ETV Bharat / sports

ആഷസ്: ഇംഗ്ലണ്ടിന് തിരിച്ചടി; വിരലൊടിഞ്ഞ ബട്ട്‌ലര്‍ നാട്ടിലേക്ക്, ബെയര്‍സ്‌റ്റോയ്ക്കും സ്‌റ്റോക്ക്‌സിനും പരിക്ക്?

സിഡ്‌നിയിലെ നാലാം ടെസ്റ്റിനിടെയാണ് ജോസ് ബട്ട്‌ലറുടെ കൈവിരലിന് പരിക്കേറ്റത്.

Jos Buttler to miss fifth Ashes Test  England s Jos Buttler to return home with broken finger  Jos Buttler to miss fifth Ashes Test against australia  Ashes  England vs australia  ജോസ് ബട്ട്‌ലറുടെ വിരലിന് പൊട്ടല്‍  ഇംഗ്ലണ്ട് ടീമില്‍ പരിക്ക്  ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ
ആഷസ്: ഇംഗ്ലണ്ടിന് തിരിച്ചടി; വിരലൊടിഞ്ഞ ബട്ട്‌ലര്‍ നാട്ടിലേക്ക്, ബെയര്‍സ്‌റ്റോയ്ക്കും സ്‌റ്റോക്ക്‌സിനും പരിക്ക്?
author img

By

Published : Jan 9, 2022, 9:05 PM IST

സിഡ്‌നി: ആഷസ് നാലാം ടെസ്റ്റിലെ സമനിലയുടെ ആശ്വാസത്തോടെ പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങാനിരുന്ന ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. സിഡ്‌നിയില്‍ പരിക്കേറ്റ ജോസ് ബട്ട്‌ലര്‍ ടീമിന് പുറത്ത്.

കൈവിരലിന് പരിക്കേറ്റ താരം തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങുമെന്ന് ടീം മാനേജ്‌മെന്‍റ് അറിയിച്ചു. ബട്ട്‌ലറിന്‍റെ ഇടത് ചൂണ്ടുവിരലിന് പൊട്ടലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ജോണി ബെയര്‍സ്‌റ്റോയ്ക്കും ബെന്‍ സ്‌റ്റോക്ക്‌സിനും പരിക്കുള്ളതായി റിപ്പോര്‍ട്ടുണ്ട്.

ബെയര്‍സ്‌റ്റോയ്‌ക്ക് വിരലിന് പരിക്കേറ്റപ്പോള്‍ വാരിയെല്ലിന്‍റെ ഭാഗത്തെ പേശികളുടെ വേദനയാണ് സ്റ്റോക്ക്‌സിന് തിരിച്ചടിയാവുന്നത്.

അതേസമയം സിഡ്‌നിയിലെ സമനിലയിലൂടെ ടീമിന്‍റെ മാനം തിരിച്ച് പിടിച്ചതായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് പറഞ്ഞിരുന്നു. മുന്‍ മത്സരങ്ങളിലെ നിരാശയ്‌ക്ക് ശേഷം ഒരു ചെറിയ മുന്നേറ്റമാണിതെന്നും റൂട്ട് അവകാശപ്പെട്ടു.

also read: അഡ്‌ലെയ്‌ഡ് ഇന്‍റര്‍നാഷണലില്‍ ആഷ്‌ലി ബാര്‍ട്ടിക്ക് കിരീടം

നാലാം ടെസ്റ്റിന്‍റെ അഞ്ചാം ദിനം മുഴുവനും ബാറ്റ് ചെയ്‌താണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് നാടകീയമായ സമനില നേടിയത്. ഓസീസ് ഉയര്‍ത്തിയ 358 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിന മത്സരം അവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എന്ന നിലയിലായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.