ഹാങ്‌സൗ : ഏഷ്യന്‍ ഗെയിംസ് (Asian Games 2022) വനിത ക്രിക്കറ്റ് (Women Cricket) ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യക്കെതിരെ (Malaysia Women Cricket Team) ടീം ഇന്ത്യ (Women Cricket Team) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ മലേഷ്യ ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മത്സരങ്ങളില്‍ ഐസിസിയുടെ വിലക്കുള്ള ഹര്‍മന്‍പ്രീത് കൗറിന്‍റെ (Harmanpreet Kaur) അഭാവത്തില്‍ സ്‌മൃതി മന്ദാനയ്‌ക്ക് (Smrithi Mandana) കീഴിലാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ചരിത്രത്തിലെ ആദ്യ ഏഷ്യ കപ്പ് മത്സരത്തിനിറങ്ങുന്നത്. മലയാളി താരം മിന്നുമണി പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്.
ബംഗ്ലാദേശ് പര്യടനത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരിലാണ് ഇന്ത്യന്‍ വനിത ടീം ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന് (Harmanpreet Kaur Ban) ഐസിസി രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. ടീം ഫൈനലിലേക്ക് യോഗ്യത നേടിയാല്‍ മാത്രമായിരിക്കും ഹര്‍മന് കളിക്കാന്‍ അവസരം ലഭിക്കുക.
9 വര്‍ഷത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 26നാണ് വനിത ക്രിക്കറ്റ് ഫൈനല്‍. 14 ടീമുകളാണ് ഏഷ്യാഡില്‍ സ്വര്‍ണ മെഡലിനായി പോരടിക്കുന്നത്.
മത്സരങ്ങള്‍ക്ക് രാജ്യാന്തര പദവി ലഭിച്ച സാഹചര്യത്തില്‍ റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിലായിരുന്നു ടീം ഇന്ത്യ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടിയത്. ഇന്ത്യയ്‌ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവയാണ് ക്വാര്‍ട്ടറിലേക്ക് നേരിട്ടെത്തിയ ടീമുകള്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍: സ്‌മൃതി മന്ദാന (ക്യാപ്‌റ്റന്‍), ഷഫാലി വർമ, ജെമിമ റോഡ്രിഗസ്, കനിക അഹൂജ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), ദീപ്‌തി ശർമ, ദേവിക വൈദ്യ, അമൻജോത് കൗർ, പൂജ വസ്ത്രകർ, മിന്നു മണി, രാജേശ്വരി ഗയ്‌ക്‌വാദ്.
മലേഷ്യ പ്ലെയിങ് ഇലവന്‍: ഐന ഹമീസ ഹാഷിം, വിനിഫ്രെഡ് ദുരൈസിംഗം(ക്യാപ്‌റ്റന്‍), മസ് എലിസ, വാൻ ജൂലിയ (വിക്കറ്റ് കീപ്പര്‍), മഹിറ ഇസാത്തി ഇസ്‌മയിൽ, ഐന നജ്‌വ, വാൻ നോർ സുലൈക, നൂർ അരിയന നത്സ്യ, ഐസ്യ എലീസ, നൂർ ദാനിയ സ്യുഹദ, നിക് നൂർ അതീല.