ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇനി സൂപ്പർ ഫോറിന്‍റെ ആവേശം. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് സൂപ്പര്‍ ഫോറില്‍ പോരടിക്കുന്നത്. ഓരോ ടീമുകളും പരസ്‌പരം ഓരോ മത്സരങ്ങളിലാണ് ഈ ഘട്ടത്തില്‍ ഏറ്റുമുട്ടുക.
പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് എത്തുന്ന ആദ്യ രണ്ട് ടീം ഫൈനലിലേക്ക് യോഗ്യത നേടും. സെപ്‌റ്റംബർ 11നാണ് ഫൈനൽ. ഞായറാഴ്‌ച(04.09.2022) നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലൂടെയാണ് സൂപ്പര്‍ ഫോര്‍ ആരംഭിക്കുന്നത്. ഒരാഴ്‌ചക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുന്നത്.
കഴിഞ്ഞ ടി20 ലോകകപ്പിലെ തോൽവിക്കുശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ മുഖാമുഖമെത്തിയപ്പോള്‍ പാക് പടയെ തോല്‍പ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതിന് പകരം വീട്ടാനാവും ബാബര്‍ അസമിന്‍റെ സംഘത്തിന്‍റെ ലക്ഷ്യം. മറുവശത്ത് ടൂര്‍ണമെന്‍റില്‍ തോല്‍വി അറിയാത്ത മുന്നേറ്റം തുടരാനാവും രോഹിത് ശര്‍മയും സംഘവും ഇറങ്ങുക. ഇതോടെ ഈ മത്സരത്തിന്‍റേയും ആവേശച്ചൂട് പതിന്മടങ്ങ് വര്‍ധിക്കും. അതേസമയം ഗ്രൂപ്പ് ഘട്ടം കടക്കാനാവാതെ ഹോങ്കോങ്, ബംഗ്ലാദേശ് എന്നീ ടീമുകള്‍ പുറത്തായി.
ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യയുടെ മത്സരങ്ങള്‍
സെപ്റ്റംബർ 4 ഞായര്‍, ഇന്ത്യ-പാകിസ്ഥാൻ
സെപ്റ്റംബർ 6 ചൊവ്വ, ഇന്ത്യ-ശ്രീലങ്ക
സെപ്റ്റംബർ 8 വ്യാഴം, ഇന്ത്യ-അഫ്‌ഗാനിസ്ഥാൻ
മറ്റ് ടീമുകളുടെ മത്സരക്രമം
സെപ്റ്റംബർ 3 ശനി, ശ്രീലങ്ക-അഫ്‌ഗാനിസ്ഥാൻ
സെപ്റ്റംബർ 7 ബുധന്‍, പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ
സെപ്‌റ്റംബർ 9 വെള്ളി, പാകിസ്ഥാൻ-ശ്രീലങ്ക
മത്സരത്തിന്‍റെ വേദികൾ
സെപ്റ്റംബർ മൂന്നിന് നടക്കുന്ന അഫ്‌ഗാനിസ്ഥാൻ-ശ്രീലങ്ക മത്സരം ഷാർജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് നടക്കുക. മറ്റുള്ള മത്സരങ്ങള്‍ക്ക് ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയമാണ് വേദി. ഇന്ത്യൻ സമയം രാത്രി 7.30നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുക.
എവിടെ കാണാം : ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ഏഷ്യ കപ്പിന്‍റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റര്‍മാര്‍. ഡിസ്‌നി ഹോട്‌സ്റ്റാര്‍ വഴിയും മത്സരം സംപ്രേഷണം ചെയ്യും.