ഓവല്‍ : ആഷസ് (Ashes) പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്നാണ് (ജൂലൈ 27) ആരംഭിക്കുന്നത്. ചിരവൈരികളായ ഓസ്‌ട്രേലിയക്കെതിരെ (Australia) ആഷസ് കിരീടം കൈവിട്ടെങ്കിലും പരമ്പര നഷ്‌ടപ്പെടുത്താതിരിക്കാന്‍ ആതിഥേയരായ ഇംഗ്ലണ്ടിന് (England) ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. നിലവില്‍ പരമ്പരയില്‍ 2-1ന് മുന്നിലാണ് ഓസ്‌ട്രേലിയ.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയം ഓസ്‌ട്രേലിയക്കൊപ്പമായിരുന്നു. മൂന്നാം മത്സരത്തിലാണ് ഇംഗ്ലണ്ട് ജയം നേടിയത്. നാലാമത്തെ കളിയില്‍ ഇരു ടീമും ശക്തമായ പോരാട്ടം കാഴ്‌ചവച്ചെങ്കിലും മഴ മുടക്കിയതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
ഇതോടെയാണ് ഇന്ന് (ജൂലൈ 27) ആരംഭിക്കുന്ന മത്സരം ഇംഗ്ലണ്ടിന് ഏറെ നിര്‍ണായകമായത്. നാലാം മത്സരത്തില്‍ കളിച്ച അതേ ടീമുമായാണ് അഞ്ചാം മത്സരത്തിനും ഇംഗ്ലീഷ് പട ഇറങ്ങുക. അതേസമയം, മത്സരത്തിന്‍റെ ആവേശത്തിനൊട്ടും കുറവില്ലെങ്കിലും ഇന്നലത്തെ (ജൂലൈ 26) ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സിന്‍റെ (Ben Stokes) വാര്‍ത്ത സമ്മേളനത്തിനിടെയുണ്ടായ ഒരു ഭാഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.
-
🎙️ As Ben Stokes was sitting down for his pre-match press conference...
— England Cricket (@englandcricket) July 26, 2023 " class="align-text-top noRightClick twitterSection" data="
Mark Wood decided to hijack the microphone and have a bit of fun 😂
Barbie 1-0 Oppenheimer. #EnglandCricket | #Ashes pic.twitter.com/eXWeRhaEiK
">🎙️ As Ben Stokes was sitting down for his pre-match press conference...
— England Cricket (@englandcricket) July 26, 2023
Mark Wood decided to hijack the microphone and have a bit of fun 😂
Barbie 1-0 Oppenheimer. #EnglandCricket | #Ashes pic.twitter.com/eXWeRhaEiK🎙️ As Ben Stokes was sitting down for his pre-match press conference...
— England Cricket (@englandcricket) July 26, 2023
Mark Wood decided to hijack the microphone and have a bit of fun 😂
Barbie 1-0 Oppenheimer. #EnglandCricket | #Ashes pic.twitter.com/eXWeRhaEiK
മത്സരത്തെ കുറിച്ച് സംസാരിക്കുന്നതിനായാണ് ഇംഗ്ലണ്ട് ക്യാപ്‌റ്റന്‍ ബെന്‍ സ്റ്റോക്‌സ് മാധ്യമ പ്രവര്‍ത്തകരെ കാണാനെത്തിയത്. വാര്‍ത്ത സമ്മേളനത്തിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്യുന്നതിന് മുന്‍പായി മൈക്രോ ഫോണില്‍ ആരോ 'ബാര്‍ബി ഗേള്‍' (Barbie Girl) ഗാനം പ്ലേ ചെയ്‌തിരുന്നു. ഇത് വേദിയിലൊരു കൂട്ടച്ചിരിക്കും വഴിയൊരുക്കി.
നിമിഷങ്ങള്‍ക്കകം തന്നെ പാട്ട് പ്ലേ ചെയ്‌ത ആളെ ഇംഗ്ലണ്ട് നായകന്‍ കണ്ടെത്തുകയും ചെയ്‌തു. അവരുടെ പേസര്‍ മാര്‍ക്ക് വുഡാണ് (Mark Wood) ഈ രസകരമായ സംഭവത്തിന് പിന്നില്‍. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് (England Cricket Board) തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവച്ച ഈ വീഡിയോ ആരാധകരും ഏറ്റെടുത്തു.
ഓപ്പണ്‍ഹൈമര്‍ (Oppenheimer), ബാര്‍ബി (Barbie) എന്നീ ചിത്രങ്ങളുടെ ഫാന്‍ ഫൈറ്റിലേക്കുമാണ് ഇപ്പോള്‍ ഈ വീഡിയോ എത്തിയിരിക്കുന്നത്. ജൂണ്‍ 21നായിരുന്നു ഇരു സിനിമകളും ആഗോള തലത്തില്‍ സിനിമാസ്വാദകരിലേക്ക് എത്തിയത്. ബോക്‌സോഫിസില്‍ ഇരു ചിത്രവും കലക്ഷന്‍ റെക്കോഡ് തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് 'ബാര്‍ബി ഗേള്‍' ഗാനം ആഷസിലേക്കുമെത്തിയത്.
അതേസമയം, ഇന്ന് വൈകുന്നേരം മൂന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. ഓസ്‌ട്രേലിയ അവസാന മത്സരത്തിനുള്ള പ്ലെയിങ് ഇലവനെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ ഇംഗ്ലണ്ട് മാത്രമാണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: സാക്ക് ക്രാവ്‌ലി, ബെന്‍ ഡക്കറ്റ്, മൊയീന്‍ അലി, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്റ്റോ, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍.