ദുബായ് : അന്താരാഷ്‌ട്ര ടി20 കരിയറില്‍ 100ാം മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോലിക്ക് അശംസകളറിയിച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റര്‍ എബി ഡിവില്ലിയേഴ്‌സ്. ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെതിരെയാണ് കോലി തന്‍റെ നൂറാം ടി20 മത്സരം കളിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സാണ് ഡിവില്ലിയേഴ്‌സിന്‍റെ ആശംസയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
'മൂന്ന് ഫോർമാറ്റുകളിലുമായി 100 മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്ററാവുന്ന അടുത്ത സുഹൃത്ത് വിരാട് കോലിയെ അഭിനന്ദിക്കാൻ ഞാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നു. എന്തൊരു അത്ഭുതകരമായ നേട്ടമാണിത്. വിരാട്, ഞങ്ങളെല്ലാം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. അന്താരാഷ്‌ട്ര തലത്തില്‍ നിങ്ങളുടെ 100ാം ടി20 മത്സരത്തിന് എല്ലാവിധ ആശംസകളും'- എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.
-
.@ABdeVilliers17 has a special message for his close friend @imVkohli ahead of his 100th T20I! ❤️
— Star Sports (@StarSportsIndia) August 28, 2022 " class="align-text-top noRightClick twitterSection" data="
DP World #AsiaCup2022 | #INDvPAK | #TeamIndia | #BelieveInBlue | #GreatestRivalry pic.twitter.com/nG0VbOo27O
">.@ABdeVilliers17 has a special message for his close friend @imVkohli ahead of his 100th T20I! ❤️
— Star Sports (@StarSportsIndia) August 28, 2022
DP World #AsiaCup2022 | #INDvPAK | #TeamIndia | #BelieveInBlue | #GreatestRivalry pic.twitter.com/nG0VbOo27O.@ABdeVilliers17 has a special message for his close friend @imVkohli ahead of his 100th T20I! ❤️
— Star Sports (@StarSportsIndia) August 28, 2022
DP World #AsiaCup2022 | #INDvPAK | #TeamIndia | #BelieveInBlue | #GreatestRivalry pic.twitter.com/nG0VbOo27O
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഒന്നിച്ച് കളിച്ച താരങ്ങളാണ് വിരാട് കോലിയും ഡിവില്ലിയേഴ്‌സും. ഇതേവരെ ടെസ്‌റ്റില്‍ 102 മത്സങ്ങളിലും ഏകദിനത്തില്‍ 262 മത്സങ്ങളിലും കോലി രാജ്യത്തിനായി കളിച്ചിട്ടുണ്ട്. സമീപ കാലത്തായി മോശം ഫോമിലുള്ള താരം ചെറിയ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്.
also read: Asia cup: പരീക്ഷണം തുടരും; പുതിയ ഉത്തരങ്ങൾ കണ്ടെത്തുന്നത് അവസാനിപ്പിക്കില്ല: രോഹിത് ശര്‍മ
ടി20 ലോകകപ്പ് കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കെ ഏഷ്യ കപ്പിലൂടെ ഫോം തെളിയിക്കുകയെന്ന വെല്ലുവിളി കോലിക്ക് മുന്നിലുണ്ട്. ദുബായില്‍ രാത്രി ഏഴരയ്‌ക്കാണ് ഇന്ത്യ-പാക് മത്സരം. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം ആദ്യമായാണ് ഇരു ടീമുകളും മുഖാമുഖമെത്തുന്നത്.