamIsMyCaptian#الاهلي_الشباب#كتائب_االقسام#عمران_خان_تو_آئے_گا pic.twitter.com/zRiaGmlKp8
— Salman Khan (@SalmanK53465481) November 26, 2023
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പാക് താരങ്ങളുടെ പരിശീനത്തിനിടെയുള്ള ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. ബാബര്‍ അസമും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനുമാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍ (Babar Azam Mohammad Rizwan Fun Video). പാക് താരങ്ങള്‍ ഇരു ടീമുകളായി ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.
ബാബര്‍ അസം ബാറ്റ് ചെയ്യുമ്പോള്‍ റിസ്‌വാനായിരുന്നു വിക്കറ്റിന് പിന്നില്‍ നിലയുറപ്പിച്ചിരുന്നത്. അമ്പയര്‍ വൈഡ് വിളിച്ച ഒരു ഡെലിവറിക്ക് പിന്നാലെ ബാബര്‍ ക്രീസ് വിട്ടിറങ്ങി. ഈ സമയം പന്ത് കയ്യിലൊതുക്കിയിരുന്ന റിസ്‌വാന്‍ അതു സ്റ്റംപിലേക്ക് എറിഞ്ഞ് ബെയ്‌ല്‍സിളക്കി. വിക്കറ്റിനായി താരം അപ്പീല്‍ ചെയ്യുകയും ചെയ്‌തു.
ALSO READ: അതാവര്‍ത്തിച്ചാല്‍ ഇനി ടീമിലെടുക്കരുത്; ബാബറിനെ കടന്നാക്രമിച്ച് റമീസ് രാജ
അല്‍പ നേരത്തെ ആശയക്കുഴപ്പത്തിന് ശേഷം തന്‍റെ ബാറ്റുമായി റിസ്‌വാനെ തല്ലാനോടുന്ന ബാബറിനെയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളായ ഇരുവരുടേയും വീഡിയോ സോഷ്യല്‍ മീഡയില്‍ വൈറലാണ്. അതേസമയം ഏകദിന ലോകകപ്പിലെ നിരാശയ്‌ക്ക് പിന്നാലെ ബാബര്‍ അസം (Babar Azam) പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനം രാജി വച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പ്രസ്‌താവനയിലൂടെയായിരുന്നു 29-കാരന്‍ തന്‍റെ തീരുമാനം ആരാധകരെ അറിയിച്ചത്.
ALSO READ: ജഡേജയല്ല, ചെന്നൈയില്‍ ധോണിയുടെ പകരക്കാരനാവേണ്ടത് അവന്‍; യുവതാരത്തെ ചൂണ്ടി അമ്പാട്ടി റായിഡു
2019-ലായിരുന്നു ബാബര്‍ അസം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തുന്നത്. ബാബറിന്‍റെ പകരക്കാരനായ ഷാന്‍ മസൂദിനെ ടെസ്റ്റ് ടീം ക്യാപ്റ്റനാക്കിയപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദിയ്‌ക്കാണ് ടി20 ടീമിന്‍റെ ചുമതല നല്‍കിയത്. ഏകദിന ടീമിന്‍റെ നായകനെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതേവരെ പ്രഖ്യാപിച്ചിട്ടില്ല. നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഷാന്‍ മസൂദിന് കീഴിലാണ് പാകിസ്ഥാന്‍ കളിക്കുക.
ALSO READ: 'സൂര്യയ്‌ക്ക് ഏകദിനത്തിലും തിളങ്ങാം' ; ഒറ്റക്കാര്യം മതിയെന്ന് എബി ഡിവില്ലിയേഴ്‌സ്