മൊഹാലി : കപിൽ ദേവിന്‍റെ 434 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിന് ഒപ്പമെത്തി രവിചന്ദ്രൻ അശ്വിൻ. ശ്രീലങ്കയ്‌ക്കെതിരായ മൊഹാലി ടെസ്‌റ്റിന്‍റെ മൂന്നാം ദിനമായ ഇന്നാണ് അശ്വിൻ ഈ നേട്ടം കൈവരിച്ചത്. സ്‌പിന്നർ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാൽ ടെസ്‌റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യയുടെ രണ്ടാമത്തെ താരമാകും. 619 വിക്കറ്റുമായി അനിൽ കുംബ്ലെയാണ് ഒന്നാമത്.
ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഫോളോഓണ്‍ ചെയ്ത് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ശ്രീലങ്കയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോള്‍ 120 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്.
-
🎥 🎥 That moment when @ashwinravi99 picked the landmark 4⃣3⃣5⃣th Test wicket 👏 👏 #TeamIndia | #INDvSL | @Paytm pic.twitter.com/RKN3IguW8k
— BCCI (@BCCI) March 6, 2022 " class="align-text-top noRightClick twitterSection" data="
">🎥 🎥 That moment when @ashwinravi99 picked the landmark 4⃣3⃣5⃣th Test wicket 👏 👏 #TeamIndia | #INDvSL | @Paytm pic.twitter.com/RKN3IguW8k
— BCCI (@BCCI) March 6, 2022🎥 🎥 That moment when @ashwinravi99 picked the landmark 4⃣3⃣5⃣th Test wicket 👏 👏 #TeamIndia | #INDvSL | @Paytm pic.twitter.com/RKN3IguW8k
— BCCI (@BCCI) March 6, 2022
ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. എയ്ഞ്ചലോ മാത്യൂസ് (27), ചരിത് അസലങ്ക (20) എന്നിവരാണ് ക്രീസില്‍. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 574നെതിരെ ശ്രീലങ്ക 174ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ലങ്കയെ തകര്‍ത്തത്. 400 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയിരുന്നത്.