ETV Bharat / sports

രോഹിത് യോ യോ ടെസ്റ്റ് പാസായിട്ടുണ്ടോ? ; മറുപടിയുമായി ഇന്ത്യയുടെ ഫിറ്റ്‌നസ് കോച്ച് - വിരാട് കോലി അങ്കിത് കാളിയാര്‍

Ankit Kaliyar on Rohit Sharma's Fitness: ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ രോഹിത് ശര്‍മ വിരാട് കോലിക്ക് ഒപ്പം തന്നെയെന്ന് ഇന്ത്യന്‍ ഫിറ്റ്‌നസ് കോച്ച്.

Ankit Kaliyar on Rohit Sharma Virat Kohli Fitness  Ankit Kaliyar on Rohit Sharma  Ankit Kaliyar on Virat Kohli  Rohit Sharma yo yo test  രോഹിത് ശര്‍മ ഫിറ്റ്‌നസ്  രോഹിത് ശര്‍മ യോ യോ ടെസ്റ്റ്  രോഹിത് ശര്‍മയെക്കുറിച്ച് ഫിറ്റ്‌നസ് കോച്ച്  വിരാട് കോലി അങ്കിത് കാളിയാര്‍  രോഹിത് ശര്‍മ അങ്കിത് കാളിയാര്‍
Ankit Kaliyar on Rohit Sharma Virat Kohli Fitness
author img

By ETV Bharat Kerala Team

Published : Dec 11, 2023, 3:52 PM IST

മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ (Indian Cricket Team) എല്ലായ്‌പ്പോഴും ഫിറ്റ്‌നസ് ഒരു സെലക്ഷൻ മാനദണ്ഡമായിരുന്നില്ല. എന്നാല്‍ ക്രിക്കറ്റിന്‍റെ പരിണാമത്തിനൊപ്പം ഇക്കാര്യത്തിലും ഏറെ മാറ്റങ്ങള്‍ സമീപകാലത്ത് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഷ്യ കപ്പിന് മുന്നോടിയായി താരങ്ങളുടെ ഫിറ്റ്‌നസ് തെളിയിക്കുന്നതിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ യോ യോ ടെസ്റ്റ് സംഘടിപ്പിച്ചിരുന്നു.

ഇതില്‍, ഫിറ്റ്‌നസ് ഫ്രീക്കെന്ന് അറിയപ്പെട്ടിരുന്ന വിരാട് കോലിയെ യുവതാരം ശുഭ്‌മാന്‍ ഗില്‍ കടത്തി വെട്ടിയതും, ടെസ്റ്റിന്‍റെ സ്‌കോര്‍ വെളിപ്പെടുത്തിയതിന് കോലിക്ക് താക്കീത് ലഭിച്ചു എന്നതും പുറത്തുവന്നിരുന്നു. എന്നാല്‍ ഫിറ്റ്‌നസിന്‍റെ കാര്യം വരുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഏറെയും ചര്‍ച്ച നടക്കാറുള്ളത്.

36-കാരനായ രോഹിത്തിന് മതിയായ ഫിറ്റ്‌നസുണ്ടോയെന്നാണ് പലരും ചോദിക്കാറുള്ളത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്‌ട്രെങ്‌ത്ത് ആന്‍ഡ് കണ്ടീഷനിംഗ് പരിശീലകന്‍ അങ്കിത് കാളിയാര്‍. അല്‍പം തടിയുണ്ടെങ്കിലും രോഹിത് കോലിയെപ്പോലെ ഫിറ്റാണെന്നാണ് അങ്കിത് കാളിയാര്‍ പറയുന്നത്. (India strength and conditioning coach Ankit Kaliyar on Rohit Sharma Fitness)

"രോഹിത് ശർമ ഒരു ഫിറ്റായ കളിക്കാരനാണ്. മികച്ച ഫിറ്റ്‌നസാണ് അദ്ദേഹത്തിനുള്ളത്. ഒരല്‍പ്പം തടി തോന്നുമെങ്കിലും യോ യോ ടെസ്റ്റ് അദ്ദേഹം എപ്പോഴും വിജയിക്കാറുണ്ട്. (Rohit Sharma yo yo test) വിരാട് കോലിയെ പോലെ തന്നെ ഫിറ്റാണ് രോഹിത്തും.

കളിക്കളത്തില്‍ അദ്ദേഹത്തിന്‍റെ ചടുലതയും ചലനാത്മകതയും അതിശയകരമാണ്. ടീമില്‍ ഏറ്റവും ഫിറ്റായ കളിക്കാരിൽ ഒരാളാണ് രോഹിത്" ഇന്ത്യയുടെ സ്‌ട്രെങ്‌ത്ത് ആന്‍ഡ് കണ്ടീഷനിംഗ് പരിശീലകന്‍ പറഞ്ഞു.

ALSO READ: ഷമി ഇപ്പോള്‍ പഴയ ഷമിയല്ല; ഫോട്ടോ എടുക്കാന്‍ ഫാം ഹൗസിലേക്ക് ഇരച്ചെത്തി ആരാധകര്‍- വിഡിയോ കാണാം...

ടീമിന്‍റെ ഫിറ്റ്‌നസ് സംസ്‌കാരത്തിൽ മാറ്റം കൊണ്ടുവന്നത് വിരാട് കോലിയാണെന്നും അങ്കിത് കാളിയാര്‍ കൂട്ടിച്ചേര്‍ത്തു. "ഫിറ്റ്‌നസിന്‍റെ കാര്യത്തിൽ വിരാട് ഒരു മുൻനിര ഉദാഹരണമാണ്. ടീമിൽ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ ഒരു പുതിയ സംസ്കാരം അദ്ദേഹം സൃഷ്ടിച്ചു.

ALSO READ: 'റിങ്കുവിന്‍റെ സാന്നിധ്യം മറ്റ് ബാറ്റര്‍മാരെ നിര്‍ഭയരാക്കുന്നു'; വാഴ്‌ത്തിപ്പാടി ജാക്ക് കാലിസ്

ടീമിലെ മുൻനിര കളിക്കാരൻ വളരെ ഫിറ്റായിരിക്കുമ്പോൾ, അവര്‍ മറ്റുള്ളവർക്ക് മാതൃകയാവുകയും ആത്മവിശ്വാസം പകരുകയും ചെയ്യുന്നു. ടീമിന്‍റെ ക്യാപ്റ്റൻ ആയിരുന്നപ്പോൾ, എല്ലാവരും ഫിറ്റായി തുടരുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തി. ടീമിലെ അദ്ദേഹത്തിന്‍റെ പ്രധാന മാനദണ്ഡം ഫിറ്റ്നസായിരുന്നു.

ALSO READ: ടി20 ലോകകപ്പില്‍ രോഹിത്തും കോലിയും വേണോ?; മാനദണ്ഡം അത് മാത്രമെന്ന് ഗൗതം ഗംഭീര്‍

ആ സംസ്കാരവും അച്ചടക്കവും ടീമിൽ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. അത് ഏറെ അഭിനന്ദനാർഹമായ കാര്യമാണ്. ഇന്ത്യൻ താരങ്ങളെല്ലാം ഫിറ്റായതിന് കാരണം അദ്ദേഹമാണ്" - അങ്കിത് കാളിയാർ പറഞ്ഞുനിര്‍ത്തി (Ankit Kaliyar on Virat Kohli).

ALSO READ: പാക് വിക്കറ്റ് കീപ്പറുടെ യമണ്ടന്‍ ഭാഗ്യം ; ഇന്ത്യന്‍ താരത്തിന്‍റെ ക്യാച്ചെടുത്തത് കയ്യിലല്ല, കാലില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.