അഡ്‌ലെയ്‌ഡ് : മുൻ ഓസ്ട്രേലിയൻ ഇതിഹാസ സ്‌പിന്നറും മികച്ച എഴുത്തുകാരനുമായ ആഷ്‌ലി മാലറ്റ് (76) അന്തരിച്ചു. ക്യാൻസർ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. കളിക്കളത്തിൽ റൗഡി എന്ന പേരിൽ അറിയപ്പെട്ടിരുന്ന മാലറ്റിനെ ഓസീസിന്‍റെ ഏറ്റവും മികച്ച ഓഫ് സ്‌പിന്നർമാരിൽ ഒരാളായാണ് കണക്കാക്കുന്നത്.
-
Cricket Australia has paid tribute to Ashley Mallett, one of Australia’s most successful off-spin bowlers who passed away at age 76 yesterday.
— Cricket Australia (@CricketAus) October 30, 2021 " class="align-text-top noRightClick twitterSection" data="
Full tribute: https://t.co/z0Z1b5Gj1A pic.twitter.com/1qTwNcLlFf
">Cricket Australia has paid tribute to Ashley Mallett, one of Australia’s most successful off-spin bowlers who passed away at age 76 yesterday.
— Cricket Australia (@CricketAus) October 30, 2021
Full tribute: https://t.co/z0Z1b5Gj1A pic.twitter.com/1qTwNcLlFfCricket Australia has paid tribute to Ashley Mallett, one of Australia’s most successful off-spin bowlers who passed away at age 76 yesterday.
— Cricket Australia (@CricketAus) October 30, 2021
Full tribute: https://t.co/z0Z1b5Gj1A pic.twitter.com/1qTwNcLlFf
1968 - 1980 കാലഘട്ടങ്ങളിൽ ഓസ്ട്രേലിയൻ ടീമിൽ കളിച്ചിരുന്ന മാലറ്റ് ഇക്കാലയളവിൽ 38 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 132 വിക്കറ്റുകൾ വീഴ്‌ത്തി. 29.84 ആയിരുന്നു അദ്ദേഹത്തിന്‍റെ ശരാശരി. 1972 ൽ പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരത്തിൽ 59 റണ്‍സിന് 8 വിക്കറ്റ് വീഴ്‌ത്തി അദ്ദേഹം അവിശ്വസനീയ പ്രകടനം നടത്തിയിരുന്നു.
ALSO READ : മാന്ത്രികന്‍ മറഡോണോയ്‌ക്ക് ഇന്ന് 61ാം പിറന്നാള്‍
1969-70 കാലഘട്ടത്തിൽ ഇന്ത്യക്കെതിരായി നടന്ന ടെസ്റ്റ് പരമ്പരയിൽ 23 വിക്കറ്റുകളാണ് മാലറ്റ് വാരിക്കൂട്ടിയത്. കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം സ്‌പിൻ ബോളർമാരെ വാർത്തെടുക്കുന്നതിനായി ധാരാളം പരിപാടികൾ ആവിഷ്കരിച്ചു. ശ്രീലങ്കയിൽ സ്‌പിൻ അക്കാഡമി ആരംഭിച്ച അദ്ദേഹം ഏറെക്കാലം ശ്രീലങ്കൻ ടീമിന്‍റെ ഉപദേശക സ്ഥാനം വഹിച്ചിരുന്നു.