ETV Bharat / sports

aus vs wi: അഡ്‌ലെയ്‌ഡ് ഓവലില്‍ കൂറ്റന്‍ ജയം; വിന്‍ഡീസിനെ കശക്കിയെറിഞ്ഞ് കങ്കാരുക്കള്‍

author img

By

Published : Dec 11, 2022, 4:08 PM IST

വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയ. ഓസീസ് ബാറ്റര്‍ മാര്‍നസ് ലബുഷെയ്‌ന്‍ പരമ്പരയുടെ താരമായി.

aus vs wi  australia vs west indies 2nd test highlights  australia vs west indies  ഓസ്‌ട്രേലിയ vs വെസ്‌റ്റ്‌ഇന്‍ഡീസ്  ട്രാവിസ് ഹെഡ്‌  Travis Head  മാര്‍നസ് ലബുഷെയ്‌ന്‍  Marnus Labuschein  അഡ്‌ലെയ്‌ഡ് ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്ക് വിജയം
aus vs wi: അഡ്‌ലെയ്‌ഡ് ഓവലില്‍ കൂറ്റന്‍ ജയം; വിന്‍ഡീസിനെ കശക്കിയെറിഞ്ഞ് കങ്കാരുക്കള്‍

അഡ്‌ലെയ്‌ഡ് ഓവൽ: വെസ്‌റ്റ്‌ ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയയ്‌ക്ക്. രണ്ട് മത്സര പരമ്പര 2-0ന് ആണ് ഓസീസ് സ്വന്തമാക്കിയത്. അഡ്‌ലെയ്‌ഡ്‌ ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഒരു ദിനം ബാക്കി നില്‍ക്കെ 419 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ നേടിയത്. സ്‌കോര്‍: 511/7 (ഡി), 199/6 (ഡി), വെസ്റ്റ്‌ ഇന്‍ഡീസ് 214/10, 77/10.

ഓസീസ് ഉയര്‍ത്തിയ 497 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് ബാറ്റര്‍മാര്‍ ഒന്നു പൊരുതുക പോലും ചെയ്യാതെ 77 റണ്‍സില്‍ കീഴടങ്ങുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ മിച്ചല്‍ സ്‌റ്റാര്‍ക്ക്, മൈക്കൽ നെസർ, സ്കോട്ട് ബോലാൻഡ് എന്നിവരാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്. നഥാൻ ലിയോൺ ഒരു വിക്കറ്റും വീഴ്‌ത്തി.

17 റണ്‍സെടുത്ത ടാഗനറൈൻ ചന്ദർപോളാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. ഡെവൺ തോമസ് (12), ജേസണ്‍ ഹോള്‍ഡര്‍ (11), ജോഷ്വ ഡ സിൽവ (15), റോസ്‌റ്റണ്‍ ചേസ് (13) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. മൂന്ന് കളിക്കാര്‍ക്ക് അക്കൗണ്ട് തുറക്കാനായില്ല.

രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സിന് ഡിക്ലയര്‍ ചെയ്‌ത ഓസീസിനായി ഉസ്‌മാന്‍ ഖവാജ ടോപ് സ്‌കോററായി. 50 പന്തില്‍ 45 റണ്‍സാണ് താരം നേടിയത്. 35 റണ്‍സെടുത്ത സ്‌റ്റീവ് സ്‌മിത്തും 38 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ട്രാവിസ് ഹെഡും തിളങ്ങി. വിന്‍ഡീസിനായി അല്‍സാരി ജോസഫ് മൂന്നും റോസ്‌റ്റണ്‍ ചേസ് രണ്ടും വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസിനെ മാര്‍നസ് ലബുഷെയ്‌ന്‍, ട്രാവിസ് ഹെഡ്‌ എന്നിവരുടെ സെഞ്ച്വറി പ്രകടനമാണ് ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 511 റണ്‍സില്‍ എത്തിച്ചത്. 219 പന്തില്‍ 175 റണ്‍സെടുത്ത ട്രാവിസ് ഹെഡ്‌ ടോപ് സ്‌കോററായി. 305 പന്തില്‍ 163 റണ്‍സാണ് ലബുഷെയ്‌ന്‍ നേടിയത്.

ഉസ്‌മാന്‍ ഖവാജ (62), അലക്‌സ് കാരി (41*) എന്നിവരും പിന്തുണ നല്‍കി. വിന്‍ഡീസിനായി അല്‍സാരി ജോസഫും ഡെവൺ തോമസും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മറുപടിക്കിറങ്ങിയ വിന്‍ഡീസിനെ 214 റണ്‍സിലൊതുക്കാന്‍ ഓസീസ് ബോളര്‍മാര്‍ക്ക് കഴിഞ്ഞു. ടാഗനറൈൻ ചന്ദർപോള്‍ (47), ആൻഡേഴ്‌സൺ ഫിലിപ്പ് (43), റോസ്‌റ്റണ്‍ ചേസ് (34) എന്നിവര്‍ മാത്രമാണ് പൊരുതിയത്. ഓസീസിനായി നഥാൻ ലിയോൺ തിളങ്ങിയപ്പോള്‍ മിച്ചല്‍ സ്‌റ്റാര്‍ക്ക്, മൈക്കൽ നെസർ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.

വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞു. ഓസീസിന്‍റെ ട്രാവിസ് ഹെഡ്‌ മത്സരത്തിലെ താരവും മാര്‍നസ് ലബുഷെയ്‌ന്‍ പരമ്പരയുടെ താരവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ALSO READ: തകർപ്പൻ ഇരട്ട സെഞ്ച്വറി: ഫാസ്റ്റസ്റ്റാണ്, യംഗസ്റ്റാണ്, ഫസ്റ്റാണ്... ഇഷാൻ കിഷൻ 'ഡബിൾ സ്ട്രോങാണ്'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.