അഡ്‌ലെയ്‌ഡ്: രണ്ടാം ആഷസ് ടെസ്റ്റിന്‍റെ മൂന്നാം ദിനം തകർച്ചയിൽ നിന്ന് കരകയറി ഇംഗ്ലണ്ട്. ഓസ്ട്രേലിയയുടെ 473 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 140 എന്ന നിലയിലാണ്. 68 റണ്‍സുമായി ഡേവിഡ് മലാനും, 57 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസിൽ. ഓസ്‌ട്രേലിയയെക്കാൾ 333 റണ്‍സിന് പിറകിലാണ് ഇംഗ്ലണ്ട്.
-
The first session of day three goes to England!
— ICC (@ICC) December 18, 2021 " class="align-text-top noRightClick twitterSection" data="
Joe Root reaches his 52nd Test fifty, and has combined with Dawid Malan in a partnership of 128!
Watch the #Ashes live on https://t.co/MHHfZPyHf9 (in select regions) 📺#AUSvENG | #WTC23 pic.twitter.com/Qtrw1WiYe9
">The first session of day three goes to England!
— ICC (@ICC) December 18, 2021
Joe Root reaches his 52nd Test fifty, and has combined with Dawid Malan in a partnership of 128!
Watch the #Ashes live on https://t.co/MHHfZPyHf9 (in select regions) 📺#AUSvENG | #WTC23 pic.twitter.com/Qtrw1WiYe9The first session of day three goes to England!
— ICC (@ICC) December 18, 2021
Joe Root reaches his 52nd Test fifty, and has combined with Dawid Malan in a partnership of 128!
Watch the #Ashes live on https://t.co/MHHfZPyHf9 (in select regions) 📺#AUSvENG | #WTC23 pic.twitter.com/Qtrw1WiYe9
മൂന്നാം ദിനം ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 473 റണ്‍സിന് ഡിക്ലയർ ചെയ്‌ത ഓസീസ് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ തുടക്കത്തിലേ പ്രതിരോധത്തിലാക്കിയിരുന്നു. 12 റണ്‍സെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്‍റെ ഓപ്പണർമാരായ ഹസീബ് ഹമീദും(6), റോറി ജോസഫ് ബേണ്‍സും(4) കൂടാരം കയറി. ഇതോടെ തകർച്ച മുന്നിൽ കണ്ട ഇംഗ്ലണ്ടിനായി ക്യാപ്‌റ്റൻ ജോ റൂട്ടും, ഡേവിഡ് മലാനും ചേർന്ന് ശ്രദ്ധയോടെ ബാറ്റ് വീശുകയായിരുന്നു.
-
Fantastic 💯 partnership between @dmalan29 and @root66! 👏
— England Cricket (@englandcricket) December 18, 2021 " class="align-text-top noRightClick twitterSection" data="
Scorecard: https://t.co/RegszBy7f5#Ashes | 🇦🇺 AUSvENG 🏴 pic.twitter.com/wTmgy6f7OR
">Fantastic 💯 partnership between @dmalan29 and @root66! 👏
— England Cricket (@englandcricket) December 18, 2021
Scorecard: https://t.co/RegszBy7f5#Ashes | 🇦🇺 AUSvENG 🏴 pic.twitter.com/wTmgy6f7ORFantastic 💯 partnership between @dmalan29 and @root66! 👏
— England Cricket (@englandcricket) December 18, 2021
Scorecard: https://t.co/RegszBy7f5#Ashes | 🇦🇺 AUSvENG 🏴 pic.twitter.com/wTmgy6f7OR
ALSO READ: ഏകദിനത്തിലുണ്ടാകുമോ? ഫിറ്റ്നസ് വീണ്ടെടുക്കാൻ രോഹിത്തും ജഡേജയും ദേശിയ ക്രിക്കറ്റ് അക്കാദമിയിൽ
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിയ ഓസ്ട്രേലിയക്കായി മാർനസ് ലബുഷെയ്‌ൻ(103) സെഞ്ച്വറി നേടിയിരുന്നു. കരിയറിലെ ആറാമത്തെയും ഡേ നൈറ്റ് ടെസ്റ്റുകളിലെ മൂന്നാമത്തെയും സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. 93 റണ്‍സുമായി ക്യാപ്‌റ്റൻ സ്റ്റീവ് സ്മിത്തും മികച്ച പിന്തുണ നൽകി. ആദ്യ ടെസ്റ്റ് വിജയിച്ച ഓസ്‌ട്രേലിയക്ക് രണ്ടാം ടെസ്റ്റും നേടാനായാൽ മത്സരത്തിൽ മികച്ച മുൻകൈ നേടാൻ സാധിക്കും.