ETV Bharat / sports

'നിങ്ങളെ ഓര്‍ത്ത് അപമാനം മാത്രം'; അര്‍ഷ്‌ദീപിനെതിരായ അധിക്ഷേപങ്ങളില്‍ ശക്തമായി പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്‌

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ക്യാച്ച് നഷ്‌ടപ്പെടുത്തിയതിന് പിന്നാലെ യുവതാരം അര്‍ഷ്‌ദീപ് സിങിന് നേരെയുള്ള അധിക്ഷേപങ്ങളില്‍ ശക്തമായ പ്രതികരണവുമായി ഹര്‍ഭജന്‍ സിങ്‌.

Asia cup  ind vs pak  harbhajan singh  Arshdeep singh  harbhajan support Arshdeep  harbhajan singh twitter  irfan pathan  ഏഷ്യ കപ്പ്  ഹര്‍ഭജന്‍ സിങ്‌  അര്‍ഷ്‌ദീപ് സിങ്‌  അര്‍ഷ്‌ദീപിനെതിരെ സൈബര്‍ അറ്റാക്ക്  ഇര്‍ഫാന്‍ പഠാന്‍  രവി ബിഷ്‌ണോയ്‌  Ravi Bishnoi
'നിങ്ങളെ ഓര്‍ത്ത് അപമാനം മാത്രം'; അര്‍ഷ്‌ദീപിനെതിരായ അധിക്ഷേപങ്ങളില്‍ ശക്തമായി പ്രതികരിച്ച് ഹര്‍ഭജന്‍ സിങ്‌
author img

By

Published : Sep 5, 2022, 11:34 AM IST

ന്യൂഡല്‍ഹി: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില്‍ ക്യാച്ച് നഷ്‌ടപ്പെടുത്തിയ അർഷ്‍ദീപ് സിങിനെതിരെ വ്യാപകമായ സൈബര്‍ ആക്രമണമാണ് അരങ്ങേറുന്നത്. അര്‍ഷ്‌ദീപ് ഖലിസ്ഥാനിയാണെന്ന തരത്തിലേക്ക് വരെ താരത്തിനെതിരെയുള്ള അധിക്ഷേപം നീണ്ടു. ഇതിനിടെ അർഷ്‍ദീപ് സിങിനെ പിന്തുണച്ച് രംഗത്തെത്തിയ മുന്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങിന്‍റെ ട്വീറ്റ് ശ്രദ്ധേയമാവുകയാണ്.

അര്‍ഷ്‌ദീപിനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്നും, ഇത്തരക്കാരെ ഓര്‍ത്ത് അപമാനം തോന്നുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു. ''അര്‍ഷ്‌ദീപ് സിങിനെ വിമര്‍ശിക്കുന്നത് അവസാനിപ്പിക്കൂ. മനപൂര്‍വം ആരും ക്യാച്ച് നഷ്‌ടപ്പെടുത്തില്ല. ഞങ്ങളുടെ താരങ്ങളെ കുറിച്ച് അഭിമാനമുണ്ട്. പാകിസ്ഥാന്‍ നന്നായി കളിച്ചു.

  • Stop criticising young @arshdeepsinghh No one drop the catch purposely..we are proud of our 🇮🇳 boys .. Pakistan played better.. shame on such people who r putting our own guys down by saying cheap things on this platform bout arsh and team.. Arsh is GOLD🇮🇳

    — Harbhajan Turbanator (@harbhajan_singh) September 4, 2022 " class="align-text-top noRightClick twitterSection" data=" ">

നമ്മുടെ താരങ്ങളെ കുറിച്ച്, അര്‍ഷ്‌ദീപിനെയും ഇന്ത്യന്‍ ടീമിനേയും കുറിച്ച് ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വിലകുറഞ്ഞ പ്രസ്‌താവനകള്‍ നടത്തുന്നവരെ ഓര്‍ത്ത് അപമാനം തോന്നുന്നു. അര്‍ഷ്‌ സുവര്‍ണ താരമാണ്'', ഹര്‍ഭജന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.

അര്‍ഷ്‌ദീപിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാനും രംഗത്തെത്തിയിട്ടുണ്ട്. അര്‍ഷ്‌ദീപ് ഒരു കരുത്തനായ വ്യക്തിയാണെന്നും, അങ്ങനെ തന്നെ തുടരുകയെന്നുമാണ് ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചത്.

പാക് ഇന്നിങ്‌സിലെ 18-ാം ഓവറിലാണ് അര്‍ഷ്‌ദീപ് ക്യാച്ച് പാഴാക്കിയത്. രവി ബിഷ്‌ണോയ്‌ എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ആസിഫ് അലി കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചു. എഡ്‌ജായ പന്ത് ഷോര്‍ഡ് തേര്‍ഡില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന അര്‍ഷ്‌ദീപിന് അനായാസ ക്യാച്ചായിരുന്നു.

  • 2) Accounts from Pakistan is running propaganda & fake news that Indian media channel ABP news is calling Arshdeep Singh a Khalistani.

    They are making a narrative that people of India hate Sikhs. pic.twitter.com/0ZtyG9yIZK

    — Anshul Saxena (@AskAnshul) September 4, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ പന്ത് കൈപ്പിടിയിലൊതുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ഈ സമയം രണ്ട് റണ്‍സ് മാത്രമായിരുന്നു ആസിഫിന്‍റെ വ്യക്തിഗത സ്‌കോര്‍. ജീവന്‍ ലഭിച്ച ആസിഫ് നിര്‍ണായകമായ 14 റണ്‍സ് കൂടി പാക് ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ 3.5 ഓവറില്‍ 27 റണ്‍സ് മാത്രമാണ് അര്‍ഷ്‌ദീപ് വിട്ടുനല്‍കിയത്. പാക് ഇന്നിങ്‌സിലെ അവസാന ഓവറില്‍ അഞ്ചാം പന്ത് വരെ പാക് വിജയം വൈകിപ്പിച്ചത് അര്‍ഷ്‌ദീപിന്‍റെ തകര്‍പ്പന്‍ യോര്‍ക്കറുകളാണ്. മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരില്‍ ഏറ്റവും കുറവ് ഇക്കോണമിയും അര്‍ഷ്‌ദീപിനാണ്.

also read: Asia Cup | അവസാന ഓവര്‍ വരെ ആവേശം ; സൂപ്പര്‍ ഫോറില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് അഞ്ച് വിക്കറ്റ് ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.