കൊളംബോ : 2021 ജൂണിൽ ശ്രീലങ്കയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഏഷ്യ കപ്പ് 2023-ലേക്ക് മാറ്റി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സി(എസിസി) ലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ടൂര്‍ണമെന്‍റിന്‍റെ ഭാഗമായ പ്രധാന ടീമുകള്‍ക്ക് മറ്റ് പരമ്പരകളുള്ളതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ തീരുമാനം.
നേരത്തെ 2020-ല്‍ പാകിസ്ഥാനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്‍റ് കൊവിഡ് രൂക്ഷമായതോടെ 2021-ല്‍ ശ്രീലങ്കയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കാനാവില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് മേധാവി ആഷ്‌ലി ഡി സിൽവ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
also read: സാഹചര്യം മോശം; ഏഷ്യ കപ്പ് നടത്താനാവില്ലെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
2023ലെ ഏകദിന ലോകകപ്പിന് ശേഷം മാത്രമേ ഇനി ടൂര്‍ണമെന്‍റ് നടത്താനാവൂവെന്നും അദ്ദേഹം പ്രതികരിച്ചതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം 2018ല്‍ യുഎഇയിലാണ് ഏഷ്യ കപ്പ് അവസാനമായി നടന്നത്. ദുബായിലും അബുദാബിയിലുമായി നടന്ന ടൂര്‍ണമെന്‍റില്‍ മൂന്ന് വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു.