കറാച്ചി: ഏഷ്യ കപ്പ് ക്രക്കറ്റിലെ ഇന്ത്യ-പാക് സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ തന്‍റെ മകൾ ഇന്ത്യൻ പതാകയാണ് വീശിയതെന്ന് പാകിസ്ഥാൻ മുന്‍ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ദുബായിലെ വേദിയിൽ പാക് പതാകകള്‍ കുറവായിരുന്നതോടെയാണ് തന്‍റെ ഇളയ മകള്‍ക്ക് ഇന്ത്യന്‍ പതാക വീശേണ്ടി വന്നതെന്നാണ് അഫ്രീദി പറഞ്ഞത്. ഒരു പാകിസ്ഥാന്‍ വാര്‍ത്ത ചാനലിലെ ചര്‍ച്ചയ്‌ക്കിടെയാണ് അഫ്രീദിയുടെ വെളിപ്പെടുത്തല്‍.
"സ്‌റ്റേഡിയത്തിൽ കഷ്ടിച്ച് പത്ത് ശതമാനം പാകിസ്ഥാൻ ആരാധകർ മാത്രമേയുള്ളൂവെന്നും ബാക്കിയുള്ളവർ ഇന്ത്യൻ ആരാധകരാണെന്നും എന്‍റെ ഭാര്യ എന്നോട് പറഞ്ഞു. പാകിസ്ഥാൻ പതാകകൾ അവിടെ ലഭ്യമല്ല.
അതിനാൽ എന്‍റെ ഇളയ മകൾ ഇന്ത്യൻ പതാക വീശുകയായിരുന്നു. എനിക്ക് വീഡിയോ ലഭിച്ചു. അത് ഓൺലൈനിൽ പങ്കിടണോ, വേണ്ടയോ എന്ന സംശയത്തിലായിരുന്നു ഞാന്‍" ഷാഹിദ് അഫ്രീദി പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
മത്സരത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. എന്നാല്‍ സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തിലും തുടര്‍ന്ന് നടന്ന ഫൈനലിലും പാകിസ്ഥാന്‍ ശ്രീലങ്കയോട് പരാജയപ്പെട്ടു. ഞായറാഴ്‌ച നടന്ന ഫൈനലില്‍ ലങ്കയോട് 23 റണ്‍സിന്‍റെ തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്‌ത ലങ്ക ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സാണ് നേടിയത്. അഞ്ചിന് 58 എന്ന നിലയില്‍ പതറിയയിടത്തുനിന്നാണ് ഭാനുക ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഹസരങ്കയൊടൊപ്പം 68 റണ്‍സും ഏഴാം വിക്കറ്റില്‍ കരുണാരത്‌നെയോടൊപ്പം 54 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്താനും ഭാനുകയ്‌ക്ക് കഴിഞ്ഞു.
മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 147 റണ്‍സിന് പുറത്താവുകയായിരുന്നു. ശ്രീലങ്കയ്‌ക്കായി പ്രമോദ് മധുഷ് നാലും ക്യാപ്‌റ്റന്‍ വാനിന്ദു ഹസരങ്ക മൂന്നും വിക്കറ്റ് നേടി. ലങ്കയുടെ ആറാം ഏഷ്യ കപ്പ് കിരീടമാണിത്.
also read: Asia Cup | ലങ്കന്‍ പതാകയേന്തി ഗൗതം ഗംഭീര്‍ ; അര്‍ഹിക്കുന്ന വിജയമെന്ന് അഭിനന്ദനം - വീഡിയോ