ETV Bharat / sports

'തല്ലുകൊള്ളാതെ വിക്കറ്റെടുക്കും': ജഡേജയുടെ പരിക്ക് ഗുണമായത് അക്ഷർ പട്ടേലിന്, ടി20യില്‍ ഇന്ത്യയ്ക്ക് ആശ്വാസം

ഓസ്ട്രേലിയയ്ക്ക് എതിരെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ എട്ട് വിക്കറ്റ് നേടിയ അക്ഷറാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

axar patel  ravindra jadeja  രവീന്ദ്ര ജഡേജ  അക്ഷർ പട്ടേ  india vs Australia t20  ആൻഡ്ര്യൂ മക്ഡൊണാൾഡ്  Andrew McDonald  Andrew McDonald praised Axar Patel  axar patel and ravindra jadeja  cricket news  indian cricket news
ജഡേജയുടെ അഭാവം ഇന്ത്യൻ ടീമിനെ ദുർബലപ്പെടുത്തിയേക്കും
author img

By

Published : Sep 26, 2022, 1:37 PM IST

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യൻ ടീമിന് വെല്ലുവിളിയാകുമെന്നായിരുന്നു വിലയിരുത്തൽ. ഇന്ത്യൻ ടീമിന്‍റെ മധ്യനിരയിലെ ഒഴിച്ചുകൂടാനാകാത്ത താരമാണ് ജഡേജ. നിർണായക സമയത്തെല്ലാം ബാറ്റുകൊണ്ടും ബോളുകൊണ്ടും ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരമാണ്.

പരിക്കിനെ തുടർന്ന് വലത് കാൽമുട്ടിന് ശസ്‌ത്രക്രിയ പൂർത്തിയാക്കിയ ജഡേജ വിശ്രമത്തിലാണ്. എന്നാൽ ജഡേജയുടെ പകരക്കാരനായി ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇടം നേടിയ അക്ഷർ പട്ടേൽ സെലക്ടർമാരുടെ തീരുമാനത്തെ പൂർണ്ണമായും ശരിവെക്കുന്ന തരത്തിലുള്ള പ്രകടനമാണ് പുറത്തെടുത്തത്. പരമ്പരയിലുടനീളം മികവാർന്ന ബോളിങ് പ്രകടനം പുറത്തെടുത്ത അക്ഷറാണ് വിക്കറ്റ് വേട്ടക്കാരിൽ മുൻപന്തിയിലുള്ളത്.

ഇതിന് പിന്നാലെ ഓസ്ട്രേലിയൻ പരിശീലകൻ ആൻഡ്ര്യൂ മക്ഡൊണാൾഡ് അക്ഷറിന് പ്രശംസയുമായി രംഗത്തെത്തിയിരുന്നു. 'അക്ഷറിന് ഇതൊരു മികച്ച പരമ്പരയായിരിന്നു. രവീന്ദ്ര ജഡേജയുടെ അസാന്നിധ്യം ഇന്ത്യൻ ടീമിന്‍റെ മധ്യനിരയെ ദുർബലമാക്കുമെന്നായിരുന്നു എല്ലാവരും വിലയിരുത്തപ്പെട്ടത്. ജഡേജയുടെ സ്ഥാനത്തേക്ക് പകരക്കാരനായി കണ്ടെത്തിയ താരവും മികച്ചതായിരുന്നു. അക്ഷർ തന്‍റെ ദൗത്യം വളരെ ഭംഗിയായി തന്നെ നിർവഹിക്കുകയും ചെയ്‌തു'. മക്ഡൊണാൾഡ് പറഞ്ഞു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 8 വിക്കറ്റ് നേടിയ അക്ഷറാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. പരമ്പരയിലുടനീളം പേസർമാരായ ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നീ താരങ്ങളെല്ലാം ഓസീസ് താരങ്ങളുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. ഈ സാഹചര്യത്തിലാണ് മികച്ച ഇക്കോണമിയിൽ പന്തെറിഞ്ഞ അക്ഷർ ഇന്ത്യൻ ടീമിന് കരുത്തേകിയത്. പരമ്പരയിലുടനീളം 6.3 ശരാശരിയിൽ പന്തെറിഞ്ഞ ഏക ഇന്ത്യൻ താരവും അക്ഷർ തന്നെയാണ്.

ആദ്യ മത്സരത്തിൽ നാല് ഓവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ രണ്ടാം മത്സരത്തിൽ രണ്ടും നിർണായകമായ മൂന്നാം മത്സരത്തിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും സ്വന്തമാക്കി. ഹൈദരാബാദിൽ നടന്ന അവസാന മത്സരത്തിന്‍റെ 14-ാം ഓവറിൽ ജോഷ് ഇംഗ്ലിസ്, വെടിക്കെട്ട് വീരന്‍ മാത്യു വെയ്‌ഡ് എന്നിവരെ പുറത്താക്കിയാണ് ഓസീസിന്‍റെ റണ്ണൊഴുക്കിന് തടയിട്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.