ETV Bharat / sports

Watch: ഫിഞ്ചിന്‍റെ അടികൊണ്ട് കിളി പോയി ആൻഡ്രൂ ടൈ; ബിഗ് ബാഷിലെ ഏറ്റവും ചിലവേറിയ ഓവര്‍- വീഡിയോ - മെൽബൺ റെനഗേഡ്‌സ്

ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌കോർച്ചേഴ്‌സ് പേസര്‍ ആൻഡ്രൂ ടൈയുടെ ഒരോവറില്‍ മെൽബൺ റെനഗേഡ്‌സ് ബാറ്റര്‍ ആരോണ്‍ ഫിഞ്ച് നേടിയത് 31 റണ്‍സ്.

Andrew Tye Bowls Most Expensive Over Of BBL  Big Bash League  Perth Scorchers  Melbourne Renegades  Andrew Tye  Aaron Finch  ആൻഡ്രൂ ടൈ  ആരോണ്‍ ഫിഞ്ച്  ബിഗ് ബാഷിലെ ഏറ്റവും ചിലവേറി ഓവര്‍ ആന്‍ഡ്രൂ ടൈ  മെൽബൺ റെനഗേഡ്‌സ്  പെര്‍ത്ത് സ്‌കോർച്ചേഴ്‌സ്
ഫിഞ്ചിന്‍റെ അടികൊണ്ട് കിളി പോയി ആൻഡ്രൂ ടൈ
author img

By

Published : Jan 23, 2023, 3:50 PM IST

പെർത്ത്: ബിഗ് ബാഷ് ലീഗില്‍ മെൽബൺ റെനഗേഡ്‌സിനെതിരായ മത്സരത്തില്‍ വിജയം നേടാന്‍ പെർത്ത് സ്‌കോർച്ചേഴ്‌സിന് കഴിഞ്ഞിരുന്നു. എന്നാല്‍ സ്‌കോർച്ചേഴ്‌സിന്‍റെ പേസര്‍ ആൻഡ്രൂ ടൈ മറക്കാനാഗ്രഹിക്കുന്ന മത്സരമാവും ഇതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം മെൽബൺ ബാറ്റര്‍ ആരോണ്‍ ഫിഞ്ചിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞ ടൈയുടെ തലയിലായത് ബിഗ്‌ ബാഷ് ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഓവര്‍ എറിഞ്ഞ ബോളറെന്ന മോശം റെക്കോഡാണ്.

തന്‍റെ നാലാം ഓവറില്‍ 31 റണ്‍സാണ് താരം വിട്ടുകൊടുത്തത്. മെൽബൺ റെനഗേഡ്‌സിന്‍റെ ഇന്നിങ്‌സിന്‍റെ 18-ാം ഓവറിലായിരുന്നു ഫിഞ്ചിന്‍റെ വെടിക്കെട്ട്. 30 റണ്‍സ് ഫിഞ്ച് അടിച്ചെടുത്തപ്പോള്‍ ഒരു റണ്‍സ് നോബോളിന് ലഭിച്ചതാണ്. ടൈയുടെ ആദ്യ പന്തില്‍ രണ്ട് റണ്‍ ഓടിയ ഫിഞ്ച് രണ്ടും മൂന്നും പന്തുകളില്‍ ബൗണ്ടറി കണ്ടെത്തി.

നാലാം പന്തില്‍ വീണ്ടും ഡബിള്‍. നോബോളായ അഞ്ചാം പന്തില്‍ ഫിഞ്ച് സിക്‌സടിച്ചു. ഇതിന് ലഭിച്ച ഫ്രീ ഹിറ്റും ആറാം പന്തും ഫിഞ്ച് വീണ്ടും സിക്‌സറിന് പറത്തുകയായിരുന്നു. ഇതടക്കം നാല് ഓവറില്‍ 63 റണ്‍സാണ് ടൈ വിട്ടുകൊടുത്തത്.

എന്നാല്‍ ഫിഞ്ചിന്‍റെ വെടിക്കെട്ടിനും റെനഗേഡ്‌സിനെ രക്ഷിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്‌ത പെര്‍ത്ത് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 212 റണ്‍സായിരുന്നു നേടിയിരുന്നത്. മെല്‍ബണിന്‍റെ മറുപടി നിശ്ചിത ഓവറില്‍ 202 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 10 റണ്‍സിന്‍റെ വിജയം സ്വന്തമാക്കാന്‍ പെര്‍ത്തിന് കഴിഞ്ഞു.

ALSO READ: 'അത്തരം പിച്ചുകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പതറും'; എന്നാല്‍ ഉമ്രാനുണ്ടെങ്കില്‍ കളിമാറുമെന്ന് കമ്രാൻ അക്‌മൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.