ETV Bharat / sports

Ashes: ഓസ്‌ട്രേലിയ 386 റണ്‍സിന് പുറത്ത്; ഇംഗ്ലണ്ടിന് ഏഴ്‌ റണ്‍സ് ലീഡ്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 393 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 386 റണ്‍സില്‍ ഓള്‍ ഔട്ടായി.

England vs Australia  Ashes  Ashes 2023  ആഷസ്  ഇംഗ്ലണ്ട്  ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയ 386 റണ്‍സില്‍ പുറത്ത്; ഇംഗ്ലണ്ടിന് ഏഴ്‌ റണ്‍സ് ലീഡ്
author img

By

Published : Jun 18, 2023, 6:29 PM IST

Updated : Jun 18, 2023, 7:19 PM IST

എഡ്‌ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് ഏഴ്‌ റണ്‍സ് ലീഡ്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നേടിയ 393 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനത്തിന്‍റെ തുടക്കം തന്നെ 386 റണ്‍സില്‍ പുറത്താവുകയായിരുന്നു. സെഞ്ചുറിയടിച്ച ഉസ്‌മാന്‍ ഖവാജ (321 പന്തില്‍ 141), അര്‍ധ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് (63 പന്തില്‍ 50), അലക്‌സ് ക്യാരി (99 പന്തില്‍ 66) എന്നിവരുടെ മികവിലാണ് ഓസീസ് ഇംഗ്ലണ്ടിനൊപ്പം പിടിച്ചത്.

ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, ഒല്ലി റോബിന്‍സണ്‍ എന്നിവര്‍ മൂന്ന് വിതം വിക്കറ്റുകള്‍ വീഴ്‌ത്തി. മൊയിന്‍ അലിക്ക് രണ്ട് വിക്കറ്റുണ്ട്. അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 311 റണ്‍സ് എന്ന നിലയില്‍ ഇന്ന് ആദ്യ ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിച്ച ഓസീസിന് അവസാന അഞ്ച് വിക്കറ്റില്‍ 76 റണ്‍സ് മാത്രമാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്. ഉസ്‌മാന്‍ ഖവാജയ്‌ക്ക് ഒപ്പം അലക്‌സ് ക്യാരിയാണ് ഇന്ന് ഇന്നിങ്‌സ് തുടരാന്‍ എത്തിയത്.

തുടക്കം തന്നെ ക്യാരിയെ ബൗള്‍ഡാക്കിയ ജയിംസ്‌ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. തലേന്നത്തെ വ്യക്തിഗത സ്‌കോറില്‍ 14 റണ്‍സ് മാത്രം ചേര്‍ത്തായിരുന്നു ക്യാരി തിരിച്ച് കയറിയത്. ആറാം വിക്കറ്റില്‍ ഖവാജയോടൊപ്പം 118 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്താന്‍ ക്യാരിക്ക് കഴിഞ്ഞു.

തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഒരറ്റത്ത് പിടിച്ച് നിന്നെങ്കിലും ഖവാജയേയും നഥാന്‍ ലിയോണിനേയും (6 പന്തില്‍ 1) മടക്കിക്കൊണ്ട് ഒല്ലി റോബിന്‍സണ്‍ ഓസീസിന് ഇരട്ട പ്രഹരം നല്‍കി. പിന്നീടെത്തിയ സ്‌കോട്ട് ബൊലാന്‍ഡിനെ അക്കൗണ്ട് തുറക്കും മുമ്പ് സ്റ്റുവര്‍ട്ട് ബോര്‍ഡ് ഒല്ലി പോപ്പിന്‍റെ കയ്യിലെത്തിച്ചു. വൈകാതെ പാറ്റ് കമ്മിന്‍സിനെ (62 പന്തില്‍ 38) ബെന്‍ സ്റ്റോക്‌സിന്‍റെ കയ്യില്‍ എത്തിച്ച ഒല്ലി റോബിന്‍സണ്‍ ഓസീസിന്‍റെ ഇന്നിങ്‌സിന് തിരശീല വീഴ്‌ത്തുകയായിരുന്നു.

ഡേവിഡ് വാര്‍ണര്‍ (27 പന്തില്‍ 9), മാര്‍നസ് ലബുഷെയ്‌ന്‍ (1 പന്തില്‍ 0), സ്റ്റീവ് സ്‌മിത്ത് (59 പന്തില്‍ 16), ട്രാവിസ് ഹെഡ് (36 പന്തില്‍ 50), കാമറൂണ്‍ ഗ്രീന്‍ (68 പന്തില്‍ 38) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നേരത്തെ നഷ്‌ടമായിരുന്നു.

നേരത്തെ, ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനത്തില്‍ തന്നെ 393/8 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 152 പന്തില്‍ 118 റണ്‍സ് നേടി പുറത്താവാതെ നിന്ന ജോ റൂട്ടിന്‍റെ പ്രകടനമാണ് ഇംഗ്ലീഷ് ഇന്നിങ്‌സിന്‍റെ നട്ടെല്ല്. ജോണി ബെയർസ്റ്റോ (78 പന്തില്‍ 78) മികച്ച പിന്തുണ നല്‍കി. ഓസ്‌ട്രേലിയയ്‌ക്കായി നഥാന്‍ ലിയാണ്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

ALSO READ: 'രോഹിത്തിന് വേണമെങ്കില്‍ കളിക്കാം, എന്നാല്‍ ക്യാപ്റ്റന്‍സി...'; വമ്പന്‍ വാക്കുകളുമായി ആകാശ് ചോപ്ര

Last Updated : Jun 18, 2023, 7:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.