സിഡ്‌നി : വമ്പൻ സർപ്രൈസുമായി ടി20 ലോകകപ്പിനുള്ള പതിനഞ്ചംഗ ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ബിഗ് ബാഷ് ലീഗിലെ വെടിക്കെട്ട് താരം ജോഷ് ഇംഗ്ലിസിനെയാണ് പുതുതായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിക്ക് കാരണം വിശ്രമത്തിലുള്ള ആരോൺ ഫിഞ്ച് തന്നെയാണ് ടീമിനെ നയിക്കുക.
വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് പരമ്പരകളിൽ വിശ്രമത്തിലായിരുന്ന സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ് എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കമ്മിൻസാണ് ടീമിന്‍റെ ഉപനായകൻ. മിച്ചൽ സ്വീപ്‌സൺ ഉൾപ്പെടെ നാല് സ്‌പിന്നർമാരുമുണ്ട്.
-
Our Australian men's squad for the ICC Men’s #T20WorldCup! 🇦🇺
— Cricket Australia (@CricketAus) August 19, 2021 " class="align-text-top noRightClick twitterSection" data="
More from Chair of Selectors, George Bailey: https://t.co/CAQZ4BoSH5 pic.twitter.com/aqGDXZu0t9
">Our Australian men's squad for the ICC Men’s #T20WorldCup! 🇦🇺
— Cricket Australia (@CricketAus) August 19, 2021
More from Chair of Selectors, George Bailey: https://t.co/CAQZ4BoSH5 pic.twitter.com/aqGDXZu0t9Our Australian men's squad for the ICC Men’s #T20WorldCup! 🇦🇺
— Cricket Australia (@CricketAus) August 19, 2021
More from Chair of Selectors, George Bailey: https://t.co/CAQZ4BoSH5 pic.twitter.com/aqGDXZu0t9
വിക്കറ്റ് കീപ്പറായി സീനിയര്‍ താരം മാത്യു വേഡിനെത്തന്നെയാണ് ഓസീസ് തെരഞ്ഞെടുത്തത്. ഇതോടെ അലക്‌സ് ക്യാരിക്ക് ടീമില്‍ ഇടം ലഭിച്ചില്ല. പേസര്‍മാരായ ജൈ റിച്ചാര്‍ഡ്‌സന്‍, ആന്‍ഡ്രേ ടൈ, ജേസന്‍ ബെഹറന്‍ ഡോര്‍ഫ് എന്നിവരെയും പരിഗണിച്ചില്ല. മീഡിയം പേസ് ഓള്‍റൗണ്ടറായ മോയിസസ് ഹെന്റിക്വസും ടീമിലില്ല.
ALSO READ: പാക് പര്യടനത്തില്‍ ആശങ്കയറിയിച്ച് ന്യൂസിലാൻഡ് താരങ്ങൾ ; സുരക്ഷ വർധിപ്പിക്കുമെന്ന് ക്രിക്കറ്റ് ബോർഡ്
ഒക്ടോബർ 23ന് ദക്ഷിണാഫ്രിക്കക്ക് എതിരെയാണ് ലോകകപ്പിൽ ഓസ്ട്രേലിയയുടെ ആദ്യമത്സരം. ബംഗ്ലാദേശിനെതിരെ അടുത്തിടെ നടന്ന ടി20 പരമ്പരയിൽ ഓസ്‌ട്രേലിയ 4-1ന് നാണംകെട്ട തോൽവി വഴങ്ങിയിരുന്നു. സീനിയർ താരങ്ങളുടെ അഭാവമാണ് വമ്പൻ തോൽവിക്ക് കാരണമായി ടീം ചൂണ്ടിക്കാട്ടിയത്.