ETV Bharat / sports

Asia Cup Team India Number 4 Batter നാലിലേക്ക് നോക്കി 'നാല്' പേര്‍, പ്രതീക്ഷയോടെ സഞ്ജുവും; ഏഷ്യകപ്പ് ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ന്

author img

By

Published : Aug 21, 2023, 11:26 AM IST

Asia Cup Team India Number 4 Batter Indian Squad Announcement : ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് എന്നിവരും പങ്കെടുക്കുന്ന ബിസിസിഐ യോഗത്തിന് ശേഷമാകും ടീം പ്രഖ്യാപനം.

Asia Cup Team India Number 4 Batter  Team India Number 4 Batter considering players  Asia Cup Indian Squad Announcement  Asia Cup Indian Squad  India Squad For Asia Cup 2023  Asia Cup 2023  BCCI Meeting At Delhi  India Number Four Batter  Sanju Samson  Suryakumar Yadav  Tilak Varma  Ishan Kishan  ഇന്ത്യന്‍ ടീം നാലാം നമ്പര്‍ ബാറ്റര്‍  ഏഷ്യ കപ്പ്  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  ഇന്ത്യന്‍ ടീം പ്രഖ്യാപനം  സഞ്ജു സാംസണ്‍  സൂര്യകുമാര്‍ യാദവ്  ശ്രേയസ് അയ്യര്‍  കെ എല്‍ രാഹുല്‍
Asia Cup 2023

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിന് (ODI World Cup 2023) മുന്‍പ് വേണ്ട അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തി മികച്ച കോമ്പിനേഷന്‍ കണ്ടെത്താന്‍ ടീം ഇന്ത്യയ്‌ക്ക് മുന്നിലുള്ളത് ഇനി ഏഷ്യ കപ്പ് (Asia Cup 2023) ആണ്. ഓഗസ്റ്റ് 30ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റിന് ഇനി 9 നാളുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ബിസിസിഐ (BCCI) ഇന്ന് (ഓഗസ്റ്റ് 21) പ്രഖ്യാപിക്കാനാണ് സാധ്യത (India Squad For Asia Cup 2023).

ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ബിസിസിഐ യോഗത്തിന് (BCCI Meeting At Delhi) ശേഷമായിരിക്കും ടീം പ്രഖ്യാപനം. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏഷ്യ കപ്പില്‍ മധ്യനിരയില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ (India Number Four Batter) കളിക്കാനായി ആരെയാകും ടീം മാനേജ്‌മെന്‍റ് തെരഞ്ഞെടുക്കുക എന്നതിനെ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

കെഎല്‍ രാഹുല്‍ (KL Rahul), ശ്രേയസ് അയ്യര്‍ (Shreyas Iyer) എന്നിവരുടെ പരിക്കാണ് സെലക്ഷന്‍ കമ്മിറ്റിക്കും ടീം മാനേജ്‌മെന്‍റിനും നിലവില്‍ തലവേദന. രാഹുല്‍ അതിവേഗം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ടെന്നും ഏഷ്യ കപ്പിലൂടെ താരം ടീമിലേക്ക് തിരിച്ചെത്തിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ശ്രേയസ് അയ്യരുടെ തിരിച്ചുവരവിലാണ് നിലവില്‍ ടീമില്‍ ആശങ്ക സൃഷ്‌ടിക്കുന്നത്.

ഏകദിന ക്രിക്കറ്റില്‍ സ്ഥിരമായി ഇന്ത്യയുടെ നാലാം നമ്പറില്‍ ബാറ്റ് ചെയ്‌തിരുന്ന ശ്രേയസ് അയ്യര്‍ക്ക് എപ്പോൾ കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കും എന്നതില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഇതോടെയാണ് ആ പൊസിഷനില്‍ കളിപ്പിക്കാനുള്ള താരങ്ങള്‍ക്കായി ടീം മാനേജ്‌മെന്‍റ് പരീക്ഷണങ്ങളും ആവര്‍ത്തിച്ചത്.

നാലാം നമ്പറില്‍ 'നാല്' താരങ്ങള്‍ പരിഗണനയില്‍ : ഏഷ്യ കപ്പ് ഇന്ത്യന്‍ സ്‌ക്വാഡ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയുടെ നാലാം നമ്പറിലേക്ക് ആരെത്തുമെന്നത് കണ്ടറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവിലെ സാഹചര്യത്തില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ ഇടം പിടിച്ചില്ലെങ്കില്‍ പകരം സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, തിലക് വര്‍മ എന്നിവരില്‍ ഒരാളായിരിക്കും ടീമിലേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ടി20യില്‍ മാച്ച് വിന്നറാണെങ്കിലും ഏകദിന ഫോര്‍മാറ്റില്‍ ഇതുവരെയും താളം കണ്ടെത്താന്‍ സാധിക്കാത്ത കളിക്കാരനാണ് സൂര്യകുമാര്‍ യാദവ്. അടുത്തിടെ വിന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയിലും താരത്തിന് മികവിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സൂര്യയ്‌ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന അഭിപ്രായം നേരത്തെ വ്യക്തമാക്കിയിരുന്നു.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരാണ് നാലാം നമ്പറിലേക്ക് പരിഗണിക്കപ്പെടുന്ന മറ്റ് താരങ്ങള്‍. ഫോമിന്‍റെ കാര്യത്തില്‍ ഇഷാന്‍ കിഷന് സാധ്യത കുടുതലാണെങ്കിലും നാലാം നമ്പറില്‍ താരത്തിന് അനുഭവ പരിചയവുമില്ലാത്തത് ഒരുപക്ഷെ തിരിച്ചടി ആയേക്കാം. കഴിഞ്ഞ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

അവസാനം നടന്ന വിന്‍ഡീസ് പര്യടനത്തില്‍ നിറം മങ്ങിയത് ടീം സെലക്ഷന് മുന്‍പ് താരത്തിന് തിരിച്ചടിയായിരുന്നു. എന്നാല്‍, അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ റണ്‍സടിച്ചത് ഏഷ്യ കപ്പ് ടീമിലേക്കുള്ള വിളിക്കായി സഞ്ജുവിനും പ്രതീക്ഷ നല്‍കുന്നതാണ്. തിലക് വര്‍മയാണ് പട്ടികയിലെ നാലാമന്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് അരങ്ങേറ്റം നടത്തിയ താരം ഇവിടെ നടത്തിയ പ്രകടനങ്ങളിലൂടെ പല പ്രമുഖരുടെയും ശ്രദ്ധ പിടിച്ചുപറ്റി. സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ ലോകകപ്പില്‍ ഉള്‍പ്പടെ ഇന്ത്യയുടെ നാലാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.

Also Read : 'ഏഷ്യ കപ്പ് ടീമിലെടുത്തോളൂ, പക്ഷേ അവനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തരുത്'; തുറന്ന് പറഞ്ഞ് രവി ശാസ്‌ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.