കൊളംബോ : മഴപ്പേടി നിലനില്‍ക്കെ ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ (Asia Cup Super 4) നേര്‍ക്കുനേര്‍ പോരിനൊരുങ്ങി ഇന്ത്യയും പാകിസ്ഥാനും (India vs Pakistan). കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. കൊളംബോയില്‍ ഇന്ന് മഴ സാധ്യത പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ മത്സരം നടക്കുമോയെന്ന ആശങ്ക ആരാധകര്‍ക്കിടയിലുണ്ട്. എന്നാല്‍, സൂപ്പര്‍ ഫോറിലെ ഇന്ത്യ പാക് പോരാട്ടത്തിന് റിസര്‍വ് ദിനം അനുവദിച്ചിരിക്കുന്നതുകൊണ്ട് ഇന്ന് തടസപ്പെട്ടാലും നാളെ മത്സരം പുനരാരംഭിക്കാന്‍ സാധിക്കും(Asia Cup Super 4 India vs Pakistan Preview).
കൊളംബോയില്‍ പെയ്യുമോ മഴ..? (Weather Report Colombo): ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് വേദിയാകുന്ന കൊളംബോയില്‍ ഇന്ന് രാവിലെ മഴ പെയ്‌തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൂടിക്കെട്ടിയ അന്തരീക്ഷമാണെന്നും വരുന്ന മണിക്കൂറുകളില്‍ ഇവിടെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് വൈകുന്നേരം മൂന്ന് മണിമുതല്‍ ഏഴ് മണിവരെ കൊളംബോയില്‍ 50 ശതമാനം മുതല്‍ 70 ശതമാനം വരെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
-
#TeamIndia had an indoor nets session at the NCC in Colombo today. 📸 #AsiaCup2023 pic.twitter.com/UhkB64L2Wp
— BCCI (@BCCI) September 7, 2023 " class="align-text-top noRightClick twitterSection" data="
">#TeamIndia had an indoor nets session at the NCC in Colombo today. 📸 #AsiaCup2023 pic.twitter.com/UhkB64L2Wp
— BCCI (@BCCI) September 7, 2023#TeamIndia had an indoor nets session at the NCC in Colombo today. 📸 #AsiaCup2023 pic.twitter.com/UhkB64L2Wp
— BCCI (@BCCI) September 7, 2023
ഇന്ത്യയ്‌ക്ക് മത്സരം നിര്‍ണായകം : സൂപ്പര്‍ ഫോറില്‍ ഇന്ത്യയുടെ ആദ്യത്തെ മത്സരമാണ് ഇന്നത്തേത്. മറുവശത്ത് പാകിസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം ജയവും ഫൈനലും ലക്ഷ്യമിട്ടാണ് ഇറങ്ങുക. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു.
ബാബര്‍ അസമിനും സംഘത്തിനും പിന്നാലെ കഴിഞ്ഞ ദിവസം ശ്രീലങ്കയും ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നത്തെ കളിയില്‍ ടീം ഇന്ത്യ തോല്‍വി വഴങ്ങിയാല്‍ മുന്നിലേക്കുള്ള യാത്ര കഠിനമായേക്കാം. തുടര്‍ച്ചയായ രണ്ട് കളികളും തോറ്റ് ബംഗ്ലാദേശ് ഏറെക്കുറെ പുറത്തായ സാഹചര്യത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക ടീമുകളാണ് ഇപ്പോള്‍ ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുന്നത്.
-
Game is 🔛 in Colombo!
— Pakistan Cricket (@TheRealPCB) September 9, 2023 " class="align-text-top noRightClick twitterSection" data="
All eyes on the #PAKvIND fixture 🏏
🎟️ Get your tickets at https://t.co/HARU9vsaGB#AsiaCup2023 pic.twitter.com/xiKRLYrEBf
">Game is 🔛 in Colombo!
— Pakistan Cricket (@TheRealPCB) September 9, 2023
All eyes on the #PAKvIND fixture 🏏
🎟️ Get your tickets at https://t.co/HARU9vsaGB#AsiaCup2023 pic.twitter.com/xiKRLYrEBfGame is 🔛 in Colombo!
— Pakistan Cricket (@TheRealPCB) September 9, 2023
All eyes on the #PAKvIND fixture 🏏
🎟️ Get your tickets at https://t.co/HARU9vsaGB#AsiaCup2023 pic.twitter.com/xiKRLYrEBf
പ്ലെയിങ് ഇലവനിലേക്ക് രാഹുലും ബുംറയും എത്തുമോ..? : വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലും (KL Rahul) പേസര്‍ ജസ്‌പ്രീത് ബുംറയും (Jasprit Bumrah) നിലവില്‍ ടീം ഇന്ത്യയ്‌ക്കൊപ്പമാണ് ഉള്ളത്. പരിക്കേറ്റ രാഹുലിന് ടൂര്‍ണമെന്‍റിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്‌ടപ്പെട്ടിരുന്നു. പാകിസ്ഥാനെതിരായ മത്സരശേഷം ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ജസ്‌പ്രീത് ബുംറ നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്കായി കളിച്ചിരുന്നില്ല.
വരുന്ന ഏകദിന ലോകകപ്പിന് മുന്‍പ് ഇരുവരുടെയും പ്രകടനങ്ങള്‍ വിലയിരുത്താന്‍ മികച്ച അവസരമായിരിക്കും ഇന്നത്തെ മത്സരം. അതുകൊണ്ട് ഇരുവരും ടീമിലേക്ക് തിരിച്ചെത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ തങ്ങള്‍ കളത്തിലിറക്കുന്ന പ്ലെയിങ് ഇലവനെ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍ (Pakistan Playing XI Against India) : ബാബർ അസം (ക്യാപ്‌റ്റന്‍), ഷദാബ് ഖാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഘ, ഇഫ്‌തിഖർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പര്‍), ഫഹീം അഷ്‌റഫ്, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്.
ഇന്ത്യന്‍ ടീം സാധ്യത ഇലവന്‍ (India Predicted Playing XI Against Pakistan) : രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍/ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍/മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.