മെല്‍ബണ്‍ : ആഷസ് പരമ്പരയിലെ മൂന്നാം ടെസ്‌റ്റിലും ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. 82 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ 31 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്.
നിലവില്‍ ആതിഥേയരേക്കാള്‍ 51 റണ്‍സ് പിറകിലാണ് സന്ദര്‍ശകര്‍. ഹസീബ് ഹമീദ് (7), സാക്ക് ക്രൗലി (5), ഡേവിഡ് മലാൻ (0), ജാക്ക് ലീഷ് (0) എന്നിവരാണ് തിരിച്ച് കയറിയത്. ക്യാപ്റ്റന്‍ ജോ റൂട്ട് (12*), ബെന്‍ സ്റ്റോക്സ് എന്നിവരാണ് ക്രീസില്‍.
ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോലാന്‍ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.നേരത്തെ, ഒന്നിന് 61 എന്ന നിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിങ്സ് പുനഃരാരംഭിച്ച ഓസീസിനെ 267 റണ്‍സിന് ഇംഗ്ലണ്ട് പുറത്താക്കിയിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ മാര്‍കസ് ഹാരിസാണ് (76) ഓസീസിന്‍റെ ടോപ് സ്‌കോറര്‍.
ഡേവിഡ് വാര്‍ണര്‍ (38), നേഥന്‍ ലിയോണ്‍ (10), മാര്‍നസ് ലബുഷെയ്‌ന്‍ (1), സ്റ്റീവ് സ്‌മിത്ത് (16) ട്രാവിഡ് ഹെഡ് (27), കാമറോണ്‍ ഗ്രീന്‍(17), അലക്‌സ് ക്യാരി(19) പാറ്റ് കമ്മിന്‍സ് ( 21) , സ്‌കോട്ട് ബോലാന്‍ഡ് (6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. മിച്ചല്‍ സ്റ്റാര്‍ക്ക് (24*) പുറത്താവാതെ നിന്നു.
ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ഒലി റോബിന്‍സണും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ബെന്‍ സ്റ്റോക്‌സ്, ജാക്ക് ലീച്ച് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
അതേസമയം ആദ്യ ദിനം തന്നെ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 185 റണ്‍സില്‍ അവസാനിച്ചിരുന്നു. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ട് (50) ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോററായി. ജോണി ബെയർസ്റ്റോ (35), ബെന്‍ സ്റ്റോക്സ് (25) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.
also read: Premier League: ബോക്‌സിങ് ഡേയില്‍ ഗോൾമഴ, സിറ്റിയും ആഴ്‌സണലും ടോട്ടനവും മുന്നോട്ട്
ഹസീബ് ഹമീദ് 0(10), സാക് ക്രൗളി 12(25), ഡേവിഡ് മലാന്‍ 14(66), ജോസ് ബട്‌ലര്‍ 3(11), മാര്‍ക് വുഡ് 6(15), ഒലി റോബിന്‍സണ്‍ 22(26), ജാക്ക് ലീച്ച് 13(18) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നേഥന്‍ ലയണും 36 റണ്‍സ് വീതം വഴങ്ങി മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും സ്‌കോട്ട് ബോലാന്‍ഡ് കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.