കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീം കൊളംബോയിലെത്തി (India cricket team arrived in Colombo). ടീമിന്‍റെ വരവറിയിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് (Sri lanka cricket board) പോസ്റ്റിട്ടിട്ടുണ്ട്. ടീം ബസില്‍ നിന്നുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohil), ഹാര്‍ദിക് പാണ്ഡ്യ (Hardik pandya), തിലക് വര്‍മ (Tilak varma) എന്നിവരുടെ ചിത്രങ്ങളും ഇതോടൊപ്പം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കിട്ടിട്ടുണ്ട്.
-
Team India landed in Colombo.
— Aru💫 (@Aru_Ro45) August 30, 2023 " class="align-text-top noRightClick twitterSection" data="
A small glimpse of Rohit Sharma. pic.twitter.com/4Ivzb65Oo0
">Team India landed in Colombo.
— Aru💫 (@Aru_Ro45) August 30, 2023
A small glimpse of Rohit Sharma. pic.twitter.com/4Ivzb65Oo0Team India landed in Colombo.
— Aru💫 (@Aru_Ro45) August 30, 2023
A small glimpse of Rohit Sharma. pic.twitter.com/4Ivzb65Oo0
ഇതു കൂടാതെ കൊളംബോയില്‍ നിന്നുമുള്ള താരങ്ങളുടെ നിരവധിയായ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പൂര്‍ണ ഫിറ്റ്‌നസിലേക്ക് മടങ്ങിയെത്താത്ത മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുല്‍ കൊളംബോയിലേക്ക് എത്തിയിട്ടില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (National Cricket Academy) നിരീക്ഷണത്തില്‍ കഴിയുന്ന താരം സെപ്‌റ്റംബര്‍ നാലിനേ ടീമിനൊപ്പം ചേരുവെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
-
Team India arrived in Colombo for the #Asiacup @BCCI @imVkohli pic.twitter.com/bDSdebu3mu
— vipul kashyap (@kashyapvipul) August 30, 2023 " class="align-text-top noRightClick twitterSection" data="
">Team India arrived in Colombo for the #Asiacup @BCCI @imVkohli pic.twitter.com/bDSdebu3mu
— vipul kashyap (@kashyapvipul) August 30, 2023Team India arrived in Colombo for the #Asiacup @BCCI @imVkohli pic.twitter.com/bDSdebu3mu
— vipul kashyap (@kashyapvipul) August 30, 2023
ഇതോടെ ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ 31-കാരനായ താരത്തിന് കളിക്കാനാവില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍ എന്നീ ടീമുകളാണ് ഏഷ്യ കപ്പിന്‍റെ ഭാഗമാവുന്നത്. ഹൈബ്രീഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്. പൂര്‍ണമായും പാകിസ്ഥാനില്‍ നടക്കേണ്ടതായിരുന്നു ഇത്തവണത്തെ ഏഷ്യ കപ്പ്.
എന്നാല്‍ ടൂര്‍ണമെന്‍റിനായി ഇന്ത്യന്‍ ടീമിനെ പാക് മണ്ണിലേക്ക് അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തു. സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു ബിസിസിഐയുടെ നടപടി. പിന്നീട് വലിയ അനിശ്ചിതത്വത്തിന് ശേഷമാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്‌പക്ഷ വേദിയായ ശ്രീലങ്കയില്‍ വരുന്ന ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്‍റ് നടത്താന്‍ തീരുമാനമായത്.
സെപ്റ്റംബര്‍ രണ്ടിന് ചിരവൈരികളായ പാകിസ്ഥാന് എതിരെയാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കുന്നത് (India vs Pakistan). തുടര്‍ന്ന് സെപ്റ്റംബര്‍ നാലിന് നേപ്പാളിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും കളിക്കും. ഏകദിന ലോകകപ്പ് അടുത്തിരിക്കെ ഇത്തവണത്തെ ഏഷ്യ കപ്പിന്‍റെ പ്രധാന്യം പതിന്മടങ്ങ് ഏറെയാണ്. ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളിലായി സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പിനായുള്ള തയ്യാറെടുപ്പുകള്‍ കൂടെ ഏഷ്യ കപ്പില്‍ ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നുണ്ട്.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് ( Asia Cup 2023 India Squad ): രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, വിരാട് കോലി, ഇഷാൻ കിഷൻ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).