ETV Bharat / sports

Asia Cup 2023 India vs Bangladesh Weather Report: ഇന്നും മഴ കളിക്കുമോ? ഇന്ത്യ ബംഗ്ലാദേശിനെ നേരിടുമ്പോൾ കൊളംബോയിലെ കാലാവസ്ഥ പ്രവചനം

author img

By ETV Bharat Kerala Team

Published : Sep 15, 2023, 11:09 AM IST

Colombo Weather Report Today: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശും നേര്‍ക്കുനേര്‍. ഇന്നത്തെ മത്സരഫലം അപ്രസക്തമാണെങ്കിലും ആവേശകരമായ പോരാട്ടമാണ് ഇന്ത്യ- ബംഗ്ലാദേശ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Asia Cup 2023  India vs Bangladesh  Asia Cup 2023 India vs Bangladesh  India vs Bangladesh Weather Report  India vs Bangladesh Match Time  Colombo Weather Report  Colombo Pitch Report  India vs Bangladesh Head to Head Stats  Colombo Weather Report Today  ഏഷ്യ കപ്പ്  ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍  ഇന്ത്യ vs ബംഗ്ലാദേശ്  ഇന്ത്യ vs ബംഗ്ലാദേശ് കാലാവസ്ഥ  കൊളംബോ കാലാവസ്ഥ പ്രവചനം
Asia Cup 2023 India vs Bangladesh Weather Report

കൊളംബോ: ഏഷ്യ കപ്പ് 2023 (Asia Cup 2023) സൂപ്പര്‍ ഫോറിലെ (Asia Cup Super 4) അവസാന മത്സരത്തിനായാണ് ടീം ഇന്ത്യയും ബംഗ്ലാദേശും (India vs Bangladesh) ഇന്ന് കളത്തിലിറങ്ങുന്നത്. കൊളംബോ ആര്‍ പ്രേമാദസ സ്റ്റേഡിയത്തില്‍ (Colombo R Premadasa Stadium) ആണ് മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണിക്കാണ് ഇന്ത്യ -ബംഗ്ലാദേശ് (India vs Bangladesh Match Time) പോരാട്ടം ആരംഭിക്കുന്നത്.

ടൂര്‍ണമെന്‍റില്‍ നേരത്തെ തന്നെ ഫൈനല്‍ ഉറപ്പിച്ച ടീമാണ് ഇന്ത്യ. സൂപ്പര്‍ ഫോറില്‍ ആദ്യം കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ടീം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ 228 റണ്‍സിനും രണ്ടാമത്തെ കളിയില്‍ ശ്രീലങ്കയെ 41 റണ്‍സിനും തോല്‍പ്പിച്ചാണ് രോഹിതും സംഘവും ഇക്കുറി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.

മറുവശത്ത്, പാകിസ്ഥാനോടും ശ്രീലങ്കയോടും ബംഗ്ലാദേശ് തോറ്റു. ഇതോടെയാണ് അവര്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായത്. ഇന്നത്തെ മത്സരം അപ്രസക്തമാണെങ്കിലും ആവേശകരമായ പോരാട്ടമാണ് ഇന്ത്യ ബംഗ്ലാദേശ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍, കഴിഞ്ഞ മത്സരങ്ങളെന്ന പോലെ കൊളംബോയിലെ ഇന്നത്തെ മത്സരത്തേയും മഴ ബാധിക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. ഇതേ വേദിയില്‍ ഇന്നലെ നടന്ന പാകിസ്ഥാന്‍ ശ്രീലങ്ക മത്സരം മഴയെ തുടര്‍ന്ന് 42 ഓവറാക്കി ചുരുക്കിയാണ് കളിച്ചത്.

Also Read : Asia Cup Final History: എട്ടടിക്കാൻ ഇന്ത്യയിറങ്ങുമ്പോൾ പതിവ് തെറ്റിയില്ല, ഇത്തവണയും ഇന്ത്യയോട് ഏറ്റമുട്ടാൻ പാകിസ്ഥാനില്ല

മഴ പെയ്‌താലും കളി നടക്കും (Colombo Weather Report): മുന്‍ ദിവസങ്ങളിലേതെന്നതുപോലെ ഇന്നും കൊളംബോയില്‍ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. മേഘാവൃതമായ അന്തരീക്ഷത്തിലായിരിക്കും മത്സരം നടക്കുക. ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിക്കപ്പെടുന്നുണ്ട്.

പിച്ച് റിപ്പോര്‍ട്ട് (Colombo Pitch Report): ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലേത്. ഇതേ വേദിയിലായിരുന്നു ടീം ഇന്ത്യ പാകിസ്ഥാനെതിരെ 356 എന്ന കൂറ്റൻ സ്‌കോര്‍ അടിച്ചെടുത്തത്. മധ്യ ഓവറുകളില്‍ പിച്ചില്‍ നിന്നും ആവശ്യത്തിന് സഹായം സ്‌പിന്നര്‍മാര്‍ക്കും ലഭിക്കും. ടോസ് നേടുന്ന ടീം ഇവിടെ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

നേര്‍ക്കുനേര്‍ കണക്ക് (India vs Bangladesh Head to Head Stats): ഏകദിന ക്രിക്കറ്റില്‍ പരസ്‌പരം ഏറ്റുമുട്ടിയപ്പോഴെല്ലാം ബംഗ്ലാദേശിനെതിരെ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ടീം ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. ഇസതുവരെ 39 മത്സരങ്ങളാണ് ഇരു ടീമും തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. അതില്‍ 31 മത്സരങ്ങള്‍ ടീം ഇന്ത്യ ജയിച്ചപ്പോള്‍ 7 കളികള്‍ മാത്രമാണ് ബംഗ്ലാദേശിന് ജയം പിടിക്കാനായത്.

Read More : Asia Cup Super 4 India vs Bangladesh: ഇന്ന് ഒരുക്കം, ബംഗ്ലാദേശിനെ നേരിടാന്‍ ടീം ഇന്ത്യ; സാധ്യത ഇലവന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.