ഹൈദരാബാദ്: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ചരിത്ര വിജയമാണ് നേടിയത്. പരമ്പരയിലെ അവസാന മത്സരത്തില്‍ ചില വിവാദങ്ങള്‍ തലപൊക്കിയിരുന്നു. നോണ്‍ സ്‌ട്രേക്കിങ് എന്‍ഡിലുണ്ടായിരുന്ന ഇംഗ്ലണ്ട് ബാറ്റര്‍ ഷാര്‍ലി ഡീനിനെ ഇന്ത്യന്‍ ബോളര്‍ ദീപ്‌തി ശര്‍മ റണ്ണൗട്ടാക്കിയതാണ് വിവാദമായത്.
-
According to brits, this 👇🏼qualifies as the spirit of cricket.
— Panthil Desai (@PanthilTweets) September 24, 2022 " class="align-text-top noRightClick twitterSection" data="
pic.twitter.com/6akyzbepbM
">According to brits, this 👇🏼qualifies as the spirit of cricket.
— Panthil Desai (@PanthilTweets) September 24, 2022
pic.twitter.com/6akyzbepbMAccording to brits, this 👇🏼qualifies as the spirit of cricket.
— Panthil Desai (@PanthilTweets) September 24, 2022
pic.twitter.com/6akyzbepbM
ഐസിസി നിയമമായി അംഗീകരിച്ച മങ്കാദിങ്ങിലൂടെയായിരുന്നു ദീപ്‌തി ഡീനിനെ പുറത്താക്കിയത്. കരഞ്ഞുകൊണ്ടായിരുന്നു ഷാര്‍ലി ഗ്രൗണ്ട് വിട്ടത്. ഇതിന് പിന്നാലെ ദീപ്‌തിയുടെ പ്രവൃത്തി ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് നിരയ്‌ക്കാത്തതാണെന്ന തരത്തില്‍ പല ഇംഗ്ലണ്ട് താരങ്ങളും പ്രതികരിച്ചിരുന്നു.
മങ്കാദിങ് രീതിയിലുള്ള പുറത്താക്കൽ ശരിയായില്ലെന്ന് ഇംഗ്ലീഷ് ക്യാപ്റ്റൻ ആമി ജോൺസും പറഞ്ഞു. ഐസിസി നിയമം അനുസരിച്ച് മാത്രമാണ് ദീപ്‌തി കളിച്ചതെന്നിരിക്കെ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് യാതൊരു പ്രസക്‌തിയുമില്ല. എന്നാല്‍ വിവാദത്തിന് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളുടെ കളിക്കളത്തിലെ പല മോശം ചെയ്‌തികളും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്.
കൈവിട്ട് താഴെ വീണത് ക്യാച്ചാക്കിയ ക്യാപ്‌റ്റൻ: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആമി ജോൺസിന്‍റെ തന്നെ വമ്പന്‍ കള്ളത്തരമാണ് അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാകുന്നത്. 2020 ജനുവരിയില്‍ ഓവലില്‍ ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരത്തിനിടെയാണ് വിക്കറ്റ് കീപ്പറായ ആമി ജോണ്‍സിന്‍റെ നീചമായ പ്രവൃത്തി. ക്യാച്ച് എടുക്കാന്‍ ശ്രമിക്കവെ താഴെ വീണ പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയെ ഇംഗ്ലീഷ് താരങ്ങള്‍ പുറത്താക്കുകയായിരുന്നു.
എന്നാൽ ആമി ജോൺസ് ക്യാച്ച് പൂര്‍ത്തിയാക്കിയില്ലെന്ന് റീപ്ലേയിൽ വ്യക്തമായതിനെ തുടര്‍ന്ന് അമ്പയർമാർ സ്‌മൃതിയെ തിരികെ വിളിച്ചു. സംഭവം വിവാദമായതോടെ ആമി ജോണ്‍സ് ക്ഷമാപണം നടത്തിയിരുന്നു. ഇക്കൂട്ടരാണ് ക്രിക്കറ്റിന്‍റെ മാന്യതയെക്കുറിച്ച് സംസാരിക്കുന്നതെന്നൊക്കെ പറഞ്ഞാല്‍ അതൊരല്‍പ്പം കോമഡിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം.
also read: 'മുന്നറിയിപ്പ് തുടര്‍ച്ചയായി അവഗണിച്ചു' ; വിവാദ റണ്ണൗട്ടില്‍ പ്രതികരിച്ച് ദീപ്‌തി ശര്‍മ