ETV Bharat / sports

Video | 'സൂപ്പര്‍സ്റ്റാര്‍, പ്രതിഭ'; കോലിയെക്കുറിച്ചുള്ള ഐസിസിയുടെ ചോദ്യത്തിന് ഓസീസ് താരങ്ങളുടെ മറുപടി

ഒറ്റവാക്കില്‍ വിരാട് കോലിയെ കുറിച്ച് മറുപടി പറയാനായിരുന്നു ഐസിസി ഓസ്‌ട്രേലിയന്‍ താരങ്ങളോട് ആവശ്യപ്പെട്ടത്. ഓസീസ് താരങ്ങള്‍ ഈ ചോദ്യത്തിന് മറുപടി നല്‍കുന്ന വീഡിയോ ഐസിസി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്തുവിട്ടിട്ടുണ്ട്

virat kohli  australian players describe virat kohli  ICC WTC  ICC Test Championship  WTC Final  INDIA vs AUSTRALIA  വിരാട് കോലി  വിരാട് കോലിയെ കുറിച്ച് ഓസ്‌ട്രേലിയന്‍ താരങ്ങള്‍  ഓസ്‌ട്രേലിയ  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ഇന്ത്യ vs ഓസ്‌ട്രേലിയ
Virat Kohli
author img

By

Published : Jun 4, 2023, 2:28 PM IST

ഓവല്‍: ജൂണ്‍ ഏഴിന് ഇംഗ്ലണ്ടിലെ ഓവലില്‍ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിനുള്ള മുന്നൊരുക്കങ്ങളിലാണ് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍. തുടര്‍ച്ചയായ രണ്ടാം ഫൈനലിനിറങ്ങുന്ന ഇന്ത്യ ആദ്യ ചാമ്പ്യന്‍ഷിപ്പാണ് ലക്ഷ്യമിടുന്നത്. 2019-2021 കാലയളവിലായി നടന്ന പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ ഫൈനലില്‍ എത്തിയിരുന്നു.

എന്നാല്‍, അന്ന് വിരാട് കോലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം കെയ്‌ന്‍ വില്യംസണിന്‍റെ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു. അന്ന് കയ്യെത്തും ദൂരത്ത് നഷ്‌ടമായ കിരീടം ഇപ്രാവശ്യം തിരികെപ്പിടിക്കാനാണ് ഇന്ത്യയുടെ വരവ്. ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേട്ടം ലക്ഷ്യമിട്ട് ഇപ്രാവശ്യം രോഹിതും സംഘവും ഇറങ്ങുമ്പോള്‍ മുന്‍ നായകന്‍ വിരാട് കോലി ടീമിന്‍റെ പ്രധാന വജ്രായുധങ്ങളില്‍ ഒന്നാണ്.

ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ടില്‍ പരിശീലനം നടത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിന് ഒരു പ്രത്യേക ടാസ്‌കുമായി ഐസിസി തന്നെ രംഗത്തെത്തിയത്. ലോക ക്രിക്കറ്റിലെ തന്നെ സൂപ്പര്‍ താരമായ വിരാട് കോലിയെ കുറിച്ച് ഒറ്റവാക്കില്‍ എന്താണ് പറയാന്‍ സാധിക്കുക എന്ന ചോദ്യമാണ് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഓസീസ് താരങ്ങളോട് ചോദിച്ചത്. ഇതിന് മറുപടിയുമായി സ്റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, ക്രിസ് ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് ഉള്‍പ്പടെയുള്ള താരങ്ങളും എത്തി.

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കങ്കാരുപ്പടയ്‌ക്കെതിരെ മികച്ച റെക്കോഡാണ് വിരാടിനുള്ളത്. 24 മത്സരങ്ങളില്‍ നിന്നും 48.26 ശരാശരിയില്‍ 1979 റണ്‍സ് കോലി ഓസ്‌ട്രേലിയക്കെതിരെ നേടിയിട്ടുണ്ട്. ഈ പ്രകടനങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഓസീസ് താരങ്ങളുടെ പ്രതികരണം. ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് ഗ്രീനാണ് ആദ്യം ഐസിസിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. കഴിഞ്ഞ ഒരു ദശകത്തിലെ പ്രകടനങ്ങള്‍ ചൂണ്ടിക്കാട്ടി 'ഇന്ത്യയുടെ മനുഷ്യന്‍' എന്ന വിശേഷണമാണ് ക്രിസ് ഗ്രീന്‍ വിരാട് കോലിക്ക് നല്‍കിയത്.

ഐസിസിയുടെ വീഡിയോയില്‍ പിന്നാലെ പ്രത്യക്ഷപ്പെട്ട ഡേവിഡ് വാര്‍ണര്‍ വിരാട് കോലിയുടെ കവര്‍ ഡ്രൈവിനെ കുറിച്ചായിരുന്നു പറഞ്ഞത്. വിരാട് കോലി ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലെയും മികച്ച കളിക്കാരില്‍ ഒരാളാണെന്ന അഭിപ്രായമാണ് മാര്‍നസ് ലബുഷെയ്‌ന്‍ പങ്കുവച്ചത്. മത്സരബുദ്ധിയുള്ള ഒരാളാണ് കോലിയെന്ന് ഓസ്‌ട്രേലിയയുടെ ഇടംകയ്യന്‍ ബാറ്റര്‍ ഉസ്‌മാന്‍ ഖവാജ പറഞ്ഞു. ഇന്ത്യന്‍ മധ്യനിരയുടെ നട്ടെല്ലാണ് കോലിയെന്നാണ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ അഭിപ്രായം.

എപ്പോഴും ഒരു പോരാട്ടം കാഴ്‌ചവയ്‌ക്കാന്‍ കെല്‍പ്പുള്ള കോലി ഒരു നല്ല കളിക്കാരന്‍ ആണെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു. സ്റ്റീവ് സ്‌മിത്ത് അവസാനമായിരുന്നു വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. വിരാട് കോലി ക്രിക്കറ്റിലെ സൂപ്പര്‍ സ്റ്റാര്‍ ആണെന്നായിരുന്നു സ്‌മിത്തിന്‍റെ പ്രശംസ.

'അദ്ദേഹം ഒരു സൂപ്പര്‍ സ്റ്റാറാണ്. ഓസ്‌ട്രേലിയക്കെതിരെ കളിക്കാന്‍ അദ്ദേഹം ഇഷ്‌ടപ്പെടുന്നു. പലപ്പോഴും ഞങ്ങള്‍ക്കെതിരെ അദ്ദേഹം സ്‌കോര്‍ കണ്ടെത്താറുണ്ട്, എന്നാല്‍ ഈ ആഴ്‌ച കോലിയെ നിശബ്‌ദനാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്' - സ്‌മിത്ത് പറഞ്ഞു.

അടുത്തിടെ അവസാനിച്ച ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ വിരാട് കോലിക്ക് സാധിച്ചിരുന്നു. 14 കളികളില്‍ നിന്നും 639 റണ്‍സ് നേടിയ കോലി ഈ ഈ സീസണിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനക്കാരാനായിട്ടായിരുന്നു മടങ്ങിയത്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററായ താരം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരില്‍ ഓസ്‌ട്രേലിയക്കെതിരെ ഇതേ പ്രകടനം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Also Read : WTC Final | 'ചേതേശ്വര്‍ പുജാരയും വിരാട് കോലിയും, ഇവരെ കുറിച്ചാകും ഓസ്‌ട്രേലിയ കൂടുതല്‍ സംസാരിക്കുക': റിക്കി പോണ്ടിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.