ETV Bharat / sports

Asia Cup 2022: ശ്രീലങ്കയ്‌ക്ക് എട്ടിന്‍റെ പണി; ആദ്യമത്സരത്തില്‍ അഫ്‌ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം - SLvsAFG

ശ്രീലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം 10.1 ഓവറിലാണ് അഫ്‌ഗാനിസ്ഥാന്‍ മറികടന്നത്.

Asia cup 2022  ശ്രീലങ്ക vs അഫ്‌ഗാനിസ്ഥാന്‍  ഏഷ്യകപ്പ്  അഫ്‌ഗാനിസ്ഥാന്‍  ശ്രീലങ്ക  ഫസലുള്ള ഫറൂഖി  ASIA CUP RESULTS  SLvsAFG  Srilanka vs Afghanistan
Asia Cup 2022: ശ്രീലങ്കയ്‌ക്ക് എട്ടിന്‍റെ പണി; ആദ്യമത്സരത്തില്‍ അഫ്‌ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം
author img

By

Published : Aug 28, 2022, 7:04 AM IST

ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് അഫ്‌ഗാനിസ്ഥാന്‍. ശ്രീലങ്ക ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം 8 വിക്കറ്റും 59 പന്തും ശേഷിക്കെയാണ് അഫ്‌ഗാനിസ്ഥാന്‍ മറികടന്നത്. മൂന്ന് വിക്കറ്റെടുത്ത് ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്ത ഫസലുള്ള ഫറൂഖിയാണ് കളിയിലെ താരം.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്‌ഗാന്‍ ബാറ്റര്‍മാര്‍ മത്സരത്തിന്‍റെ തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 83 റണ്‍സാണ് അഫ്‌ഗാന്‍ ഓപ്പണര്‍മാര്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന്‍റെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറാണിത്.

പവര്‍പ്ലേയ്‌ക്ക് പിന്നാലെ വെടിക്കെട്ട് പ്രകടനം നടത്തിയ റഹ്മാനുള്ള ഗുര്‍ബാസിനെയും (18 പന്തില്‍ 40) ജയത്തിന് മൂന്ന് റണ്‍സ് അരികെ ഇബ്രാഹിം സര്‍ദ്രാനെയും (15) മാത്രമാണ് അഫ്‌ഗാന് നഷ്‌ടമായത്. 28 പന്തില്‍ 37 റണ്‍സ് എടുത്ത ഹസ്രത്തുള്ള സാസയിയും, ഒരു റണ്‍സ് നേടി നജീബുള്ള സര്‍ദ്രാനും പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.4 ഓവറില്‍ 105 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്. 29 പന്തില്‍ 38 റണ്‍സ് നേടിയ ഭാനുക രജപക്‌സെയാണ് ലങ്കന്‍ ടോപ്‌ സ്‌കോറര്‍. ഒരു ഘട്ടത്തില്‍ 75-9 എന്ന നിലയിലായ ലങ്കയെ ചമിക കരുണരത്നെ (31) നടത്തിയ ചെറുത്ത് നില്‍പ്പാണ് 100 കടത്തിയത്. 17 റണ്‍സ് എടുത്ത ധനുഷ്‌ക ഗുണതിലകെയാണ് രണ്ടക്കം കടന്ന ലങ്കയുടെ മൂന്നാമത്തെ ബാറ്റര്‍.

അഫ്‌ഗാന് വേണ്ടി ഫസലുള്ള ഫറൂഖി മൂന്ന് വിക്കറ്റ് നേടി. മുജീബ് ഉര്‍ റഹ്‌മാനും, മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.