ഹോബാർട്ട്: ആഷസ് പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെ സമ്പൂർണ തോൽവി വഴങ്ങി ഇംഗ്ലണ്ട്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ 146 റണ്‍സിനായിരുന്നു ഓസീസിന്‍റെ ജയം. ഇതോടെ പരമ്പര 4-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി. പരമ്പരയിലെ നാലാമത്തെ മത്സരം സമനിലയിലായിരുന്നു. ഓസീസ് താരം ട്രാവിസ് ഹെഡാണ് കളിയിലേയും പരമ്പരയിലേയും താരം. സ്‌കോര്‍: ഓസ്‌ട്രേലിയ 303, 155/ ഇംഗ്ലണ്ട് 188, 124
-
This one is for you, Australia! 🇦🇺#Ashes | @patcummins30 pic.twitter.com/Kw4B1qqppG
— Cricket Australia (@CricketAus) January 16, 2022 " class="align-text-top noRightClick twitterSection" data="
">This one is for you, Australia! 🇦🇺#Ashes | @patcummins30 pic.twitter.com/Kw4B1qqppG
— Cricket Australia (@CricketAus) January 16, 2022This one is for you, Australia! 🇦🇺#Ashes | @patcummins30 pic.twitter.com/Kw4B1qqppG
— Cricket Australia (@CricketAus) January 16, 2022
അവസാന ടെസ്റ്റിൽ ഓസ്ട്രേലിയയുടെ 271 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 124 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. ഓപ്പണർമാരായ റോറി ജോസഫ് ബേണ്‍സ് (26), സാക്ക് ക്രാവ്‌ലി (36) എന്നിവർക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. ഓപ്പണിങ് സഖ്യം പുറത്തായതോടെ ഇംഗ്ലണ്ട് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു.
-
Australia win! 🔥
— ICC (@ICC) January 16, 2022 " class="align-text-top noRightClick twitterSection" data="
England are bowled out for 124 and Australia seal a 4-0 series victory!#AUSvENG | #WTC23 pic.twitter.com/4XA8vfoZWh
">Australia win! 🔥
— ICC (@ICC) January 16, 2022
England are bowled out for 124 and Australia seal a 4-0 series victory!#AUSvENG | #WTC23 pic.twitter.com/4XA8vfoZWhAustralia win! 🔥
— ICC (@ICC) January 16, 2022
England are bowled out for 124 and Australia seal a 4-0 series victory!#AUSvENG | #WTC23 pic.twitter.com/4XA8vfoZWh
-
357 runs at an average of 59.5! A huge congratulations to Travis Head, who wins the Compton/Miller Medal as Player of the Series 🇦🇺@travishead34 | #Ashes pic.twitter.com/kzFIoMb5j0
— Cricket Australia (@CricketAus) January 16, 2022 " class="align-text-top noRightClick twitterSection" data="
">357 runs at an average of 59.5! A huge congratulations to Travis Head, who wins the Compton/Miller Medal as Player of the Series 🇦🇺@travishead34 | #Ashes pic.twitter.com/kzFIoMb5j0
— Cricket Australia (@CricketAus) January 16, 2022357 runs at an average of 59.5! A huge congratulations to Travis Head, who wins the Compton/Miller Medal as Player of the Series 🇦🇺@travishead34 | #Ashes pic.twitter.com/kzFIoMb5j0
— Cricket Australia (@CricketAus) January 16, 2022
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നിരയിൽ അഞ്ച് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. മധ്യനിരയിൽ ഒരു താരത്തിന് പോലും പിടിച്ചുനിൽക്കാനാകാത്തനാണ് ഇംഗ്ലണ്ടിന് വലിയ തോൽവി നേടിക്കൊടുത്തത്. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. മിച്ചൽ സ്റ്റാർക്കിന് ഒരു വിക്കറ്റ് ലഭിച്ചു.
ALSO READ: ഒത്തുകളി വീണ്ടും; ക്രിക്കറ്റ് താരത്തിന് 40 ലക്ഷം വാഗ്‌ദാനം, പ്രതിക്കായി തെരച്ചിൽ
നായകനായുള്ള ആദ്യ പരമ്പരയിൽ തന്നെ സമ്പൂർണ വിജയം നേടാൻ ഓസീസ് നായകൻ പാറ്റ് കമ്മിൻസിന് സാധിച്ചു. ഇതേ സമയം ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറെ നാണക്കേട് ഉണ്ടാക്കുന്നതാണ് ഈ തോൽവി. ഇംഗ്ലണ്ടിന്‍റെ ബാറ്റർമാരും ബോളർമാരും പരമ്പരയിലുടനീളം തീർത്തും നിരാശാജനകമായ പ്രകടനമാണ് കാഴ്‌ചവെച്ചത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒൻപത് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. രണ്ടാം മത്സരത്തിൽ 275 റണ്‍സിന്‍റെ കൂറ്റൻ വിജയം ഓസീസ് സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ ഇന്നിങ്സിനും 14 റണ്‍സിനുമായിരുന്നു ഓസീസിന്‍റെ ജയം. പരമ്പരയിലെ ഒരു ഇന്നിങ്സിൽ പോലും 300ൽ അധികം റണ്‍സ് കണ്ടെത്താൻ ഇംഗ്ലണ്ടിനായില്ല.