കാണ്‍പുര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മികച്ച പ്രകടത്തോടെ മറ്റൊരു നേട്ടം കൂടി സ്വന്തം പേരിലാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നേടിയതോടെയാണ് അശ്വിന് പുതിയ റെക്കോഡ് സ്വന്തമായത്.
ഇതോടെ ഇന്ത്യയ്‌ക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ അശ്വിനായി. മുന്‍ താരം ഹര്‍ഭജന്‍ സിങിനെ മറികടന്നാണ് അശ്വിന്‍റെ മുന്നേറ്റം.
നിലവില്‍ 80 ടെസ്‌റ്റുകളില്‍ 418 വിക്കറ്റുകളാണ് അശ്വിന്‍റെ നേട്ടം. 103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റുകളാണ് ഹര്‍ഭജന്‍ വീഴ്ത്തിയത്. 619 വിക്കറ്റുകളുമായി അനില്‍ കുംബ്ലെയാണ് പട്ടികയുടെ തലപ്പത്തുള്ളത്. 434 വിക്കറ്റുകളുള്ള കപില്‍ ദേവാണ് രണ്ടാം സ്ഥാനത്ത്.
also read: R Ashwin | കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റുകള്‍ ; അശ്വിന് വീണ്ടും റെക്കോഡ്
അതേസമയം അന്താരാഷ്ട്ര കരിയറില്‍ ആകെ വിക്കറ്റ് നേട്ടത്തില്‍ പാക് ഇതിഹാസം വസിം അക്രത്തേയും അശ്വിന്‍ മറികടന്നിരുന്നു. ഇതോടെ ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 14ാം സ്ഥാനത്തേക്കും അശ്വിന്‍ ഉയര്‍ന്നിരുന്നു. 104 മത്സരങ്ങളില്‍ 414 വിക്കറ്റുകളാണ് അക്രത്തിന്‍റെ പേരിലുള്ളത്.