മെല്‍ബണ്‍ : ആഷസ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റിലെ ഒന്നാം ദിനം ഓസ്ട്രേലിയക്ക് മുൻതൂക്കം. ആദ്യ ദിനം മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിനെ 185 റണ്‍സിന് ഒതുക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിലവിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 61 എന്ന നിലയിലാണ്. 38 റണ്‍സ് നേടിയ ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഓസീസിന് നഷ്‌ടമായത്. മാർക്കസ് ഹാരിസ്(20), നേഥൻ ലയണ്‍(0) എന്നിവരാണ് ക്രീസിൽ.
ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് പട ഓസീസ് ബോളിങ് നിരക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ നായകൻ പാറ്റ് കമ്മിൻസും, നേഥൻ ലയണുമാണ് ഇംഗ്ലണ്ടിന്‍റെ നടുവൊടിച്ചത്. അർധസെഞ്ച്വറി നേടിയ നായകൻ ജോ റൂട്ട്(50) മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്.
-
Australia finish on a high despite losing David Warner late in the day.#AUSvENG | #WTC23 | https://t.co/QKpJv6gXeP pic.twitter.com/u7lF0k0dyI
— ICC (@ICC) December 26, 2021 " class="align-text-top noRightClick twitterSection" data="
">Australia finish on a high despite losing David Warner late in the day.#AUSvENG | #WTC23 | https://t.co/QKpJv6gXeP pic.twitter.com/u7lF0k0dyI
— ICC (@ICC) December 26, 2021Australia finish on a high despite losing David Warner late in the day.#AUSvENG | #WTC23 | https://t.co/QKpJv6gXeP pic.twitter.com/u7lF0k0dyI
— ICC (@ICC) December 26, 2021
ALSO READ: Ranji Trophy | കേരള ടീമിനെ പ്രഖ്യാപിച്ചു ; സച്ചിൻ ബേബി നയിക്കും,8 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീശാന്ത്
ബെൻ സ്റ്റോക്‌സ്(25), ജോണി ബെയർസ്റ്റോ(35) എന്നിവർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. ഹസീബ് ഹമീദ് (0), സാക്ക് ക്രൗലി (12), ഡേവിഡ് മലാൻ (14), ജോസ് ബട്‌ലർ (3), മാർക്ക് വുഡ് (6), ഓലി റോബിൻസൻ (22), ജാക്ക് ലീഷ് (13), ജയിംസ് ആൻഡേഴ്‌സൻ (0 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ഇംഗ്ലണ്ട് താരങ്ങളുടെ പ്രകടനം.