സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലെ സമനിലയിലൂടെ ടീമിന്‍റെ മാനം തിരിച്ച് പിടിച്ചതായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. മുന്‍ മത്സരങ്ങളിലെ നിരാശയ്‌ക്ക് ശേഷം ഒരു ചെറിയ മുന്നേറ്റമാണിതെന്നും റൂട്ട് അവകാശപ്പെട്ടു.
ഓസീസിനെതിരയാ നാലാം ടെസ്റ്റിന്‍റെ അഞ്ചാം ദിനം മുഴുവനും ബാറ്റ് ചെയ്‌താണ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ട് നാടകീയമായ സമനില നേടിയത്. ഓസീസ് ഉയര്‍ത്തിയ 358 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിന മത്സരം അവസാനിക്കുമ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് എന്ന നിലയിലായിരുന്നു.
അവസാന വിക്കറ്റില്‍ പൊരുതി നിന്ന സ്റ്റുവര്‍ട്ട് ബ്രോഡും (35 പന്തില്‍ 8) ജിമ്മി ആന്‍ഡേഴ്‌സണുമാണ് (6 പന്തില്‍ 0) കളി സമനിലയിലെത്തിച്ചത്. 100 പന്തില്‍ 77 റണ്‍സെടുത്ത സാക്ക് ക്രൗളിയാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍.
also read: വളരെ ചെറുപ്പം തൊട്ട് സ്‌പോർട്‌സിൽ പങ്കെടുക്കുന്നത് ആൺകുട്ടികൾക്ക് ഗുണം ചെയ്യുമെന്ന് പഠനം
ബെന്‍ സ്റ്റോക്‌സ് 123 പന്തില്‍ 60 റണ്‍സും, ജോണി ബെയര്‍സ്റ്റോ 105 പന്തില്‍ 41 റണ്‍സ് നേടി. ഇവര്‍ മൂന്ന് പേരുമാണ് ഇംഗ്ലണ്ട് നിരയില്‍ 100 പന്തിന് മുകളില്‍ നേരിട്ട ബാറ്റര്‍മാര്‍.
ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച ഓസീസ് പരമ്പര നിലനിര്‍ത്തിയിട്ടുണ്ട്. ഇതോടെ അഞ്ച് മത്സര പരമ്പര ഓസീസ് തൂത്തുവാരാതിരിക്കാന്‍ അനിവാര്യമായ സമനില കൂടിയായിരുന്നുവിത്. പരമ്പരയിലെ അവസാന ടെസ്റ്റ് ഹൊബാര്‍ട്ടില്‍ ജനുവരി 14 മുതല്‍ ആരംഭിക്കും.