ലണ്ടന്‍: ലോര്‍ഡ്‌സില്‍ ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഭേദപ്പെട്ട തുടക്കമായിരുന്നു ഓസ്‌ട്രേലിയക്ക് ലഭിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ സന്ദര്‍ശകര്‍ക്ക് വേണ്ടി ഓപ്പണര്‍മാരായ ഉസ്‌മാന്‍ ഖവാജയും (Usman Khawaja) ഡേവിഡ് വാര്‍ണറും (David Warner) ചേര്‍ന്ന് കരുതലോടെയാണ് തുടങ്ങിയത്. പതിഞ്ഞ താളത്തില്‍ റണ്‍സ് അടിച്ചുതുടങ്ങിയ ഇരുവരും ആദ്യ വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഒന്നാം വിക്കറ്റില്‍ റണ്‍സ് കണ്ടെത്തുന്നതില്‍ പ്രധാനി ഡേവിഡ് വാര്‍ണര്‍ ആയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിറം മങ്ങിപ്പോയ വാര്‍ണര്‍ രണ്ടാം മത്സരത്തിലൂടെ ഫോമിലേക്ക് എത്തി. എഡ്‌ജ്ബാസ്റ്റണിലെ രണ്ട് ഇന്നിങ്‌സില്‍ നിന്നായി 45 റണ്‍സ് മാത്രമായിരുന്നു ഓസീസ് ഇടം കയ്യന്‍ ബാറ്റര്‍ നേടിയത്.
-
First Ashes wicket secured 🔒
— England Cricket (@englandcricket) June 28, 2023 " class="align-text-top noRightClick twitterSection" data="
Masterful from Josh Tongue ✨ #EnglandCricket | #Ashes pic.twitter.com/pS963Awgop
">First Ashes wicket secured 🔒
— England Cricket (@englandcricket) June 28, 2023
Masterful from Josh Tongue ✨ #EnglandCricket | #Ashes pic.twitter.com/pS963AwgopFirst Ashes wicket secured 🔒
— England Cricket (@englandcricket) June 28, 2023
Masterful from Josh Tongue ✨ #EnglandCricket | #Ashes pic.twitter.com/pS963Awgop
എന്നാല്‍, ലോര്‍ഡ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് വാര്‍ണര്‍ കാഴ്‌ചവച്ചത്. ആദ്യ മത്സരത്തിലേതിന് സമാനമായ രീതിയില്‍ നിലയുറപ്പിച്ച് കളിക്കാനായിരുന്നു ഉസ്‌മാന്‍ ഖവാജയുടെ ശ്രമം. അതിന് വേണ്ട രീതിയില്‍ അടിത്തറയൊരുക്കാനും താരത്തിന് സാധിച്ചിരുന്നുവെങ്കിലും ഇന്നിങ്‌സ് അതേപടി പടുത്തുയര്‍ത്താന്‍ ഉസ്‌മാന്‍ ഖവാജയ്‌ക്ക് സാധിച്ചില്ല.
ജോഷ് ടംഗ് (Josh Tongue) പന്തെറിയാനെത്തിയ 24-ാം ഓവറില്‍ ഖവാജ പുറത്തായി. തകര്‍പ്പന്‍ ഒരു പന്തിലൂടെ ടംഗ് ഖവാജയെ ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. ടംഗ് എറിഞ്ഞ ഷോട്ട് ഡെലിവറി ലീവ് ചെയ്യാനായിരുന്നു ഉസ്‌മാന്‍ ഖവാജയുടെ ശ്രമം.
എന്നാല്‍, പന്തിന്‍റെ വരവ് എങ്ങോട്ടേക്കാണെന്ന് കൃത്യമായി മനസിലാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഖവാജ ലീവ് ചെയ്‌ത പന്ത് നേരെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. ടെസ്റ്റ് കരിയറില്‍ ജോഷ് ടംഗിന്‍റെ ആറാമത്തെയും ആഷസിലെ ആദ്യത്തേയും വിക്കറ്റായിരുന്നു ഇത്.
കരിയറിലെ രണ്ടാം മത്സരത്തിനാണ് ജോഷ് ടംഗ് ഇന്നലെ ഇറങ്ങിയത്. അയര്‍ലന്‍ഡിനെതിരെ ആയിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. ജൂണ്‍ ആദ്യം നടന്ന ഈ മത്സരത്തിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റായിരുന്നു ജോഷ് ടംഗ് നേടിയത്.
-
Warner GONE! 🤩
— England Cricket (@englandcricket) June 28, 2023 " class="align-text-top noRightClick twitterSection" data="
S̶t̶u̶a̶r̶t̶ ̶B̶r̶o̶a̶d̶ Josh Tongue gets his man! #EnglandCricket | #Ashes pic.twitter.com/3sw6FSU2To
">Warner GONE! 🤩
— England Cricket (@englandcricket) June 28, 2023
S̶t̶u̶a̶r̶t̶ ̶B̶r̶o̶a̶d̶ Josh Tongue gets his man! #EnglandCricket | #Ashes pic.twitter.com/3sw6FSU2ToWarner GONE! 🤩
— England Cricket (@englandcricket) June 28, 2023
S̶t̶u̶a̶r̶t̶ ̶B̶r̶o̶a̶d̶ Josh Tongue gets his man! #EnglandCricket | #Ashes pic.twitter.com/3sw6FSU2To
ഖവാജ പുറത്താകുമ്പോള്‍ മറുവശത്തുണ്ടായിരുന്ന ഡേവിഡ് വാര്‍ണര്‍ 53 റണ്‍സ് ആയിരുന്നു നേടിയിരുന്നത്. ജെയിംസ് ആന്‍ഡേഴ്‌സണെ ബൗണ്ടറി പായിച്ച് തുടങ്ങിയ വാര്‍ണര്‍ മത്സരത്തില്‍ നേരിട്ട 66-ാം പന്തിലാണ് അര്‍ധസെഞ്ച്വറി നേടിയത്. ഇന്നിങ്‌സിന്‍റെ തുടക്കം മുതല്‍ തന്നെ തകര്‍ത്തടിക്കാന്‍ താരത്തിനായിരുന്നു.
വാര്‍ണര്‍ വിനാശം വിതയ്‌ക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ജോഷ് ടംഗ് വീണ്ടും ഇംഗ്ലണ്ടിന്‍റെ രക്ഷയ്‌ക്കെത്തി. മത്സരത്തിന്‍റെ 30-ാം ഓവറില്‍ തകര്‍പ്പനൊരു ഇന്‍സ്വിങ്ങറിലൂടെ ഓസീസ് ഇടം കയ്യന്‍ ബാറ്ററുടെ സ്റ്റമ്പും ടംഗ് തെറിപ്പിച്ചു. ഓവറിലെ അഞ്ചാം പന്തിലായിരുന്നു വാര്‍ണറുടെ പുറത്താകല്‍.
അതിന് മുന്‍പത്തെ പന്തില്‍ വിക്കറ്റില്‍ കുടുങ്ങാതെ കഷ്‌ടിച്ചായിരുന്നു വാര്‍ണര്‍ രക്ഷപ്പെട്ടത്. 88 പന്ത് നേരിട്ട വാര്‍ണര്‍ 66 റണ്‍സായിരുന്നു മത്സരത്തില്‍ നേടിയത്. എട്ട് ഫോറും ഒരു സിക്‌സും അടങ്ങിയതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.
അതേസമയം, മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ 339-5 എന്ന നിലയിലാണ് ഓസ്‌ട്രേലിയ കളി അവസാനിച്ചത്. സ്റ്റീവ് സ്‌മിത്ത് (85), അലക്‌സ് കാരി (11) എന്നിവരാണ് ക്രീസില്‍.