ETV Bharat / sports

Asia Cup 2023 Srilanka VS Bangladesh എറിഞ്ഞുവീഴ്‌ത്തി പതിരണ; ശ്രീലങ്കയ്‌ക്കെതിരെ 'ബംഗ്ലാദേശ് കുഞ്ഞൻ' സ്‌കോറിന് പുറത്ത് - SL VS BAN

SL VS BAN നജ്‌മുൾ ഹുസൈൻ ഷാന്‍റോയുടെ (89) ഒറ്റയാൾ പോരാട്ടമാണ് ബംഗ്ലാദേശിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്

ശ്രീലങ്ക  ഏഷ്യ കപ്പ്  ശ്രീലങ്ക ബംഗ്ലാദേശ്  Asia Cup 2023  ഏഷ്യ കപ്പ് 2023  മതീഷ പതിരണ  നജ്‌മുൾ ഹുസൈൻ ഷാന്‍റോ  Matheesha Pathirana  Srilanka VS Bangladesh  SL VS BAN  എറിഞ്ഞ് വീഴ്‌ത്തി പതിരണ
Asia Cup 2023 Srilanka VS Bangladesh
author img

By ETV Bharat Kerala Team

Published : Aug 31, 2023, 7:45 PM IST

കാൻഡി (ശ്രീലങ്ക) : ഏഷ്യ കപ്പിൽ (Asia Cup) ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ബംഗ്ലാദേശിന് (Srilanka VS Bangladesh) ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 42.4 ഓവറിൽ 164 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ മതീഷ പതിരണയാണ് (Matheesha Pathirana) ബംഗ്ലാദേശ് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്. 89 റണ്‍സെടുത്ത നജ്‌മുൾ ഹുസൈൻ ഷാന്‍റോക്ക് (Najmul Hossain Shanto) മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ച് നിൽക്കാനായത്.

ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർ തൻസീദ് ഹസൻ (0) രണ്ടാം ഓവറിൽ തന്നെ മടങ്ങി. തൊട്ടുപിന്നാലെ മുഹമ്മദ് നെയിമും (16) മടങ്ങി. ഇതോടെ ബംഗ്ലാദേശ് 7.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 25 റണ്‍സ് എന്ന നിലയിലെത്തി. പിന്നാലെ നായകൻ ഷാക്കിബ് അൽ ഹസൻ (5) കൂടി പുറത്തായതോടെ ബംഗ്ലാദേശ് തകർച്ചയുടെ വക്കിലെത്തി.

തുടർന്ന് ക്രീസിലെത്തിയ നജ്‌മുൾ ഹുസൈൻ ഷാന്‍റോയും തൗഹിദ് ഹൃദോയും (20) ചേർന്ന് സ്‌കോർ ഉയർത്തി. ടീം സ്കോർ 95ൽ നിൽക്കെ തൗഹിദ് ഹൃദോയെ പുറത്താക്കി ദസുൻ ഷനകയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെയെത്തിയ മുഷ്‌ഫിഖുർ റഹീമിനെ കൂട്ടുപിടിച്ച് നജ്‌മുൾ ഹുസൈൻ ഷാന്‍റോ ടീം സ്കോർ 100 കടത്തി. എന്നാൽ, ടീം സ്‌കോർ 127ൽ നിൽക്കെ മുഷ്‌ഫിഖുർ റഹീമിനെയും (13) ബംഗ്ലാദേശിന് നഷ്‌ടമായി.

തുടർന്ന് നജ്‌മുൾ ഹുസൈൻ ഷാന്‍റോ ടീമിനെ ഒറ്റയ്‌ക്ക് ചുമലിലേറ്റി. ഒരു വശത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും ഷാന്‍റോ മറുവശത്ത് സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. ടീം സ്‌കോർ 141ൽ നിൽക്കെ മെഹിദി ഹസനെ (5) ബംഗ്ലാദേശിന് നഷ്‌ടമായി. പിന്നാലെ മെഹ്‌ദി ഹസനും (6) പുറത്തായി. ടീം സ്‌കോർ 162ൽ നിൽക്കെയാണ് ഷാന്‍റോയെ ബംഗ്ലാദേശിന് നഷ്‌ടമായത്. 122 പന്തിൽ ഏഴ് ഫോറുകൾ ഉൾപ്പെടെയാണ് താരം 89 റണ്‍സ് നേടിയത്.

പിന്നാലെ ടസ്‌കിൻ അഹമ്മദ് (0), മുസ്‌തഫിസുർ റഹ്‌മാൻ (0) എന്നിവരും പുറത്തായി. ഷരിഫുൾ ഇസ്‌ലാം രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു. ശ്രീലങ്കയ്‌ക്കായി മതീഷ പതിരണ നാല് വിക്കറ്റ് വീഴ്‌ത്തി. മഹീഷ തീക്ഷണ രണ്ട് വിക്കറ്റും, ധനഞ്ജയ്‌ ഡി സിൽവ, ദുനിത് വെല്ലാലഗെ, ദസുൻ ഷനക എന്നിവർ ഓരോ വിക്കറ്റും നേടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.